മേഗന്റെ ജീവിതം മാറ്റിമറിച്ച സെൽഫി; ഒളിഞ്ഞിരുന്ന അർബുദത്തെ യുവതി കണ്ടെത്തിയത് ഇങ്ങനെ..!
യാത്ര പോകുന്നത് ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല.. ആ യാത്രയുടെ ഓര്‍മകള്‍ കാത്തുസൂക്ഷിക്കുന്നതിനായി നിരവിധി ചിത്രങ്ങളും സെല്‍ഫികളും പകര്‍ത്താന്‍ നാം മറക്കാറില്ല. അത്തരത്തിലൊരു അവധിക്കാല ആഘോഷത്തിനിടെ പകര്‍ത്തിയ ഒരു സെല്‍ഫി ഒരു യുവതിയുടെ ജീവിതത്തില്‍ സുപ്രധാന പങ്കുവഹിച്ചിരിക്കുകയാണ്. അമേരിക്കക്കാരിയായ മേഗന് ട്രോട്ട്വൈനാണ് തന്നെ കാര്‍ന്നു തിന്നുന്ന അര്‍ബുദത്തെ സെല്‍ഫിയിലൂടെ കണ്ടെത്തിയത്. ഗുരുതരമായ ബ്രെയ്ന്‍ ട്യൂമര്‍ നേരത്തെ കണ്ടെത്താനായതിലൂടെ 33-കാരിയായ യുവതിയ്ക്ക് തന്റെ ജീവന് തിരികെപ്പിടിക്കാനായി. ( Megan Troutwine’s Brain Tumor Disclosed Through Selfie )
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ധുവായ ടോണി മാര്‍ട്ടിനസിനൊപ്പം നടത്തിയാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. ഞങ്ങള്‍ വളരെ സന്തോഷത്തോടെയാണ് ആ സമയം ആസ്വദിച്ചിരുന്നത്. ചിത്രങ്ങള്‍ പകര്‍ത്തിയും കാഴ്ചകള്‍ കണ്ടും യാത്ര മുന്നോട്ടുപോയി. അതിനിടയില്‍ റോക്കറ്റ്ഫെല്ലര് സെന്ററില്‍ നിന്നാണ് തന്റെ ജീവിതം മാറ്റിമറിച്ച ആ സെല്‍ഫി മേഗന് എടുക്കുന്നതെന്നും മേഗന് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.
ആ ചിത്രമെടുത്ത ശേഷം അതൊന്ന് ശരിക്കും നോക്കിയതോടെയാണ് ഒരു അസ്വാഭാവികത തോന്നിയത്. മേഗന് തന്റെ കണ്പോള വല്ലാതെ താഴേക്ക് തൂങ്ങിയ അനുഭവമായിരുന്നു. ആ മാറ്റം അസാധാരണമായി തോന്നിയ മേഗന് വീട്ടിലെത്തിയ ഉടനെ ന്യൂറോളജിസ്റ്റിനോട് ഇക്കാര്യം സംസാരിച്ചു. ഇതോടെ സംശയം തോന്നിയ ഡോക്ടര്‍ ഒരു എംആര്‍ഐ സ്കാനിങ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതിന് ശേഷമാണ് തലച്ചോറിനുള്ളില്‍ ഒരു മുഴ വളരുണ്ടെന്ന് മനസിലായത്.
ബ്രെയിന്‍ ട്യൂമറിന്റെ ഏറ്റവും സാധാരണമായ രൂപമായ വൈദ്യശാസ്ത്രത്തില്‍ മെനിഞ്ചിയോമ എന്ന് പറയുന്ന അവസ്ഥയായിരുന്നു ഇത്. എന്നാല്‍ ഈ രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് മേഗന് പറയുന്നത്. വളരെപെട്ടെന്ന് തന്നെ മേഗന് ചികിത്സ തുടങ്ങുകയും ശസ്ത്രക്രിയ ചെയ്ത് ട്യൂമര്‍ നീക്കം ചെയ്യുകയും ചെയ്തു. ചികിത്സ തുടരുന്നതിനിടെ മറ്റൊരു ചെറിയ ട്യൂമര്‍ കൂടി കണ്ടെത്തി. എന്നാല്‍ കാര്യങ്ങള്‍ കൈവിടുകയാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു പിന്നീടുളള മാറ്റങ്ങള്‍. മേഗന്റെ ശരീരത്തില്‍ പല ഭാഗങ്ങളിലും അര്‍ബുദത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് പിന്നീട് നടത്തിയ പരിശോധനകളില്‍ വ്യക്തമായി. മേഗന് സ്തനാര്ബുദമുണ്ടെന്നും പിന്നീട് കണ്ടെത്തിയിരുന്നു.
Read Also : ആറാം മാസത്തിൽ വളർത്തമ്മ ദത്തെടുത്തു; ഇന്ന് അനാഥരെ ചേര്‍ത്തുപിടിച്ച് 16-കാരൻ ജോനാ ലാർസൺ
2017 മുതല്‍ പല തരത്തിലുള്ള അര്‍ബുദത്തിനാണ് മേഗന് ചികിത്സ തേടിയത്. എന്നാല്‍ ജീവിതത്തിലെ കടുത്ത പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം അതിജീവിച്ചു. ഈ സമയങ്ങളില്‍ സ്നേഹവും പിന്തുണയും നല്കി കൂടെനിന്ന ഒരു കൂട്ടം മനുഷ്യരാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നാണ് മേഗന് പറയുന്നത്. ജീവിതത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദത്തോട് പൊരുതുന്ന നിരവധി മനുഷ്യര്‍ക്ക് താങ്ങായും മാറിയിരിക്കുകയാണ് മേഗന്. തനിക്ക് ലഭിച്ച അതേ പിന്തുണ മറ്റുള്ളവര്‍ക്കും ലഭിക്കേണ്ടതുണ്ടെന്ന ഉത്തമബോധ്യത്തോടെയാണ് മേഗന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
Story highlights : Megan Troutwine’s Brain Tumor Disclosed Through Selfie