കാഴ്ചാ പരിമിതികളുള്ള മകൾക്ക് വേണ്ടി വായിച്ചത് 4 വർഷങ്ങൾ; പിന്നാലെയെത്തിയത് ഓണററി ബിരുദം!

March 20, 2024

മാതാപിതാക്കൾ മക്കളെ പഠനത്തിൽ സഹായിക്കുക എന്നത് പുതുമയുള്ള കാര്യമല്ല. മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കൾ വഹിക്കുന്ന പങ്കും ചെറുതല്ല. എന്നാൽ കാഴ്ചാ പരിമിതികളുള്ള മകളുടെ ബിരുദ പഠനം എളുപ്പമാക്കാൻ നാല് വർഷങ്ങളോളം പഠന ഗ്രന്ഥങ്ങളും നോട്ടുകളും വായിച്ച് കൊടുത്ത ഒരമ്മ അങ്ങ് തുർക്കിയിലുണ്ട്. മകളുടെ വിജയത്തിന്റെ പിന്നിലുള്ള ശക്തിയും ആ അമ്മ തന്നെ. (Mom Awarded Honorary Degree for Helping Blind Daughter)

അന്ധയായ മകളെ പഠിക്കാനും ബിരുദം പൂർത്തിയാക്കാനും സഹായിക്കുന്നതിനായി നാല് വർഷത്തോളം ലെക്ചർ നോട്ടുകളും നിയമ പുസ്തകങ്ങളും വായിച്ച തുർക്കിഷ് വനിതയായ ഹവ്വാ കുല്ലിനെ മകളുടെ ബിരുദദാന ചടങ്ങിൽ സർവകലാശാലയുടെ ഓണററി ബിരുദം നൽകി ആദരിക്കുകയും ചെയ്തു.

Read also: മേഗന്റെ ജീവിതം മാറ്റിമറിച്ച സെൽഫി; ഒളിഞ്ഞിരുന്ന അർബുദത്തെ യുവതി കണ്ടെത്തിയത് ഇങ്ങനെ..!

കൊകേലിയിൽ താമസിക്കുന്ന ഹവ്വാ കുൽ തൻ്റെ മകളായ ബെറു മെർവ് കുലിനൊപ്പം എല്ലാ ദിവസവും യൂണിവേഴ്സിറ്റിയിൽ പോകുമായിരുന്നു. നാല് വർഷത്തെ കഠിന പ്രയത്നത്തിനൊടുവിൽ ബെറു നിയമവകുപ്പിൽ നിന്ന് ഓണേഴ്‌സോടെ ബിരുദം നേടി.

സർവ്വകലാശാലയിൽ ബ്രെയിലി സ്ക്രിപ്റ്റുകളോ ലൈബ്രറികളിലും കമ്പ്യൂട്ടർ മുറികളിലും ഓഡിയോ ഫയലുകളോ ലഭ്യമായിരുന്നില്ല. അപ്പോഴാണ് മകൾക്ക് സഹായമായി കുൽ രംഗത്തിറങ്ങുന്നത്. എല്ലാ കുറിപ്പുകളും പുസ്തകങ്ങളും കുൽ മകൾക്ക് വായിച്ചുകൊടുക്കുകയും പഠന കാലയളവിലുടനീളം അവളെ വഴിനടത്തുകയും ചെയ്തു.

പരിമിതികൾ അനേകം ഉണ്ടായിരുന്നിട്ടും കനത്ത പാഠ്യപദ്ധതിയുള്ള ഒരു മേഖലയിൽ നിന്ന് ബഹുമതികളോടെ ബിരുദം നേടുന്നതിന് വലിയ ത്യാഗം ആവശ്യമാണെന്നും അങ്ങനെയുള്ള ഒരു വിദ്യാർത്ഥിയുടെ നേട്ടം അമ്മയുമായി പങ്കിടണമെന്ന് തങ്ങൾക്ക് തോന്നിയെന്നുമാണ് സർവകലാശാല അധികൃതർ പറഞ്ഞത്.

Story highlights: Mom Awarded Honorary Degree for Helping Blind Daughter