റാംപ് വാക്കിനിടെ ഇടറിവീണു; ആത്മവിശ്വാസം കൈവിടാതെ എഴുന്നേറ്റ് ഷോ തുടർന്ന് കുഞ്ഞ് മിടുക്കി- വിഡിയോ

February 3, 2024

നിരന്തരമായ പരിശീലനങ്ങളും പ്രയത്നങ്ങളും ഉണ്ടെങ്കിൽ മാത്രമേ മോഡലിങ്ങ് രംഗത്ത് എപ്പോഴും സജീവമായി നില്ക്കാൻ സാധിക്കു. എത്രത്തോളം പരിശ്രമവും ആത്മസമർപ്പണവും ഉണ്ടെങ്കിലും റാംപ് വാക്കിനിടെ ഇടറിവീണാൽ ഒട്ടുമിക്ക ആളുകളും പതറിപോകും. അപ്പോൾ മോഡലിംഗ് രംഗത്തേക്ക് ചുവടുവയ്ക്കുന്ന ഒരു കൊച്ചുപെൺകുട്ടി എങ്ങനെയാകും പ്രതികരിക്കുക?

ഇതാ, പ്രചോദനം പകരുന്ന ഒരു കാഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. വേദിയുടെ ഇരുവശത്തുമായി നിരന്നു നിൽക്കുന്ന സീനിയർ മോഡലുകൾക്ക് നടുവിലൂടെ ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കുകയാണ് സിദ്ദിക എന്ന പെൺകുട്ടി. അഞ്ചുവയസ്സിലധികം പ്രായം തോന്നാത്ത കുട്ടി ഒട്ടേറെ ആളുകളുള്ള സദസിന് മുന്നിലേക്കാണ് എത്തുന്നത്.

Read also: ഒരു കുലയിൽ നാല് കിലോ മുന്തിരി.. ആലുവയിലെ യുവകർഷകന്റെ മുന്തിരിത്തോട്ടം കാണാം..!

പെട്ടെന്ന് കാലുകൾ ഇടറി സ്റ്റെപ്പിലേക്ക് വീണു. ഒരുനിമിഷം വീണിടത്തുനിന്നും എഴുന്നേൽക്കാനുള്ള താമസം മാത്രമേ സിദ്ദികയ്ക്ക് വേണ്ടിവന്നുള്ളൂ. അടുത്ത നിമിഷം അതിലും ആത്മവിശ്വാസത്തോടെ തന്റെ റാംപ് വാക്ക് കുട്ടി തുടർന്നു. ഉയർന്ന കയ്യടിയാണ് ഈ മിടുക്കിയ്ക്ക് അകമ്പടിയായി ലഭിച്ചത്. നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Story highlights- smart girl ramp walk video