75 കുടുംബങ്ങളിലായി 51 പേർ സർവീസിൽ; ഈ ഗ്രാമം നിറയെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ

February 2, 2024

ഐഎഎസും ഐപിഎസും ഉയർന്ന പ്രൊഫൈൽ ജോലികളാണ്. അത് നേടുക എന്നത് ഒട്ടുമിക്ക ആളുകളുടെയും സ്വപ്നവുമാണ്. പക്ഷേ ഈ പരീക്ഷകളിൽ വിജയിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. പല വിദ്യാർത്ഥികളും ഈ യുപിഎസ്‌സി പരീക്ഷകൾ മറികടക്കാൻ വർഷങ്ങളോളം തയ്യാറെടുക്കുന്നു, അതിനുശേഷം അവരിൽ ഭൂരിഭാഗവും ആഗ്രഹിച്ച റാങ്ക് നേടുന്നതിൽ പരാജയപ്പെടുന്നു. എന്നാൽ, ഉത്തർപ്രദേശിലെ മധോപ്പട്ടി എന്ന ഒരു ഗ്രാമം ഐഎഎസിൻ്റെയും ഐപിഎസിൻ്റെയും ഫാക്ടറി എന്നറിയപ്പെടുന്നു.

കാരണം, ഈ ഗ്രാമം നിറയെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ആണ്. 51-ലധികം ഐഎഎസ്, പിസിഎസ് (പ്രൊവിൻഷ്യൽ സിവിൽ സർവീസ്) ഓഫീസർമാരുടെ ജന്മനാടാണ് മധോപ്പട്ടി. ‘ഐഎഎസ് ഫാക്ടറി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രാമം വർഷാവർഷം സ്ഥിരമായി ഉദ്യോഗസ്ഥരെ സൃഷ്ടിക്കുന്നു. കേൾക്കുമ്പോൾ ഒരു മുത്തശ്ശിക്കഥ പോലെ തോന്നാം. പക്ഷെ, സംഗതി സത്യമാണ്. ജൗൻപൂർ ജില്ലയിലെ ഈ ഗ്രാമത്തിൽ വെറും 75 കുടുംബങ്ങൾ മാത്രമേയുള്ളൂ എന്നതാണ് ഈ നേട്ടത്തെ കൂടുതൽ പ്രശംസനീയമാക്കുന്നത്. മാത്രമല്ല, ഇവിടെ കോച്ചിംഗ് സെൻ്ററുകളൊന്നും തന്നെ ഇല്ല!

Read also: രാജകുടുംബത്തിൽ നിന്നും പതിനാലാം വയസിൽ ആന പാപ്പാനിലേക്ക്; ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ പാർബതി ബറുവയുടെ ജീവിതം

സാധാരണയായി, പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾ പ്രശസ്തമായ കോച്ചിംഗ് ക്ലാസുകളിൽ ചേരുന്നു. മധോപ്പട്ടിയിൽ ഇത്തരം കോച്ചിംഗ് ക്ലാസുകളോ പരിശീലന കേന്ദ്രങ്ങളോ ഇല്ലെന്നതാണ് അത്ഭുതം. എന്നിട്ടും ഉദ്യോഗാർത്ഥികൾ യുപിഎസ്‌സി പരീക്ഷകളിൽ ഇത്രയും വലിയ വിജയങ്ങൾ നേടിയത് അവരുടെ തികഞ്ഞ അർപ്പണബോധവും കഠിനാധ്വാനവുമാണ്.

Story highlights- The IAS village of india