ഒമ്പതാം ക്ലാസിൽ പഠനം നിര്‍ത്തി; ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പഞ്ചാബിലെ ‘ധീരുഭായ് അംബാനി’

March 30, 2024

പഞ്ചാബിലെ പരുത്തി വ്യാപാരികളുടെ കുടുംബത്തില്‍ ജനനം. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ തന്റെ 14-ാം വയസില്‍ സ്‌കൂളിന് വിടപറഞ്ഞ കൂലി വേലയ്ക്കായി ഇറങ്ങിയ ബാല്യം. മെഴുകുതിരി നിര്‍മാണം, സിമന്റ് പൈപ്പ് വൃത്തിയാക്കല്‍ തുടങ്ങിയ ജോലികളിലൂടെയാണ് ആ പയ്യന്‍ തന്റെ കുടുംബത്തെ സഹായിക്കുന്നതിനായി പണം കണ്ടെത്തിയത്. ഒമ്പതാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച് കൂലി വേലയ്ക്കിറങ്ങുമ്പോള്‍ വെറും 30 രൂപയായിരുന്നു ദിവസക്കൂലി. അവിടെ നിന്നും തന്റെ കഠിനാധ്വാനവും പരിശ്രവമും കൊണ്ട് തന്റെതായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ട്രൈഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ രജീന്ദര്‍ ഗുപ്തയുടെ ജീവിതം ഏതൊരാള്‍ക്കും ജീവിതത്തില്‍ മാതൃകയാക്കാവുന്നതാണ്. ( Life of Punjab’s Dhirubhai Ambani Rajinder Gupta )

ഇന്ത്യയിലെ ടെക്സ്റ്റൈല്‍, പേപ്പര്‍ വ്യവസായ മേഖലയിലെ പേരകേട്ട കമ്പനിയാണ് ട്രൈഡന്റ് ഗ്രൂപ്പ്. കൂടുംബത്തിന്റെ സംരക്ഷണത്തിനായി പഠനം ഉപേക്ഷിച്ച് വര്‍ഷങ്ങളോളം അദ്ദേഹം കൂലി വേലകള്‍ ചെയ്തയാണ് രാജീന്ദര്‍ ഗുപ്ത. ഒടുവില്‍ 1980-കളിലാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ തലവര മാറ്റിയ തീരുമാനം എടുക്കുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും വിവിധ ബാങ്കുകളില്‍ വായ്പയെടുത്ത് 1985ല്‍ അദ്ദേഹം 6.5 കോടി രൂപ മുതല്‍ മുടക്കില്‍ അഭിഷേക് ഇന്‍ഡസ്ട്രീസ് എന്ന രാസവള ഫാക്ടറിയാണ് ആദ്യമായി സ്ഥാപിച്ചത്. ഈ സംരംഭം ആരംഭിച്ച് ആറ് വര്‍ഷങ്ങള്‍ക്കകം 1991-ല്‍ അദ്ദേഹം കട്ടായി മില്‍ എന്ന സംയുക്ത കമ്പനയും സ്ഥാപിച്ചു. ഈ രണ്ട കമ്പനികള്‍് ലാഭത്തിലേക്ക് നീങ്ങിയതോടെയാണ് രജീന്ദറിന്റെ രാശി തെളിഞ്ഞത്.

ആദ്യ സംരംഭങ്ങളിലെ വിജയത്തിന്റെ ചുവടുപിടിച്ചാണ് അദ്ദേഹം തുണിത്തരങ്ങള്‍, പേപ്പര്‍, രാസ വ്യവസായങ്ങള്‍ എന്നിവയുടെ ബിസിനസിലേയ്ക്ക് കടക്കുന്നത്. ട്രൈഡന്റ് ഗ്രൂപ്പ് എന്ന പേരില്‍ കമ്പനിയുടെ നിരവധി യൂണിറ്റുകള്‍ പഞ്ചാബിലും മധ്യപ്രദേശിലും ആരംഭിച്ചു. പിന്നീട് JC Penny, Walmart, Luxury and Linen തുടങ്ങിയ റീട്ടെയില്‍ ഭീമന്മാരെ തങ്ങളുടെ ഉപഭോക്താക്കളാക്കി മാറ്റാന്‍ ഗുപ്തയ്ക്ക് സാധിച്ചിരുന്നു. കമ്പനിയെ വലിയ ഉയരങ്ങളില്‍ എത്തിച്ച ശേഷമാണ് അദ്ദേഹം വിശ്രമ ജീവിതത്തിലേയ്ക്കു കടന്നത്. 2022-ല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ 64-കാരനായ ഗുപ്ത ട്രൈഡന്റ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്തുകടന്നു. നിലവില്‍ ട്രൈഡന്റ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ട്രൈഡന്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് മാത്രമാണ് ഗുപ്ത തുടരുന്നത്.

Read Also : വീൽ ചെയറിലിരുന്ന് ബംഗീ ജമ്പിംഗ് ചെയ്ത് യുവാവ്- ഹൃദ്യമായ വിഡിയോ

നിലവില്‍ അദ്ദേഹത്തിന്റെ ആകെയുള്ള ആസ്തിയുടെ മൂല്യം 12,368 കോടി രൂപയാണ്. രജീന്ദര്‍ ഗുപ്തയുടെ അമ്പരപ്പിക്കുന്ന കരിയറും വിജയവും അദ്ദേഹത്തിന് സമപ്രായക്കാര്‍ക്കിടയില്‍ പഞ്ചാബിലെ ധീരുഭായ് അംബാനി എന്ന വിളിപ്പേര് സമ്മാനിച്ചു. 2007-ല്‍ അദ്ദേഹത്തിന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

Story highlights : Life of Punjab’s Dhirubhai Ambani Rajinder Gupta