അങ്ങ് ജപ്പാനിൽ നിന്നും ഒരു ‘ജുംകാ’ ഡാൻസ്- സാരിയിൽ ജാപ്പനീസ് യുവതിയുടെ ഗംഭീര പ്രകടനം
‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന സിനിമയിലെ ഗാനമായ ‘വാട്ട് ജുംകാ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. റാണി എന്ന കഥാപാത്രമായി ആലിയ ഭട്ട് എത്തുമ്പോൾ റോക്കിയായി രൺവീർ സിംഗ് അഭിനയിക്കുന്നു. ഈ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തിയത്. ഒട്ടേറെ സിനിമാതാരങ്ങൾ ഗാനത്തിന് ചുവടുവെച്ചു. നടൻ ജോജു ജോർജ്, മിയ ജോർജ് എന്നിവർക്ക് പിന്നാലെ കനിഹയും ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, അങ്ങ് ജപ്പാനിലും ഹിറ്റായിരിക്കുകയാണ് ഗാനം. മയോ ജപ്പാൻ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോ ഹിറ്റായി മാറിയിരിക്കുകയാണ്. ഇന്ത്യൻ ഗാനങ്ങൾക്ക് ചുവടുവയ്ക്കുന്നതിലൂടെയാണ് മയോ ജപ്പാൻ ശ്രദ്ധേയയായത്. സാരിയുടുത്താണ് മയോ ജപ്പാൻ ഈ ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്നത്.
Read also: 7,600 അതിഥികൾ, 2,350 ജീവനക്കാർ- ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ് യാത്ര തുടങ്ങി
ഒരുകൂട്ടം ജാപ്പനീസ് നർത്തകർ അടുത്തിടെ ‘ആർആർആർ’ എന്ന സിനിമയിലെ ഗാനത്തിന് ചുവടുവെച്ചതും ഹിറ്റായി മാറിയിരുന്നു. ഒമ്പത് പേരടങ്ങുന്ന ഒരു സംഘം ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും വേഷം ധരിച്ച് ജപ്പാനിലെ ഒരു വേദിയിൽ ‘നാട്ടു നാട്ടു’ ഗാനത്തിന് നൃത്തം ചെയ്യുകയാണ്. നർത്തകർ ഇന്ത്യയുടെ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു. അവരുടെ നീക്കങ്ങൾ വളരെ മനോഹരമാണ്. ഇത്തരത്തിൽ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരുന്നു.
Story highlights- mayo japan’s jhumka dance