രോഗാവസ്ഥ കാരണം മാതാപിതാക്കൾ ഉപേക്ഷിച്ചു; ഇന്ന് അതേ അവസ്ഥയിലൂടെ മോഡലായി പെൺകുട്ടി!
നമുക്ക് പ്രചോദനമാകുന്ന ജീവിതങ്ങൾ ഒട്ടനേകമുണ്ട്. അവരിലൂടെ പുതുജീവിതം കണ്ടെത്തുന്നവരും നിരവധിയാണ്. ജീവിത പ്രതിസന്ധികളെ വെല്ലുവിളിച്ച് മുന്നേറാൻ കഴിഞ്ഞിട്ടുള്ള ഇത്തരം ആളുകളെ നമ്മൾ തീർച്ചയായും മാതൃകയാക്കേണ്ടതുണ്ട്. അങ്ങനെയൊരു ജീവിതമാണ് സ്യൂ ലി എന്ന പെണ്‍കുട്ടിയുടേതും.
ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച് സ്യൂ ലി ഇന്ന് ഫാഷന്‍ ലോകത്തെ തിളങ്ങുന്ന നക്ഷത്രമാണ്. സുന്ദരമായ മഞ്ഞ് എന്നാണ് സ്യൂ ലി എന്ന വാക്കിനര്‍ഥം. ആ പേര് നല്കിയതാകട്ടെ കുട്ടി വളര്‍ന്ന അനാഥമന്ദിരവും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ ഒരു അനാഥമന്ദിരത്തിന്റെ സമീപത്തുള്ള ഗ്രൗണ്ടില്‍ മാതാപിതാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു ഈ പെണ്‍കുട്ടിയെ. ആല്‍ബിനിസം എന്ന ജനിതക വൈകല്യമുള്ളതിനാലാണ് മാതാപിതാക്കള്‍ ആ കുട്ടിയെ ഉപേക്ഷിച്ചത്. രേഖകളൊന്നും ഇല്ലാതിരുന്നതിനാല്‍ കൃത്യമായ ജനന തീയതി പോലും ഈ പെണ്‍കുട്ടിക്ക് അറിയില്ല. എന്നാല്‍ അനാഥാലയത്തിലെ ജീവനക്കാര്‍ അവളെ സംരക്ഷിച്ചു.
മെലാനിന്റെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്ഥയാണ് ആല്‍ബിനിസം. ഈ രോഗാവസ്ഥയിലുള്ളവരില്‍ മെലാനിന്റെ അളവ് തീരെ കുറവായിരിക്കും. ത്വക്കിനും കണ്ണുകള്‍ക്കും മുടിക്കുമെല്ലാം നിറം മങ്ങുകയും ചെയ്യും. ഒരുകാലത്ത് ഇത്തരം രോഗാവസ്ഥയിലുള്ളവരെ പലരും മാറ്റിനിര്ത്തിയിട്ടുമുണ്ട്.
മൂന്ന് വയസ്സുള്ളപ്പോള്‍ നെതര്‍ലന്‍ഡിലെ ഒരു കുടുംബം സ്യൂ ലിയെ ദത്തെടുത്തു. അമ്മയ്ക്കും സഹോദരിക്കുമൊപ്പം ലീ ആ വീട്ടില്‍ വളര്‍ന്നു. തന്റെ പതിനൊന്നാം വയസ്സു മുതല്‍ ലി മോഡലിങ് രംഗത്തേക്ക് പ്രവേശിച്ചു. ‘പൂര്‍ണ അപൂര്‍ണതകള്‍’ എന്നൊരു ക്യാമ്പെയിന്റെ ഭാഗമായി നടന്ന ഫാഷന്‍ ഷോയിലാണ് സ്യൂ ലി ആദ്യമായി പങ്കെടുത്തത്. അത് മികച്ച ശ്രദ്ധയും നേടിയുരുന്നു. പിന്നീട് ലിയുടെ പല മോഡലിങ്ങ് ചിത്രങ്ങളും ഫാഷന്‍ ലോകത്ത് ശ്രദ്ധേയമായി.
Read also: ശക്തമായ സംരക്ഷണത്തിനായി ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യ
ഇന്ന് നിരവധി കമ്പനികളുടെ മോഡലാണ് സ്യൂ ലി. തന്റെ ശാരീരികമായ വൈകല്യങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സ്യൂ ലി ഫാഷന്‍ രംഗത്തെ തിളങ്ങുന്ന നക്ഷത്രമായിരിക്കുന്നത്. ആല്‍ബിനിസം എന്ന രോഗാവസ്ഥ ഉള്ളതുകൊണ്ടുതന്നെ സ്യൂ ലിക്ക് കാഴ്ചക്കുറവുണ്ട്. അതുകൊണ്ടുതന്നെ തിളക്കമുള്ള പ്രകാശം പലപ്പോഴും ഇത്തരം രോഗാവസ്ഥയിലുള്ളവര്ക്ക് അസ്വസ്ഥതകള്‍ സൃഷ്ടിക്കാറുണ്ട്. ഈ വെല്ലുവിളികളെ പുഞ്ചിരിച്ചുകൊണ്ട് മറികടന്ന് സ്വപ്നങ്ങളെ കൈയെത്തി പിടിച്ചിരിക്കുകയാണ് സ്യൂ ലി. കഠിനപരിശ്രമവും ആത്മവിശ്വാസവുമൊണ്ടെങ്കില് നല്ല സ്വപ്നങ്ങളെ സ്വന്തമാക്കാം എന്ന് സ്വജീവിതംകൊണ്ട് ഈ മിടുക്കി തെളിയിച്ചിരിക്കുന്നു.
Story highlights- abandoned due to albinism now model