‘സ്ത്രീത്വം ആഘോഷിക്കപ്പെടുന്നു’; പിങ്ക് മിഡ്നൈറ്റ് മാരത്തൺ മാർച്ച് 8 ന് കൊച്ചിയിൽ
ഓരോ ചുവടുകളും പ്രതീക്ഷയാണ്, ഓരോ ചുവടും സന്ദേശമാണ്, ഓരോ ചുവടും മുന്നേറാനുള്ളതാണ്.. ഈ വനിത ദിനത്തിൽ നമുക്ക് ഒരുമിച്ച് ചുവടുവയ്ക്കാം.. വനിത ദിനത്തോടനുബന്ധിച്ച് ട്വന്റിഫോറും ഫ്ലവേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന മിഡ്നൈറ്റ് പിങ്ക് മാരത്തണിന് കൊച്ചി വേദിയാകുന്നു. മാർച്ച് എട്ടിന് കൊച്ചി ദർബാർ ഹാൾ മൈതാനത്താണ് മാരത്തൺ സംഘടിപ്പിക്കുന്നത്. ( Pink Midnight Marathon in Kochi on Women’s Day )
പെണ്‍കരുത്തിന്റെ പ്രാധാന്യവും സ്ത്രീ സമത്വ അവബോധവും ആവര്‍ത്തിച്ചുറപ്പിക്കാനും, വനിതകളുടെ സാമൂഹിക തുല്യതയ്ക്ക് ഊര്‍ജ്ജം പകരുവാനും ലോകമെമ്പാടും സംഘടിപ്പിക്കുന്ന അവബോധ യജ്ഞത്തില്‍ ഫ്ലവേഴ്സും ട്വന്റിഫോറും പങ്കുചേരുകയാണ്. വനിതാശാക്തീകരണത്തിന് പിന്തുണയും പ്രോത്സാഹനവും നൽകാൻ ലക്ഷ്യമിട്ടുള്ള മാരത്തണിൽ പങ്കെടുക്കാൻ നിങ്ങളെയും സ്വാഗതം ചെയ്യുകയാണ്.
പിങ്ക് മിഡ്നൈറ്റ് റണ്ണിൽ പ്രവേശനം സൗജന്യമാണ്. ഈ ആവേശകരമായ പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ പ്രായത്തിലുമുള്ള വനിതകൾക്കും പങ്കെടുക്കാവുന്നതാണ്. മാരത്തണിൽ പങ്കെടുക്കുന്നതിനായി www.twentyfournews.com/pink-midnight-run/ എന്ന വെബ്സൈറ്റിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Read Also : ‘ഭദ്ര’ ശാരീരിക വെല്ലുവിളിയെ ആത്മവിശ്വാസം കൊണ്ട് കീഴ്പ്പെടുത്തിയ എട്ടാം ക്ലാസുകാരി
5 കീലോമീറ്ററാണ് മിനി മാരത്തോണിന്റെ ദൈർഘ്യം. രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുക. 15 വയസ് മുതൽ 30 വയസ് വരെയുള്ളവർ ഒരു വിഭാഗത്തിലും 30 നും അതിനു മുകളിലുമുള്ളവർക്കായി മറ്റൊരു മത്സരവുമാണ് നടത്തുക.
Story highlights : Pink Midnight Marathon in Kochi on Women’s Day