കാഴ്ച്ചയിൽ കുഞ്ഞൻ വീട്; പക്ഷെ വില കോടികൾ!

February 5, 2024

കോടിക്കണക്കിന് വിലമതിക്കുന്ന വീട് എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസിലേക്ക് വരുന്നത് ബംഗ്ലാവ് പോലെയുള്ള വീടുകളായിരിക്കും. എന്നാൽ, ബഹുനിലകളിൽ സർവ്വ സൗകര്യങ്ങളുമായി നിലകൊള്ളുന്ന വീടുകൾക്ക് മാത്രമല്ല കോടികൾ വിലപറയുന്നത്. 250 സ്‌ക്വയർ ഫീറ്റ് മാത്രമുള്ള ഒരു കുഞ്ഞൻ വീട് വിറ്റുപോയത് രണ്ടരക്കോടി രൂപയ്ക്കാണ്. ബോസ്റ്റണിലാണ് ഒരു കുഞ്ഞ് ഔട്ട്ഹൗസിനോളം മാത്രം വലിപ്പമുള്ള വീട് സ്ഥിതി ചെയ്യുന്നത്.

ആറു സെന്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വില്പനയ്ക്കായി വിപണിയിൽ പരസ്യം വന്നതോടെ ഈ വീടിന്റെ ഡിമാൻഡ് വർധിച്ചു. വമ്പൻ തുക മുന്നോട്ട് വെച്ചതിനാലാണ് വീട് വാർത്തകളിൽ നിറഞ്ഞത്. എന്തുകൊണ്ടാണ് ഈ കുഞ്ഞൻ വീടിന് ഇത്രയധികം മൂല്യം വരാൻ കാരണം എന്ന് ചിന്തിക്കുന്നുണ്ടാകും.

Read also: പ്രതിരോധ ശേഷി വർധിപ്പിക്കാൻ വിവിധയിനം ചായകൾ

മറ്റൊന്നുമല്ല, ബോസ്റ്റണിലെ ഒരു ആഡംബര പ്രദേശത്താണ് 50 വർഷം പഴക്കമുള്ള ഈ വീട് സ്ഥിതി ചെയ്യുന്നത്. പൊന്നിൻവിള പറയുന്ന ഇടമാണ്. അതുകൊണ്ടുതന്നെ എത്ര തുക മുടക്കിയാണെങ്കിലും ഈ വീട് സ്വന്തമാക്കാൻ ആളുകൾ മുന്നോട്ട് വരുമെന്ന് ഉറപ്പാണ്. മുട്ടോളം ഉയരമുള്ള മേൽത്തട്ട്, ബേസ്‌മെന്റ്, അടുക്കളയൊക്കെ ഈ കുഞ്ഞൻ വീട്ടിലുണ്ട്.

Story highlights- small house sells for 2.3 crore