ഇത് ‘ഐറിസ്’- കേരളത്തിലെ ആദ്യത്തെ ജനറേറ്റീവ് AI ടീച്ചർ ശ്രദ്ധനേടുന്നു
വിവര സാങ്കേതികവിദ്യ അനുദിനം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. കാലം മാറുന്നതിനനുസരിച്ച് മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിലും മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. മൊബൈല്‍ ഫോണും ഇന്റർനെറ്റും ഒന്നുമില്ലാത്ത ഒരു ദിവസം പോലും ഇപ്പോൾ ജീവിതത്തിൽ ഉണ്ടാവാറുമില്ല.. ഇതെല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു ദിവസത്തെക്കുറിച്ചുപോലും ചിന്തിക്കാനും സാധിക്കില്ല. പുതിയ കണ്ടുപിടുത്തങ്ങളും കാഴ്ചപ്പാടുകളും ലോകത്തിന്റെ വളർച്ചയിൽ വലിയ സ്വാധീനവും ചെലുത്തുന്നുണ്ട്. ഇപ്പോഴിതാ, കേരളം നാടിന്റെ ആദ്യത്തെ ജനറേറ്റീവ് AI ടീച്ചറെ അവതരിപ്പിച്ചിരിക്കുന്നത്. ‘ഐറിസ്’ എന്ന പേരുനല്‍കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
മൂന്നുഭാഷകൾ ഐറിസ് സംസാരിക്കും. ഗണിതവും ജീവശാസ്ത്രവുമടക്കമുള്ള കാര്യങ്ങളിലെ ചോദ്യങ്ങൾക്ക് ഭംഗിയായി ഉത്തരം നൽകാനും സാധിക്കും. AI- പ്രാപ്തമാക്കിയ ഹ്യൂമനോയിഡ് റോബോട്ട് കേരളത്തിലെ ഒരു സ്കൂളിലെ സാരിയുടുത്ത അധ്യാപികയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 3,000 കുട്ടികളെ അവർക്ക് ചിന്തിക്കാൻ കഴിയുന്ന ഏത് ചോദ്യത്തിനും ഉത്തരം നൽകി അമ്പരപ്പിച്ചു.
തിരുവനന്തപുരം കെടിസിടി ഹയർസെക്കൻഡറി സ്കൂളിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അധ്യാപിക ഫെബ്രുവരി അഞ്ചിന് ആണ് സജീവമായത്. കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ട്-അപ്പ് മേക്കർലാബ്സ് ആണ് ഐറിസ് എന്ന് വിളിക്കുന്ന AI ഇൻസ്ട്രക്ടറെ സൃഷ്ടിച്ചത്. ഇത് ബിസിനസിൻ്റെ ഇൻ്റലിജൻ്റ് റോബോട്ടിക്സ് ഇന്നൊവേറ്റീവ് സിസ്റ്റമാണ്.
കിൻ്റർഗാർട്ടൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിപ്പിക്കുന്ന ഏത് വിഷയവും ഐറിസിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്നാണ് പറയുന്നത്. കാരണം അത് മുൻകൂട്ടി പ്രോഗ്രാം ചെയ്തിട്ടുണ്ട്. മാത്രമല്ല, ചലിക്കാനും തല തിരിക്കാനും ഷേക്ക് ഹാൻഡ് നൽകാനുള്ള കമാൻഡുകളോട് പ്രതികരിക്കാനും ഒപ്പം ഏഴ് അടി വരെ മനുഷ്യ സാന്നിധ്യം തിരിച്ചറിയാനും കഴിയും എന്നാണ് റോബോട്ടിന് പിന്നിൽ പ്രവർത്തിച്ചവർ പറയുന്നത്.
Story highlights- Kerala introduces its first generative AI teacher