ഒന്നിച്ചുപിറന്ന ഇരട്ടസഹോദരിമാർ; പക്ഷേ 2 അടി, 5.5 ഇഞ്ച് ഉയരം വ്യത്യാസം!
ഇരട്ടകുട്ടികളുടെ ജനനം എന്നും കൗതുകം നിറഞ്ഞതാണ്. ഏതാനും നാളുകൾക്ക് മുൻപാണ് അഞ്ചു മിനിറ്റ് വ്യത്യാസത്തിൽ പിറന്ന കുട്ടികളുടെ ജനനം വാർത്തകളിൽ നിറഞ്ഞത്. അങ്ങനെയെങ്കിൽ ഇനി പറയാൻ പോകുന്ന ഇരട്ടകൾ വ്യത്യസ്തതയുടെ കൊടുമുടിയിൽ നിൽക്കുന്നവരാണ്. ഒരേപോലെയുള്ള ഇരട്ടകൾ നിറം, മുടി, കണ്ണുകളുടെ നിറം, ടോൺ, ഉയരം തുടങ്ങിയ സമാന സവിശേഷതകൾ പങ്കിടുന്നവരാണ്. അവർക്ക് മസ്തിഷ്ക തരംഗങ്ങൾ പോലും വളരെ സമാനമാണെന്നും അറിയപ്പെടുന്നു.
എന്നാൽ ഈ ജാപ്പനീസ് ഇരട്ട സഹോദരിമാർ അവരുടെ അസാധാരണമായ ഉയര വ്യത്യാസം കാരണം ഗിന്നസ് റെക്കോർഡ് വരെ നേടിയവരാണ്. ഒകയാമയിൽ താമസിക്കുന്ന യോഷി, മിച്ചി കികുച്ചി എന്നീ സഹോദരിമാർക്ക് 2 അടിയും 5.5 ഇഞ്ചും (75 സെന്റീമീറ്റർ) ഉയര വ്യത്യാസമുണ്ട്. ജീവിച്ചിരിക്കുന്ന സമാനതകളില്ലാത്ത ( സ്ത്രീ) ഇരട്ടകളിൽ ഏറ്റവും വലിയ ഉയര വ്യത്യാസത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് കിരീടം ഈ സഹോദരങ്ങൾ ഔദ്യോഗികമായി സ്വന്തമാക്കിയിട്ടുണ്ട്.
യോഷിയുടെ ഉയരം 162.5 സെ.മീ (5 അടി 4 ഇഞ്ച്), മിച്ചി 87.5 സെ.മീ (2 അടി 10.5 ഇഞ്ച്) ആണ്. 1989 ഒക്ടോബർ 15 നാണ് ഇരുവരും ജനിച്ചത്. ഇത്രയും ഉയര വ്യത്യാസമുള്ള ഇരട്ട സഹോദരങ്ങൾ വേറെ ഇല്ല. വളർച്ചയെ തടയുന്ന അസ്ഥി രോഗമായ കൺജെനിറ്റൽ സ്പൈനൽ എപ്പിഫൈസൽ ഡിസ്പ്ലാസിയ എന്ന അവസ്ഥ ഇരട്ടകളിൽ ഒരാളായ മിച്ചിയ്ക്ക് ഉണ്ടായി. മിച്ചി ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കളുടെ വീട്ടിലാണ്. പിതാവിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രത്തിന്റെ നടത്തിപ്പിൽ അവർ കുടുംബത്തെ സഹായിക്കുകയാണ്. മറുവശത്ത്, യോഷി വിവാഹിതയായി ഒരു അമ്മയുമായി.
Read also: മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം; കാൻ ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായി സന്തോഷ് ശിവൻ
ഗിന്നസ് പരിശോധിച്ചുറപ്പിക്കുന്നതിന് മുമ്പ് യോഷിയുടെയും മിച്ചിയുടെയും ഉയരം രാവിലെയും ഉച്ചഭക്ഷണ സമയത്തും വൈകുന്നേരവും മൂന്ന് തവണ അളന്നിരുന്നു. റീഡിംഗുകൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഒരു ഡോക്ടർ ഉണ്ടായിരുന്നു.ഇവർ ഇരട്ടകൾ ആണെങ്കിലും ഇരുവരും തമ്മിൽ സാമ്യതകൾ തീരെയില്ല. മിച്ചി പിങ്ക് വസ്ത്രം ധരിക്കാനാണ് ഇഷ്ടപ്പെടുന്നത്.മറുവശത്ത് ഇരട്ടസഹോദരിക്ക് ഇരുണ്ടനിറങ്ങളാണ് പ്രിയം.
Story highlights-Twin sisters with 2ft 5.5in height difference