പിറന്നാൾ ദിനത്തിൽ ഒറ്റയ്ക്ക് ഫ്ലൈറ്റ് യാത്ര; യാത്രക്കാർ കുരുന്നിനു ഒരുക്കിയ പിറന്നാൾ സർപ്രൈസ്

February 24, 2024

ചില കാഴ്ചകൾ മനസ് നിറയ്ക്കുന്നത് വേഗത്തിലാണ്. കൗതുകവും രസകരവുമായ ഒരു പിറന്നാൾ സർപ്രൈസ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിമാനത്തിൽ യാത്രക്കാർ ഒരു കൊച്ചുകുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്നതിൻ്റെ ഹൃദയസ്പർശിയായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

പിറന്നാൾ ദിനത്തിൽ ആദ്യമായി ഒറ്റയ്ക്ക് വിമാനത്തിൽ യാത്ര ചെയ്ത കൊച്ചുകുട്ടിയ്ക്ക് അപരിചിതരുടെ അപ്രതീക്ഷിതമായ ആഘോഷം അമ്പരപ്പുളവാക്കി. തൻ്റെ മൊബൈൽ ഫോണിൽ മുഴുകിയിരുന്ന കുട്ടി, തന്നെ കാത്തിരിക്കുന്ന സർപ്രൈസിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. കുട്ടി ഒറ്റയ്ക്ക് പിറന്നാൾ യാത്ര ചെയ്യുന്നത് കണ്ട വികാരാധീനനായ ഒരു സഹയാത്രികൻ, പിറന്നാൾ ആഘോഷിക്കാൻ പ്രത്യേക അഭ്യർത്ഥനയുമായി ഫ്ലൈറ്റ് ജീവനക്കാരെ സമീപിച്ചു.

Passengers sing to a little boy flying alone on his birthday.
byu/mindyour inHumansBeingBros

Read also: മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം; കാൻ ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായി സന്തോഷ് ശിവൻ

യാത്രക്കാരും ക്രൂ അംഗങ്ങളും ഒത്തുചേർന്ന് കുട്ടിക്ക് അവിസ്മരണീയമായ അനുഭവം സൃഷ്ടിച്ചു. അവർ ക്യാബിൻ ലൈറ്റുകൾ ഡിം ചെയ്യുകയും, കൂട്ടമായി ‘ഹാപ്പി ബർത്ത്ഡേ’ പാടി വിമാനത്തിൽ സന്തോഷം നിറയ്ക്കുകയും ചെയ്തു. കുട്ടിക്ക് ആദ്യം ചമ്മൽ ഉണ്ടായെങ്കിലും അത് പെട്ടെന്ന് ഒരു പുഞ്ചിരിയായി മാറി. തനിച്ചാകുമായിരുന്ന ആ യാത്ര അവന് മറക്കാനാകാത്ത ആഘോഷമായി മാറി.

Story highlights- surprise birthday celebration by co passengers for a boy