ക്രിസ്മസ് ട്രീ വലിച്ചെറിയുന്ന മത്സരത്തിൽ വിജയിച്ച് യുവതി- പിന്നാലെ നഷ്ടമായത് ഏഴ് കോടി രൂപയുടെ ഇൻഷുറൻസ്!
മത്സരങ്ങൾ എപ്പോഴും വിജയങ്ങൾ സമ്മാനിക്കാറുണ്ട്. അതേത്തുടർന്ന് വിജയികൾ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നതൊക്കെയാണ് പൊതുവെ കണ്ടുവരുന്നത്. എന്നാൽ മത്സരത്തിൽ വിജയിച്ചതിന്റെ തുടർന്ന് ഇൻഷുറൻസ് തുക പോലും നഷ്ടപ്പെട്ട ഒരു യുവതിയുടെ അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ഒരു വാഹനാപകടത്തിനിടെ ഉണ്ടായ പരിക്കുകളെ തുടർന്നു ഇൻഷുറൻസ് നേടിയ ഒരു സ്ത്രീയുടെ 820,000 ഡോളർ (ഏകദേശം 7 കോടി രൂപ) ക്ലെയിം അയർലൻഡ് കോടതി നിരസിക്കുകയായിരുന്നു. ഒരു ക്രിസ്മസ് ട്രീ എറിയൽ മത്സരത്തിൽ വിജയിച്ചതിൻ്റെ ഫോട്ടോയിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം.
കമില ഗ്രാബ്സ്ക എന്ന മുപ്പത്തിയാറുകാരി ഒരു ഇൻഷുറൻസ് കമ്പനിയ്ക്കെതിരെ വാഹനാപകടത്തെ തുടർന്ന് കേസുകൊടുക്കുകയും അതിന്റെ പ്രതിഫലം സ്വീകരിക്കുകയും ചെയ്തിരുന്നു. തൻ്റെ മുതുകിലും കഴുത്തിലും പരിക്കേറ്റതിനാൽ അഞ്ച് വർഷത്തിലേറെയായി ജോലി ചെയ്യാൻ കഴിയില്ലെന്നും മാത്രമല്ല, തൻ്റെ കുട്ടികളുമായി കളിക്കാനും തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും പറഞ്ഞാണ് കമില ഇൻഷുറൻസ് തുകയ്ക്ക് സമീപിച്ചത്. 2017-ൽ താൻ ഉൾപ്പെട്ട വാഹനാപകടത്തിൻ്റെ ഫലമായി, താൻ ഒരു ‘വികലാംഗ ആയി എന്നായിരുന്നു കാമില അവകാശപ്പെട്ടത്.
ഇൻഷുറൻസ് കമ്പനിയ്ക്കെതിരായ നിയമപരമായ ക്ലെയിം നേടി കഴിഞ്ഞതും ഭാവിയിൽ പ്രതീക്ഷിക്കുന്നതുമായ വരുമാന നഷ്ടത്തിന് ഇവർ വീണ്ടും നഷ്ടപരിഹാരം തേടി. തനിക്ക് ഇടയ്ക്കിടെ എഴുന്നേൽക്കാൻ കഴിയില്ലെന്നും മരുന്ന് കൊണ്ടുവരാൻ ഭർത്താവിനെ ആശ്രയിക്കാറുണ്ടെന്നും കമില പറഞ്ഞു. എന്നാൽ, അതിന് പിന്നാലെയാണ് ഇവർ 2018ൽ അതായത് അപകടത്തിന് ശേഷം ഒരു ക്രിസ്മസ് ട്രീ ഏറിയാൽ മത്സരത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ വൈറലായി മാറിയതും കോടതിയുടെ ശ്രദ്ധയിൽപെട്ടതും.
വളരെ വലുതും യഥാർത്ഥത്തിൽ ഉള്ളതുമായ ഒരു ക്രിസ്മസ് ട്രീയാണ് യുവതി എറിഞ്ഞതെന്നും അത് വളരെ അനായാസമായി ചെയ്തെന്നും ക്ലെയിമുകൾ പൂർണ്ണമായും വെറുതെയായി എന്നും അതിൻ്റെ അടിസ്ഥാനത്തിൽ, ക്ലെയിം തള്ളിക്കളയാനും കോടതി നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ പരിക്കുകൾ വ്യാജമെന്ന വാദം യുവതി അംഗീകരിച്ചില്ല. താൻ സാധാരണ ജീവിതം നയിക്കാൻ ശ്രമിച്ചതാണ് എന്നാണ് യുവതി ചിത്രത്തിന് നൽകിയ വിശദീകരണം. ഫോട്ടോയിൽ സന്തോഷവതിയായി പ്രത്യക്ഷപ്പെട്ടിട്ടും തനിക്ക് ഇപ്പോഴും വേദന അനുഭവപ്പെടുന്നുണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു. എന്നാൽ, ഇതിന് പിന്നാലെ യുവതി ഒരുമണിക്കൂറാളം വളർത്തുനായയെ പാർക്കിൽ പരിശീലിപ്പിക്കുന്ന വിഡിയോയും പുറത്തുവന്നു.
Read also: 12 മാസങ്ങൾ, 45,000 കിലോമീറ്ററുകൾ, അൻപതിലധികം രാജ്യങ്ങൾ; കാറിൽ ലോകം ചുറ്റുന്ന മലയാളി..!
അങ്ങനെ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും ഒടുവിൽ കമില ഗ്രാബ്സ്കയുടെ കേസ് ജഡ്ജി തള്ളിക്കളഞ്ഞു, അപകടത്തിന് ശേഷമുള്ള യുവതിയുടെ പെരുമാറ്റം പരിക്കുകളെക്കുറിച്ചുള്ള അവകാശവാദങ്ങളുമായി പൂർണമായും വിരുദ്ധമാണ് എന്നതായിരുന്നു വിധി .
Story highlights- woman loses insurance claim after winning in a contest