‘അമ്മതൻ കണ്മണീ ഉമ്മകൾ പൊൻ കണീ..’; മകൾക്കൊപ്പമുള്ള ഹൃദ്യ നിമിഷങ്ങളുമായി ശിവദ- വിഡിയോ

February 1, 2024

അഭിനേതാക്കളുടെ വിശേഷങ്ങളെല്ലാം ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്.സു സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ശിവദ. ഇടി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലും ശിവദ വേഷമിട്ടിരുന്നു. മലയാളത്തേക്കാൾ തമിഴിലാണ് ശിവദ ജനപ്രിയയായത്. ഇപ്പോഴിതാ, മകൾക്കൊപ്പമുള്ള ഹൃദ്യമായ നിമിഷം പങ്കുവയ്ക്കുകയാണ് നടി.

മനോഹരമായ വരികൾക്കൊപ്പമാണ് മകളുടെ വിഡിയോ നടി പങ്കുവെച്ചിരിക്കുന്നത്. നടി അനുശ്രീയുടെ വീട്ടിൽവെച്ച് പകർത്തിയ വിഡിയോ ആണിത്. അതേസമയം, മകളുടെ വിശേഷങ്ങളെല്ലാം നടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. മകളുടെ ജന്മദിന ആഘോഷണത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

ശിവദയും ഭർത്താവ് മുരളി കൃഷ്ണയും ചേർന്ന് വെള്ളയും നീലയും തീമിലുള്ള ഒരു ജന്മദിന പാർട്ടിയായിരുന്നു നടത്തിയത്. ശിവദ ഏറ്റവുമൊടുവിൽ വേഷമിട്ട ‘ട്വൽത്ത് മാൻ’ സഹതാരങ്ങളായ അനുശ്രീ, ലിയോണ ലിഷോയ്, അദിതി രവി, രാഹുൽ മാധവ് എന്നിവരുൾപ്പെടെ അഭിനയലോകത്തെ സുഹൃത്തുക്കളും പിറന്നാൾ ആഘോഷത്തിന് എത്തിയിരുന്നു.

അതേസമയം, മകളെക്കുറിച്ച് നടി പങ്കുവെച്ച ഒരു കുറിപ്പ് വളരെയധികം ശ്രദ്ധനേടിയിരുന്നു. ശിവദ തന്റെ കുഞ്ഞ് ജനിച്ച നിമിഷം മുതൽ എടുത്ത വിലമതിക്കാനാകാത്ത ഒരു വിഡിയോ പോസ്റ്റ് ചെയ്യുകയും അതിനോടൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു. ‘പ്രിയപ്പെട്ട അരുന്ധതീ… നീ ലോകത്തിലേക്ക് വന്ന ദിവസം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. ഓരോ നാഴികക്കല്ലും നിന്നോടൊപ്പം ആഘോഷിക്കുന്നതിനേക്കാൾ ഞങ്ങളെ സന്തോഷിപ്പിക്കുന്ന മറ്റൊന്നില്ല. നീ വളർന്നുവരുമ്പോൾ, നിന്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടുക, അവയെ പിന്തുടരാനുള്ള ധൈര്യം നിനക്കുണ്ടെങ്കിൽ മാത്രം. അതിനാൽ നിന്റെ ഹൃദയം ആഗ്രഹിക്കുന്നതിന് പിന്നാലെ പോകാൻ ഒരിക്കലും ഭയപ്പെടരുത് (നിനക്ക് ഇത് ഇപ്പോൾ മനസ്സിലായില്ലായിരിക്കാം, പക്ഷേ വളരുമ്പോൾ ഉറപ്പായും മനസിലാകും) ഞങ്ങൾ എപ്പോഴും നിന്നോടൊപ്പമുണ്ട്’.

Read also: തമിഴ്‌നാട്ടിൽ വീണ്ടും മലരും ജോർജും; പ്രേമം റീ-റിലീസ് തീയതി എത്തി!

2009ലാണ് ശിവദ അഭിനയ രംഗത്തേക്ക് എത്തിയത്. കേരളകഫേ എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ ശിവദ, ലിവിങ് ടുഗദര്‍ എന്ന ഫാസില്‍ ചിത്രത്തില്‍ നായികയായെത്തി. പിന്നീട് തമിഴകത്തും ശിവദ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധ നേടിയ നടിയുടെ ഒന്നിലേറെ സിനിമകളാണ് തമിഴിൽ അണിയറയിൽ ഒരുങ്ങുന്നത്. സിനിമാ സീരിയല്‍ അഭിനേതാവായ മുരളീകൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്.

Story highlights- sshivada shares cute video with daughter