അതേ സ്റ്റൈൽ, അതേ ലുക്ക്; ബാബു ആന്റണിക്ക് കൊല്ലത്തുണ്ടൊരു അപരൻ!
മലയാളികളുടെ പ്രിയപ്പെട്ട വില്ലനാണ് ബാബു ആന്റണി. ഒരു കാലത്ത് ബാബു ആന്റണി സിനിമകളിൽ നായകന്റെ കൂടെയാണ് എന്ന് അറിഞ്ഞാൽ തന്നെ പ്രേക്ഷകർക്ക് സമാധാനമാകുമായിരുന്നു. ഉയരംകൊണ്ടും ശബ്ദംകൊണ്ടും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ബാബു ആന്റണി. അദ്ദേഹത്തിന്റെ സ്റ്റൈലിനും ആക്ഷനുമെല്ലാം അന്നും ഇന്നും ആരാധകരുണ്ട്. ഇപ്പോഴിതാ, ബാബു ആന്റണിയുടെ അപരൻ ശ്രദ്ധനേടുകയാണ്.
കണ്ടാൽ തനി ബാബു ആന്റണി. വിന്റേജ് ബാബു ആന്റണിയുടെ ലുക്കിൽ മുടി വളർത്തി, അതെ രീതിയിലുള്ള വസ്ത്രധാരണവുമൊക്കെയായി ഒരു കൊല്ലം സ്വദേശി. കൊല്ലം മാറനാട് സ്വദേശിയായ സുജിത്താണ് ബാബു ആന്റണിയുടെ ലുക്കിൽ ബുള്ളറ്റിൽ ചെത്തിനടക്കുന്നത്. എന്നും മലയാളിപ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്ന ബാബു ആന്റണിയുടെ ആ പഴയ സ്റ്റൈലൻ രൂപം ഇന്ന് സുജിത്തിലൂടെ എല്ലാവരും വീണ്ടും കാണുകയാണ്. എന്തായാലും നാട്ടിൽ സുജിത്ത് താരമായിരിക്കുകയാണ്.
Read also: ആറ് വർഷമായി കാനഡയിൽ, ബേസിൽ ജോസഫ് വിളിച്ചാൽ നാട്ടിലേക്ക് വരാം; മറുപടിയുമായി താരം
അതേസമയം 1980 കളിൽ വില്ലനായും പിന്നീട് നായകനായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് ബാബു ആന്റണി. ആക്ഷൻ രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയതാണ് ബാബു ആന്റണി. ആക്ഷൻ ഹീറോയെന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ബാബു ആന്റണി ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയുമാണ്.
Story highlights- doppelganger of babu antony