ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഈസ്റ്റർ മുട്ട; 63 വർഷം കഴിഞ്ഞിട്ടും പുതുപുത്തൻ തന്നെ!

February 23, 2024

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ വർഷത്തെ ഈസ്റ്റർ ഞായറാഴ്ച ആഘോഷിമാക്കാനായുള്ള തയ്യാറെടുപ്പിലാണ്. 40 ദിവസത്തെ ധ്യാനവും ഉപവാസവും കഴിഞ്ഞ് നോമ്പുകാലം അവസാനിപ്പിക്കുന്നത് അന്നാണ്. ദുഃഖവെള്ളിയാഴ്ച കുരിശുമരണത്തിന് ശേഷം മൂന്നാം ദിവസം ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ആഘോഷിക്കുന്ന ഈസ്റ്റർ ഞായറിന് പരമ്പരാഗതമായി ചോക്ലേറ്റ് മുട്ടകൾ, ഈസ്റ്റർ മുട്ട തുടങ്ങി ഒട്ടേറെ ആഘോഷങ്ങളും ആചാരങ്ങളും നിലവിലുണ്ട്. പ്രധാനമായും മുട്ട സംബന്ധിച്ച ആചാരങ്ങളാണ് ഇവിടെ നിലനിൽക്കുന്നത്.

ഈസ്റ്ററിൽ കൃത്രിമ ചോക്ലേറ്റ് മുട്ടകളും അലങ്കരിച്ച മുട്ടകളുമൊക്കെ എല്ലാവര്ക്കും പരിചിതമാണ്.പലരും ഈസ്റ്റർ മുട്ടകൾ ശേഖരിക്കുകയും വർഷങ്ങളോളം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഇതുവരെ ഉടയ്ക്കാത്ത ഈസ്റ്റർ മുട്ടയുടെ ഉടമ യുകെയിൽ ഉള്ള 76 വയസ്സുള്ള ഹില്യൺ ഫെർണിനാണ്. സമീപത്തുള്ള ഒരു കടയിൽ നിന്ന് അവരുടെ പിതാവ് വാങ്ങിയ ഈസ്റ്റർ മുട്ട സമ്മാനമായി ലഭിക്കുമ്പോൾ ഹില്ല്യണിന് വെറും 13 വയസ്സായിരുന്നു. 9 ഇഞ്ച് വലിപ്പമുള്ള ചോക്ലേറ്റ് മുട്ട ഡാഫോഡിൽസിന്റെ ആകൃതിയിൽ മഞ്ഞ ഐസിംഗ് കൊണ്ട് അലങ്കരിച്ചിരുന്നു. അവിശ്വസനീയമെങ്കിലും 63 വർഷത്തിനു ശേഷവും ഇത് പുതുമയോടെ നിലനിൽക്കുകയാണ്.

Read also: 24 വർഷത്തിനിടയിൽ 17 വ്യാജ​ഗർഭം; പ്രസവാനുകൂല്യമായി യുവതി തട്ടിയത് 98 ലക്ഷം രൂപയും നിരവധി ലീവും..!

ഒരു ചോക്ലേറ്റ് പ്രിയ ആയിട്ടും ഈസ്റ്റർ മുട്ട കാത്തുസൂക്ഷിച്ചിരിക്കുകയാണ് ഇവർ. മുട്ട ഉരുകുന്നത് തടയാൻ, ഒരു കൂൾ സ്റ്റോറേജ് കണ്ടെയ്‌നറിൽ സൂക്ഷിക്കുകയാണ്. പ്രതിമാസം 80 പൗണ്ട് (8,000 രൂപ) ഇതിനായി ചെലവഴിക്കുന്നു. വൈൽഡ് ലൈഫ് ട്രസ്റ്റ് പ്രവർത്തകയായി വിരമിച്ച ഹില്ലിന് രണ്ട് മക്കളും നാല് പേരക്കുട്ടികളും ഒരു കൊച്ചുമകനുമുണ്ട്.തലമുറകളിലൂടെ ഈ ഈസ്ടർ മുട്ട കൈമാറാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇവർ.

Story highlights-  ‘world’s oldest’ unopened Easter egg viral