ഭാര്യയുടെ മുൻഭർത്താവിനെ പരിചരിക്കുന്ന യുവാവ്, ഇത് അതുല്ല്യ സ്നേഹബന്ധത്തിന്റെ കഥ..!
വിവാഹം കഴിയുന്നതോടെ സ്വന്തമായി വീട് വാങ്ങി സ്വകാര്യജീവിതം നയിക്കുന്ന പ്രവണതയുള്ള ഒരു തലമുറയാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാല്‍ അതില്‍ നി്ന്നും വ്യത്യസ്തമായി ഭാര്യയുടെ മുന്‍ ഭര്‍ത്താവിനെ പരിചരിക്കാന്‍ വേണ്ടി സമയം കണ്ടെത്തുകയാണ് ജെയിംസ് ആംസ്ട്രോങ് എന്ന യുവാവ്. അപകടത്തില്‍പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ട് അവസ്ഥയിലാണ് ജെയിംസിന്റെ ഭാര്യ ക്രിസ്സിന്റെ ആദ്യ ഭര്‍ത്താവ് ബ്രാന്‍ഡണ്‍ സ്മിത്ത്. നിയമപരമായി അദ്ദേഹത്തിന്റെ രക്ഷകര്‍ത്താവായി തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് ക്രിസ്സും ജെയിംസും. ( Husband takes care of wifes ex who suffered brain injury )
ഹൈസ്കൂള്‍ കാലം മുതല്‍ പരസ്പരം അറിയാവുന്നവരായിരുന്നു ക്രിസ്സും ബ്രാന്‍ഡണും. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും വിവാഹത്തില്‍ എത്തുകയുമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ് ഒരു കാറപകടത്തില്‍ ബ്രാന്ഡണിന് ഗുരുതരമായി പരിക്കേറ്റു. ഇതോടെ കോമയിലേക്ക് വീണ ബ്രാന്‍ഡണ്‍ മാനസികമായോ ശാരീരികമായോ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറി.
Watch this. It’ll remind that humans are GOOD. Grab a tissue. pic.twitter.com/6T8T5nJetn
— David Begnaud (@DavidBegnaud) March 4, 2024
ഈ സാഹചര്യത്തിലും തന്റെ പ്രിയതമനെ കൈവിടാന്‍ ക്രിസ്സിന് കഴിയുമായിരുന്നില്ല. വര്‍ഷങ്ങളോളം ബ്രാന്‍ഡണെ പരിചരിച്ച ക്രിസ്സ് ഒടുവില്‍ വിവാഹമോചനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹമോചിതരായെങ്കിലും നിയമപരമായി അവള് ബ്രാന്‍ഡണിന്റെ രക്ഷാകര്‍ത്താവായിരിക്കാന്‍ തീരുമാനിച്ചിരുന്നു. ഏത് സാഹചര്യത്തിലും കൂടെ നില്‍ക്കുമെന്ന് വിവാഹത്തിന് നല്കിയ വാക്ക് പാലിക്കുകയാണ് താനെന്നാണ് ക്രിസ്സ്് പറയുന്നത്. തനിക്ക് ബ്രാന്‍ഡണിന്റെ ഭാര്യയായി തുടരാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തെ മരണം വരെ പരിചരിക്കാന്‍ താന്‍ ആഗ്രഹിച്ചുവെന്നാണ് ക്രിസ് പറയുന്നത്.
2014 ല്‍ ക്രിസ്, ജെയിംസിനെ കണ്ടുമുട്ടിയപ്പോള്‍, അവള് അവനോട് ആദ്യം പറഞ്ഞത് ബ്രാന്ഡനെക്കുറിച്ചാണ്. അതില്‍ ജെയിംസിന് യാതൊരുവിധ പരാതിയും ഉണ്ടായിരുന്നില്ല. അധികം വൈകാതെ ഇരുവരും വിവാഹിതരായി. ഇപ്പോള്‍ ക്രിസും ജെയിംസും ഒരുമിച്ചാണ് ബ്രാന്‍ഡണെ പരിചരിക്കുന്നത്. അവരുടെ മക്കള്‍ ബ്രാന്‍ഡണെ അങ്കിള്‍ എന്നാണ് വിളിക്കുന്നത്.
Read Also : ഇത് ബുള്ളറ്റ് റാണി; വെല്ലുവിളികളെ നിഷ്പ്രഭമാക്കിയ വനിതാ മെക്കാനിക്!
ഭാവിയില്‍ എന്തെങ്കിലും ഒരു അത്ഭുതം സംഭവിച്ച് ബ്രാന്‍ഡണ്‍ ജീവിതത്തിലേക്ക് പൂര്‍ണമായും തിരികെ എത്തിയാല്‍ ക്രിസിനെ താന്‍ അയാള്‍ക്ക് വിട്ടുകൊടുക്കുമെന്നാണ് ജെയിംസ് പറയുന്നത്. ഇനി അഥവാ ക്രിസിന് എന്തെങ്കിലും സംഭവിച്ചാല്‍ പോലും ബ്രാന്‍ഡണെ താന്‍ പരിചരിക്കുമെന്നും ജെയിംസ് പറയുന്നു.
Story highlights : Husband takes care of wifes ex who suffered brain injury