5 അടി ഉയരത്തിൽ മൂടിയ കനത്ത മഞ്ഞ്; അതും താണ്ടി കുട്ടികൾക്ക് പോളിയോ നൽകുന്നതിനായി പോകുന്ന ജമ്മു കശ്മീരിലെ ആരോഗ്യ പ്രവർത്തകർ- വിഡിയോ
കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തുടനീളം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയത്. രാജ്യത്തിൻറെ എല്ലാ ഭാഗത്തും പോളിയോ കുഞ്ഞുങ്ങൾക്ക് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുകയെന്നത് ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ അവസ്ഥകളാണ് ആരോഗ്യപ്രവർത്തകർക്ക് നേരിടേണ്ടിവന്നത്. ഏറ്റവും പ്രയാസം ജമ്മു കശ്മീരിലെ പോളിയോ തുള്ളിമരുന്ന് വിതരണം ആയിരുന്നു. കനത്ത മഞ്ഞുവീഴുന്ന ഇവിടെ പലസ്ഥലങ്ങളിലേക്കും ആരോഗ്യപ്രവർത്തകർക്ക് എത്തിച്ചേരാൻ പരിമിതിയുണ്ടായിരുന്നു.
To make sure that every child is completely protected from #Polio, Health workers from #Kishtwar District of J&K braved 4-5 feet of snow to reach every child aged 0-5, administering them polio drops as a part of #PolioDay today.#PolioFreeIndia @MoHFW_INDIA @diprjk… pic.twitter.com/LPITs3KB2h
— All India Radio News (@airnewsalerts) March 3, 2024
ഇപ്പോഴിതാ,അഞ്ചടി കനത്തിൽ വീണ മഞ്ഞിലൂടെ നടന്ന് പോകുന്ന ആരോഗ്യ പ്രവർത്തകരുടെ വിഡിയോ ശ്രദ്ധനേടുകയാണ്. കനത്ത മഞ്ഞ് ഉടനീളം വീണുകിടക്കുന്നത് വിഡിയോയിൽ കാണാം. ഏറെ പ്രയാസപ്പെട്ട് നടന്നുവേണം ആരോഗ്യകേന്ദ്രത്തിൽ ആരോഗ്യപ്രവർത്തകർക്ക് എത്താനും പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യാനും. വിഡിയോ ആരംഭിക്കുന്നത്, നീല പോളിയോ ബോക്സുമായി രണ്ടു ആരോഗ്യപ്രവർത്തകർ മഞ്ഞിലൂടെ നടക്കുന്നതിലൂടെയാണ്. വിഡിയോയിൽ കാണുന്ന ആകാശദൃശ്യങ്ങളിൽ ആ മഞ്ഞിന്റെ ഭീകരത കാണാൻ സാധിക്കും. ആരോഗ്യകേന്ദ്രത്തിന്റെ വാതിൽ തുറക്കാൻ പാകത്തിൽ മാത്രം മഞ്ഞ് നീക്കം ചെയ്തിരിക്കുന്നതും കാണാം.
Read also: ഇത് ‘ഐറിസ്’- കേരളത്തിലെ ആദ്യത്തെ ജനറേറ്റീവ് AI ടീച്ചർ ശ്രദ്ധനേടുന്നു
എത്ര വെല്ലുവിളി നിറഞ്ഞതാണ് ജമ്മു കശ്മീരിലെ ആരോഗ്യപ്രവർത്തകരുടെ ജീവിതം എന്നത് വിഡിയോയിലൂടെ ജനങ്ങളിലേക്ക് എത്തുന്നു. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ അവർ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ഇത്തരം കാലാവസ്ഥകളോട് പോരാടുന്നത്.
Story highlights- jammu and kashmir health workers walk in snow video