‘ടിവിയും, എസിയുമുണ്ട്’; ഇനി കുട്ടികൾ മാത്രമല്ല അങ്കണവാടികളും സ്മാർട്ടാണ്!

February 11, 2024

അങ്കണവാടിയിൽ പോയ കാലം ഓർമ്മയുണ്ടോ നിങ്ങൾക്ക്? പണ്ടൊക്കെ എന്തായിരുന്നു അല്ലെ? പലരുടെയും മനസിൽ എന്നും നിറവോടെ നിൽക്കുന്ന കുട്ടിക്കാലത്തെ ഓർമകളിൽ ഓടിക്കളിച്ച അങ്കണവാടിയും, ഉച്ചമയക്കവും, പോകാറാവുമ്പോൾ കിട്ടുന്ന ചൂട് ഉപ്പുമാവും ഒക്കെ ഉണ്ടാവും. ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നില്ലേ! (Preschools in Malappuram transform to Smart schools)

എന്നാൽ കാലം ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു. ഇന്ന് കുട്ടികൾ മാറിയതോടെ അങ്കണവാടികളുടെയും ഛായ മാറിയിരിക്കുന്നു. ഇപ്പോൾ മലപ്പുറത്തെ അങ്കണവാടികളാണ് കാലത്തിനൊപ്പം സ്മാർട്ടാവുന്നത്. ഇവിടെ കളിപ്പാട്ടങ്ങളും, കളിയൂഞ്ഞാലും മാത്രമല്ല, എസിയും, ടിവിയുമൊക്കെയുണ്ട്. മലപ്പുറം നഗരസഭയാണ് ഈ അങ്കണവാടികൾക്ക് മാറ്റ് കൂട്ടുന്നത്.

ട്രെയിൻ മാതൃകയിൽ ഒരുക്കിയിരിക്കുന്ന ചുവരുകളാണ് അങ്കണവാടികൾക്കുള്ളത്. പോരാത്തതിന്, കുട്ടികൾ വീണാൽ പരിക്കേൽക്കാതിരിക്കാൻ സോഫ്റ്റ് ഫ്‌ളോയിങ്ങ് സംവിധാനം, മൈക്ക് ആൻഡ് സൗണ്ട് സിസ്റ്റം, ക്രിയേറ്റിവ് സോൺ എന്നീ സൗകര്യങ്ങളും സ്മാർട്ട് അങ്കണവാടിയിൽ ഉണ്ട്.

Read also: ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഒരു സ്റ്റെപ്പിട്ടിട്ട് പോകാം; ഫ്രാൻസിസ് മാഷ് അടിപൊളിയാണ്!

പഠിക്കാനും കളിക്കാനും, ആസ്വദിക്കാനുമായി എത്തുന്ന എല്ലാ കുട്ടികളെയും ചേർക്കാനാണ് അധികൃതരുടെ തീരുമാനം. ഒന്നര കോടി ചെലവിലാണ് മലപ്പുറത്തെ അങ്കണവാടികൾ സ്മാർട്ടാക്കുന്നത്. വൈകാതെ തന്നെ, മലപ്പുറം നഗര സഭാ പരിധിയിലെ എല്ലാ അങ്കണവാടികളും സ്മാർട്ടാകും.

Story highlights: Preschools in Malappuram transform to Smart schools