പഴയ ടൈറ്റാനിക്കിന്റെ ആധുനികരൂപം, ടൈറ്റാനിക് 2 വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ശതകോടീശ്വരൻ ക്ലൈവ് പാമർ
ലോകത്തിന് ഇന്നും ഒരു വിസ്മയമാണ് ആഢംബരക്കപ്പലായ ടൈറ്റാനിക്. ഒരിക്കലും മുങ്ങില്ലെന്ന പ്രഖ്യാപനവുമായി എത്തി ആദ്യയാത്രയില്‍ തന്നെ മഞ്ഞുമലയിലിടിച്ച് തകര്‍ന്ന കപ്പല്‍. ലോകത്തിന് ഇന്നും ടൈറ്റാനികിനോടുള്ള കൗതുകത്തിന് ഇന്നും അവസാനമായിട്ടില്ല. അതുകൊണ്ടാണല്ലോ ആഴക്കടല്‍ മുങ്ങിക്കിടക്കുന്ന ഏറ്റവും വലിയ യാത്രാ ആവിക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ഇത്രയും റിസ്കെടുത്ത് പോകുന്നത്. എന്നാല്‍ ഈ ആധുനിക കാലത്ത് ടൈറ്റാനിക് പോലെയൊരു ഭീമന് കപ്പല്‍ നീറ്റിലിറങ്ങുമോ എന്നത് ഏറെക്കാലമായി നിലനില്‍ക്കുന്ന ഒരു ചോദ്യമാണ്. ( Titanic II is set to conquer the seas by 2027 )
ടൈറ്റാനിക് പോലെയൊരു ഭീമന് കപ്പല്‍ വീണ്ടും ലോകത്തിനെ വിസ്മയിപ്പിക്കുമെന്നാണ് ഓസ്ട്രേലിയന്‍ ശതകോടീശ്വരനായ ക്ലൈവ് പാമര്‍ പറയുന്നത്. ടൈറ്റാകിനോട് ഏറെ താല്പര്യമുള്ള പാമര്‍, അതിനോട് സാമ്യമുള്ള മറ്റൊരു കപ്പല്‍ പണികഴിപ്പിക്കും എന്നാണ് പറയുന്നത്. ടൈറ്റാനിക് ടൂ എന്ന പേരില്‍ കപ്പല്‍ നിര്‍മിക്കാനുള്ള ആശയത്തിന് പിന്നിലാണ് ഖനന വ്യവസായിയുമായ പാമര്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിസ്മയിപ്പിച്ച പഴയ ടൈറ്റാനികിന്റെ ആധുനിക രൂപമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ആദ്യ ടൈറ്റാനിക് സമാനമായ ഉള്‍ഭാഗം തന്നെയായിരിക്കും പുതിയ കപ്പലിലും ഒരുക്കുക. 269 മീറ്റര്‍ നീളവും 55,800 56,700 ടണ്‍ ഭാരവും 2,435 യാത്രക്കാരെയും 900 ജീവനക്കാരെയും വഹിക്കാന്‍ ശേഷിയുമുള്ളതായിരിക്കും ടൈറ്റാനിക് ടു. പഴമയുടെ തനിമയും 21-ാം നൂറ്റാണ്ടിന്റെ സാങ്കേതിക വിദ്യയും കോര്‍ത്തിണക്കിയ കപ്പലായിരിക്കും ഇത്. 2015 -ല്‍ യാത്ര ആരംഭിക്കും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, പദ്ധതി പലതവണ മുടങ്ങി. ഒടുവില്‍ 2018 -ല്‍ ഈ പ്രൊജക്ട് ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് പാര്‍മര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ടൈറ്റാനിക് ടൂ പദ്ധതി സാക്ഷാത്കരിക്കും എന്നും അദ്ദേഹം പറഞ്ഞു.
Read Also : ആറാം മാസത്തിൽ വളർത്തമ്മ ദത്തെടുത്തു; ഇന്ന് അനാഥരെ ചേര്‍ത്തുപിടിച്ച് 16-കാരൻ ജോനാ ലാർസൺ
അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ കപ്പലിന്റെ പണികള്‍ പുനരാരംഭിക്കും. 2027 ജൂണില്‍ ടൈറ്റാനിക് ടൂ നീറ്റിലിറങ്ങുമെന്നാണ് ക്ലൈവ് പാമറിന്റെ കമ്പനിയായ ബ്ലൂ സ്റ്റാര്‍ വ്യക്തമാക്കി. ബ്രിട്ടണിലെ സതാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കായിരിക്കും ആദ്യ യാത്ര. 1912 -ലെ ടൈറ്റാനിക് നടത്തിയ യാത്രയുടെ അതേ പാതയില്‍ തന്നെയായിരിക്കും ഈ കപ്പലിന്റെ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story highlights : Titanic II is set to conquer the seas by 2027