സ്കൂളിൽ പഠിക്കേണ്ട സമയത്ത് സർവകലാശാല അധ്യാപിക; 16-ാം വയസിൽ ഞെട്ടിച്ച് ഷാനിയ

February 25, 2024

16-ാം വയസിൽ സർവകലാശാല അധ്യാപികയായി ഒക്‌ലഹോമ സ്വദേശി ഷാനിയ മുഹമ്മദ്. ഇതോടെ അമേരിക്കൻ സർവകലാശാലകളിൽ ഏറ്റവും പ്രായം കുറഞ്ഞ മുഴുവൻ സമായ അധ്യാപിക എന്ന ഖ്യാതിയും സ്വന്തമായി. ഒക്‌ലഹോമയിലെ ഒരു സർവകലാശാലയിൽ നിന്ന് 15-ാം വയസിൽ ബിരുദം നേടിയ ഷാനിയ ഇവിടെ നിന്നും ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയെന്ന പേരിലും അറിയപ്പെട്ടു. ( Shania Muhammad America’s Youngest Full Time Teacher )

ഒക്‌ലഹോമയിലെ ലാങ്‌സ്റ്റൺ സർവകലാശാലയിൽ നിന്നും മികച്ച മാർക്കോടെ ആർട്സിലാണ് ബിരുദം നേടിയത്. യുവ പ്രതിഭ, എജ്യുക്കേറ്റർ, പബ്ലിക് സ്പീക്കർ, എഴുത്തുകാരി, മനുഷ്യാവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവൾ എന്നീ നിലകളിലെല്ലാം ഷാനിയ പ്രശസ്തയാണ്. വിദ്യാഭ്യാസത്തെ കുറിച്ചും അതിലൂടെ നമ്മുടെ സ്വപ്നങ്ങൾ എങ്ങനെ നേടിയെടുക്കാം എന്നതിനെ കുറിച്ചും നിരന്തരം സംസാരിക്കുന്ന ഒരാളാണ് ഷാനിയ.

കോളജ് വിദ്യാഭ്യാസം നേരത്തെ പൂർത്തിയാക്കുക എന്നത് പെട്ടെന്നെടുത്ത തീരുമാനമല്ല. വളരെ ചെറുപ്പത്തിൽ തന്നെ നേരത്തെ കോളജിൽ പ്രവേശനം നേടുന്നതിനെ കുറിച്ചും ബിരുദം പൂർത്തിയാക്കുന്നതിനെ കുറിച്ചും അവൾ ആലോചിച്ചിരുന്നുവെന്നും, എട്ടാം വയസിൽ തന്നെ ഇക്കാര്യം വീട്ടുകാരുമായി സംസാരിച്ചിരുന്നു എന്നാണ് ഷാനിയ പറയുന്നത്. യുഎസിലെ കുട്ടികൾ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കോളജ് പ്രവേശത്തിനായി തയ്യാറെടുപ്പ് തുടങ്ങുന്നത്. മിക്ക കുട്ടികളും മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ ഹൈസ്കൂൾ പൂർത്തിയാക്കിയ ഷാനിയ 13 വയസിൽ ലാങ്സ്റ്റൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടുകയും ചെയ്തു.

Read Also : താമരശ്ശേരി ചുരമിറങ്ങി തമിഴത്തിയെ തളയ്ക്കാൻ എത്തിയ വാദ്യാർ..! പപ്പുവിന്റെ ചിരിയോർമകൾക്ക് 24 വയസ്

ഷാനിയയുടെ സഹോദരിയും സഹോദരനും അക്കാദമിക് തലത്തിൽ മികവ് പുലർത്തിയവരാണ്. ഷാനിയയുടെ സഹോദരൻ ഒക്‌ലഹോമയിലെ ഒരു സ്വകാര്യ സ്‌കൂളിൽ നിന്ന് മികച്ച മാർക്കോടെ പാസായ ആളാണ്. സഹോദരിയും 16 -ാം വയസിൽ മികച്ച മാർക്കോടെയാണ് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയെന്നും ഷാനിയ പറയുന്നു.


Story Highlights : Shania Muhammad America’s Youngest Full Time Teacher