ട്രെയിൻ യാത്രയില്‍ ഈ വാട്ടർ ടാപ്പ് കണ്ടിട്ടില്ലേ..; നൂറ്റാണ്ട് പിന്നിട്ട ആ ബുദ്ധി മലയാളിയുടേത്..!

March 25, 2024

ട്രെയിന്‍ യാത്ര ചെയ്യാവത്തവര്‍ വളരെ കുറവായിരിക്കും. കുറഞ്ഞ ചെലവില്‍ ദൂരയാത്ര ചെയ്യാം എന്നതുകൊണ്ടു നിരവധിയാളുകളാണ് ദിനംപ്രതി ഇന്ത്യന്‍ റെയില്‍വെയെ ആശ്രയിക്കുന്നത്. ഈ യാത്രക്കിടയില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ് കമ്പാര്‍ട്ട്‌മെന്റുകളിലെ വാട്ടര്‍ ടാപ്പ്. ശുദ്ധം ജലം കിട്ടാക്കനിയായി മാറുന്ന ഈ കാലഘട്ടത്തില്‍ ഈ ടാപ്പിന്റെ സാങ്കേതിക വിദ്യ ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. ജലം പാഴായിപോകാതിരിക്കാനുള്ള വിദ്യ തേടിയപ്പോള്‍ ഏകദേശം ഒരു നൂറ്റാണ്ട് മുമ്പാണ് ഈ വാട്ടര്‍ ടാപ്പ് കണ്ടുപിടിക്കുന്നത്. ( Indian Railway’s Jaison water tap )

ജെയ്സണ്‍ വാട്ടര്‍ ടാപ്പ് എന്നാണ് ഈ ടാപ്പുകള്‍ അറിയപ്പെടുന്നത്. ഒരു നൂറ്റാണ്ട് മുന്‍പെയുള്ള ഈ കണ്ടുപിടിത്തതിന് പിന്നില്‍ ഒരു മലയാളിയായിരുന്നു. തിരുവിതാംകൂറിലെ ജെ പി സുബ്രഹ്‌മണ്യ അയ്യറായിരുന്നു ഈ സാങ്കേതിക വിദ്യയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ലോക ജലദിനത്തോട് അനുബന്ധിച്ച് പലരും ഇക്കാര്യം സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചിരുന്നു.

ദൂരദര്‍ശനില്‍ അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച സാജന്‍ ഗോപാലന്‍ പങ്കുവച്ച കുറിപ്പ് വലിയ രീതിയില്‍ ശ്ര്ദ്ധനേടിയിരുന്നു. ട്രെയിനുകളില്‍ ഉപയോഗിക്കുന്ന വാട്ടര്‍ ടാപ്പ് പോലെ ഇത്രയും വാട്ടര്‍ എഫിഷന്‍സിയുള്ള ടാപ്പുകള്‍ ഞാന്‍ വേറെ കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇത് ഡിസൈന്‍ ചെയ്തത് ഒരു മലയാളിയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരുവിതാംകൂറിലെ ജെ പി സുബ്രഹ്‌മണ്യ അയ്യര്‍ കണ്ടെത്തിയ, വെള്ളം എടുത്ത ശേഷം കൈ വിട്ടാല്‍ സ്വയം അടയുന്ന തരം വാട്ടര്‍ ടാപ്പാണ് ജെയ്സണ്‍ വാട്ടര്‍ ടാപ്പ് (വേസ്റ്റ് നോട്ട് വാട്ടര്‍ ടാപ്പ് എന്നും അറിയപ്പെടുന്നു) അറിയപ്പെടുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.

Read Also : ‘അൽപമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ, ഞാനെന്ത് അപരാധമാണ് ചെയതത്’ ; കുറിപ്പുമായി ‘റാം C/O ആനന്ദി’ രചയിതാവ്

തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്ത് ഇന്‍ഷുറന്‍സ് ഓഫിസറായി ജോലി ചെയ്തിരുന്ന കാലത്ത് റോഡ് സൈഡ് വാട്ടര്‍ ടാപ്പുകള്‍ കൃത്യമായി അടക്കാത്തത് മൂലം വെള്ളം പാഴായിപ്പോകുന്നത് സുബ്രഹ്‌മണ്യ അയ്യരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍ സുബ്രഹ്‌മണ്യ അദ്ദേഹത്തിന്റെ ചില എഞ്ചിനീയര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ടാപ്പിന് രൂപം നല്‍കുന്നത. പിന്നീട് ഈ ടാപ്പുകളുടെ പ്രവര്‍ത്തനക്ഷമത കൂടുതല്‍ മെച്ചപ്പെടുത്തിയ സംഘം, ഈ ടാപ്പ് ഡിസൈന് പേറ്റന്റ് നേടുകയായിരുന്നു. നേപാള്‍, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജെയ്സണ്‍ വാട്ടര്‍ ടാപ്പ് ഇന്നും വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്.

Story highlights : Indian Railway’s Jaison water tap