ഒരു സ്കൂളിൽ നിന്ന് എസ് എസ് എൽ സി എഴുതുന്നത് 14 ജോഡി ഇരട്ടകൾ! കൗതുക നേട്ടം

March 4, 2024

എവിടെത്തിരിഞ്ഞ് നോക്കിയാലും അവിടെല്ലാം ഇരട്ടകളെ കാണാം. നൈജീരിയയിലെ ഇഗ് ബൂറ എന്ന ദേശത്തിന്റെ പ്രധാന ആകര്‍ഷണവും ഈ ഇരട്ടകള്‍ തന്നെയാണ്. ഇരട്ടകളുടെ പേരില്‍ ഇരട്ടിപ്പെരുമ കേട്ട നാടെന്നാണ് ഇഗ് ബൂറയെ പൊതുവേ വിശേഷിപ്പിയ്ക്കുന്നത്. മറ്റ് ദേശങ്ങളെക്കാള്‍ എല്ലാം അധികമായി ഇരട്ടകളുണ്ട് ഈ ദേശത്ത്. എന്നാൽ, കേരളത്തിൽ നിന്നും ഒരു ഇരട്ടവിശേഷം ഇപ്പോൾ ശ്രദ്ധനേടുകയാണ്.

മലപ്പുറത്താണ് 14 ജോഡി ഇരട്ടകൾ ശ്രദ്ധനേടുന്നത്. ഇത്തവണ എസ് എസ് എൽ സി എഴുതുന്നവരാണ് ഈ 30 പേർ. മാത്രമല്ല, ഈ 14 ജോഡി ഇരട്ടകളും ഒരേ സ്‌കൂളിൽ നിന്നുമാണ് ഹയർസെക്കണ്ടറി പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്നത്.മലപ്പുറം കല്ലിങ്ങപ്പറമ്പ് എംഎസ്‌എം ഹയർ സെക്കണ്ടറി സ്കൂളിൽ ആണ് കൗതുകകരമായ ഈ സംഭവം.

Read also: ഇത് ലോകത്തിലെ ഏറ്റവും പഴക്കമേറിയ ലിപ്സ്റ്റിക്- 4000 വർഷം പഴക്കം!

18 ആൺകുട്ടികളും 12 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഒറ്റ പ്രസവത്തിൽ മൂന്നു കുട്ടികളുള്ള രണ്ടു ജോഡികളും കൂടിയുണ്ട് ഈ കൂട്ടത്തിൽ. അങ്ങനെ 30 പേരാണ് ഈ വിഭാഗത്തിൽ ശ്രദ്ധനേടി എസ് എസ് എൽ സി പരീക്ഷ അഭിമുഖീകരിക്കുന്നത്. ഇത്രയധികം ജോഡികൾ ഒരു സ്‌കൂളിൽ പരീക്ഷ എഴുതുന്നത് അപൂർവമാണ്. മാത്രമല്ല, അധ്യയനവർഷം അവസാനിക്കാറായപ്പോഴാണ് ഈ കൗതുകം സ്‌കൂൾ അധികൃതർ കണ്ടെത്തിയതും. ഗ്രൂപ് ഫോട്ടോ എടുത്തപ്പോഴാണ് ഇത്രയധികം സാമ്യത ഉള്ള കുട്ടികൾ ചിത്രത്തിലുണ്ട് എന്ന് മനസിലായത്. അങ്ങനെ വിശദമായി നോക്കിയപ്പോഴാണ് 14 ജോഡി ഇരട്ടകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

Story highlights- 14 pairs of twins write SSLC from same school