സമ്മതിദായകന്റെ ചൂണ്ടുവിരലിലെ മായാത്ത മഷിയടയാളം; അറിയാം മൈസൂരിലെ മഷിക്കമ്പനിയുടെ വിശേഷങ്ങൾ..!
ലോക്സഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ പല കാര്യങ്ങള്‍ക്കും മാറ്റം സംഭവിച്ചെങ്കിലും ഇന്നും തുടരുന്ന ഒന്നാണ് സമ്മിതിദായകന്റെ വിരലില്‍ പുരട്ടുന്ന മഷിയടയാളം. കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ 1962ലെ തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച ഈ രീതിയ്ക്ക് ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. ഇന്ത്യയുടെ ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുകുമാര്‍ സെന്നാണ് ഈ മഷി തെരഞ്ഞെടുപ്പ് പ്രകിയയുടെ ഭാഗമാക്കിയത്. ( What is the indelible ink used in the Election )
എന്നാല്‍ വിരലില്‍ പുരട്ടിയത് മുതല്‍ ആഴ്ചകളോളം മായ്ക്കാന്‍ കഴിയാത്ത ഈ മഷി നിര്‍മ്മിക്കുന്നത് ഇന്ത്യയിലെ ഒരേയൊരു കമ്പനി മാത്രമാണ്. കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള മൈസൂര്‍ പെയ്ന്റ്സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡാണ് ഈ മഷി നിര്‍മിക്കുന്നത്. 1961-ല്‍ ഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ നിര്‍മിച്ച ഈ മഷിയുടെ പേറ്റന്റ്, തൊട്ടടുത്ത വര്‍ഷം കര്‍ണാടകയിലെ കമ്പനി സ്വന്തമാക്കുകയായിരുന്നു. ചില രാസവസ്തുക്കളും സില്‍വര്‍ നൈട്രേറ്റും ചേര്‍ത്താണ് ഈ മഷി നിര്‍മിക്കുന്നത്.
ഈ മഷിയിലെ പ്രധാന രാസവസ്തുവായ സില്‍വര്‍ നൈട്രേറ്റാണ് കറുത്ത പാടായി മാറുന്നതിന് സഹായിക്കുന്നത്. കയ്യില്‍ പുരട്ടുന്നതോടെ സില്‍വര്‍ നൈട്രേറ്റ് പുറംതൊലിയില്‍ വ്യാപിക്കും. ഇത് നമ്മുടെ ശരീരത്തിലെ വിയര്‍പ്പ് ഗ്രന്ഥിയില്‍ നിന്നും വരുന്ന ക്ലോറിനുമായി പ്രവര്‍ത്തിച്ച് ഒരു ഒരു സെമി-പെര്‍മനന്റ് മാര്‍ക്കായി മാറുകയാണ് ചെയ്യുന്നത്. വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ മായ്ച്ച് കളയാനാകില്ല. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അത് മായ്ച്ചുകളയുന്നവരും ഉണ്ട്.
10 മില്ലി ലിറ്ററിന്റെ ഒരു ബോട്ടില്‍ ഉപയോഗിച്ച് 700 പേരുടെ വിരലില്‍ മഷി പുരട്ടാനാകും. ഈ വര്‍ഷം 26.6 ലക്ഷം ബോട്ടിലുകളുടെ 55 കോടി രൂപയുടെ ഓര്‍ഡറാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. ഈ തെരഞ്ഞെടുപ്പിലേക്ക് ആവശ്യമായ മഷിയുടെ നിര്‍മാണം മാര്‍ച്ച് പകുതിയോടെ പൂര്‍ത്തിയാകും. ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാന്, നേപ്പാള്‍, പാകിസ്ഥാന്, ലബനന്, ഇറാഖ് തുടങ്ങിയ ഇരുപത്തഞ്ചോളം രാജ്യങ്ങളില്‍ മാത്രമാണ് ഇലക്ഷന് മഷി ഉപയോഗിക്കുന്നത്.
Story highlights : What is the indelible ink used in the Election