ഒരു വഴക്കിലൂടെ ലോകപ്രസിദ്ധമായ വീട്; ഇത് ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്
ചില സ്ഥലങ്ങളും വീടുകളുമൊക്കെ ലോകശ്രദ്ധ നേടുന്നത് എന്തെങ്കിലുമൊക്കെ ഒരു വ്യത്യസ്തതയിലൂടെയാണ്. എന്നാൽ, ഒരു വഴക്കിലൂടെ അല്ലെങ്കിൽ തർക്കത്തിലൂടെ ശ്രദ്ധനേടിയ ഒരു വീട് അങ്ങ് ഇറ്റലിയിലുണ്ട്. ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീടായ ‘കാസ കുറിവു’ അയൽക്കാർ തമ്മിലുള്ള തർക്കത്തിലൂടെയാണ് ശ്രദ്ധേയമായത്.
സിസിലിയൻ തീരത്ത് നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്ന ഇടമാണ് പെട്രലിയ സോട്ടാന ഗ്രാമം. ഇറ്റലിയിലെ ഏറ്റവും ഇടുങ്ങിയ വീടായ ‘കാസ കുറിവു’ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വീടിന്റെ പേരുകേട്ട് അതൊരു കുടുംബപേരാണ് എന്ന് തെറ്റിദ്ധരിക്കേണ്ട. സിസിലിയൻ ഭാഷയിൽ അതിൻ്റെ അർത്ഥം പ്രതികാരം എന്നാണ്. അതെ, ഒരു രസകരമായ പ്രതികാരം തന്നെയാണ് ഈ വീടിന് പിന്നിലുള്ളതും.
പലേർമോ പ്രവിശ്യയിലെ മഡോണി പർവതനിരകളുടെ ഹൃദയഭാഗത്ത് ഏകദേശം 2,000 ആളുകളുള്ള പെട്രാലിയ സോട്ടാന, ഇറ്റലിയിലെ ഏറ്റവും അസാധാരണമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കാരണം, ഇവിടെ പ്രത്യേകിച്ച് ടൂറിസ്റ്റ് ആകർഷണങ്ങളൊന്നും ഇല്ലെങ്കിലും മേല്പറഞ്ഞ വീട് കാണാൻ വേണ്ടി മാത്രം ആളുകൾ എത്താറുണ്ട്. സാധാരണപോലെ ഇരുനിലകളിലുള്ള ഒരു വീട്. ഏകദേശം 3-അടി, അല്ലെങ്കിൽ ഒരു മീറ്റർ മാത്രമാണ് വീതി. കാസ ഡു കുറിവു അല്ലെങ്കിൽ ഹൗസ് ഓഫ് സ്പൈറ്റ് എന്നറിയപ്പെടുന്നു ഈ വീട്. രണ്ട് ആളുകൾക്ക് പരസ്പരം കടന്നുപോകാൻ മതിയായ വീതിയില്ലാത്ത, ഒരു തർക്കത്തെത്തുടർന്ന് അയൽക്കാരൻ്റെ ജനൽ കാഴ്ച തടയാൻ മാത്രമായി പണിത ഈ ഇടുങ്ങിയ കെട്ടിടം രസകരമായ കഥയിലൂടെ വളരുന്നു.
കാസ ഡു കുറിവുവിൻ്റെ കൃത്യമായ കഥ ആളുകൾ മറന്നുപോയെങ്കിലും, രണ്ട് അയൽക്കാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് 1950-കളിൽ എപ്പോഴോ നിർമ്മിച്ചതാണ് വിചിത്രമായ വീട് എന്ന് വിശ്വസിക്കപ്പെടുന്നു. അക്കാലത്ത്, ആളുകൾ അവരുടെ താമസസ്ഥലം ലംബമായി വികസിപ്പിക്കുന്നത് അസാധാരണമായ കാര്യമല്ലായിരുന്നു. എന്നാൽ മറ്റൊരു ഫ്ലോർ ചേർത്ത്അങ്ങനെ മുകളിലേക്ക് ഉയർത്തുന്നതിന് ഒരാൾക്ക് അടുത്ത വീട്ടിലെ അയൽവാസികളുടെ സമ്മതം നേടേണ്ടതുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ, കാസ ഡു കുറിവുവിൻ്റെ ഉടമ തൻ്റെ അയൽക്കാരിൽ ഒരാളുടെ അംഗീകാരം നേടുന്നതിൽ പരാജയപ്പെടുകയും പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു എന്നാണ് കഥ.
തൊട്ടടുത്ത കെട്ടിടത്തിന് രണ്ടാം നില പണിയുമ്പോൾ അയൽവാസികളുടെ സമ്മതം ആവശ്യമായിരുന്നു. എന്നാൽ കെട്ടിടത്തിൽ നിന്ന് ഒരു നിശ്ചിത അകലത്തിൽ പണിയുന്നതിന് അനുവാദമൊന്നും ആവശ്യമില്ല, അതിനാൽ കാസ ഡു കുറിവുവിൻ്റെ ഉടമ തൻ്റെ ഏറ്റവും ഇടുങ്ങിയ വീട് അയൽക്കാരന്റെ ജനലകാഴ്ച തടസ്സപ്പെടുത്താൻ വേണ്ടി നിർമ്മിച്ചു.
Read also: ‘പൃഥിരാജിനെ കണ്ട് കെട്ടിപ്പിടിക്കണം’; ജീവിതം നേർക്കാഴ്ചയായ അനുഭവം പങ്കുവെച്ച് നജീബ്!
ഈ വീട്ടിന്റെ ഉള്ളിൽ യഥാർത്ഥത്തിൽ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയം. ചില ജനാലകളും ഒരു ഗോവണിപ്പടിയും മാത്രമാണ് ഇതിൻ്റെ സവിശേഷത. ഒരു അയൽവാസിക്ക് അസൗകര്യം ഉണ്ടാക്കാൻ വേണ്ടി മാത്രമായി നിർമ്മിച്ചതാണ് ഇത് എന്ന് നിസംശയം പറയാൻ സാധിക്കും.
Story highlights- the most narroest house in the world