‘കൊമേഴ്സിൽ തിളങ്ങാൻ ഇനി ഇലാൻസ്’; ഉയർന്ന നിലവാരമുള്ള പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാൻ അവസരം!
കൊമേഴ്സ് പ്രൊഫഷണൽ കോഴ്സുകൾ ഉയർന്ന നിലവാരത്തിൽ നൽകുക, സാമ്പത്തിക സാക്ഷരത എല്ലാവരിലും എത്തിക്കുക എന്നിവ ലക്ഷ്യം വെച്ച് 2018-ൽ സ്ഥാപിതമായതാണ് ഇലാൻസ് കോഴിക്കോട്. കൃത്യമായ പഠന രീതികളാണ് വളരെ ചെറിയ കാലയളവിൽ തന്നെ ഇലാൻസിനെ വലിയ വിജയത്തിലെത്തിച്ചത്. (Elance Unlock Advanced Commerce Learning Experience)
ഇന്ത്യയിലെ പ്രീമിയം കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇലാൻസിൽ ACCA, CMA USA, CA തുടങ്ങിയ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സുകൾ ഓൺലൈനായും ഓഫ്ലൈനായും ഹൈബ്രിഡായും ചെയ്യാൻ സാധിക്കും. ACCA-യിൽ 15 വർഷത്തിലധികം പരിചയമുള്ള വേൾഡ് റാങ്ക് ഹോൾഡേഴ്സ് നയിക്കുന്ന ക്ലാസ്സുകളാണ് ഇവിടെ നൽകുന്നത്. ഓൾ ഇന്ത്യ റാങ്കുകൾ നേടിയിട്ടുള്ള അധ്യാപകരാണ് ഇലാൻസിലെ CA ക്ലാസുകൾ നയിക്കുന്നത്. 9 വർഷത്തിലധികം പ്രവർത്തി പരിചയമുള്ള ഫാക്കൽറ്റികളാണ് CMA ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.
ഏത് സ്ട്രീമിൽ പ്ലസ്ടു കഴിഞ്ഞവർക്കും ചുരുങ്ങിയ സമയംകൊണ്ട് ACCA, CA, CMA കോഴ്സുകൾ പഠിച്ച് രാജ്യത്തിനകത്തും പുറത്തും ഉയർന്ന ശമ്പളമുള്ള ജോലി സ്വന്തമാക്കാം എന്നതാണ് ഇലാൻസ് കോമേഴ്സ് കോഴ്സുകളുടെ പ്രത്യേകത. ഒന്ന് മുതൽ ഒന്നര വർഷം കൊണ്ട് CMA-യും, 2 മുതൽ 3 വർഷം കൊണ്ട് ACCA-യും ഇവിടെ പൂർത്തിയാക്കാൻ സാധിക്കും.
എംഎൻസികളിലെ തങ്ങളുടെ ജോലിയുപേക്ഷിച്ച് ഒരുകൂട്ടം കോമേഴ്സ് പ്രൊഫെഷണൽസ് തുടങ്ങിയ സ്ഥാപനമാണ് ഇലാൻസ്. അതുകൊണ്ടുതന്നെ, വിദ്യാർത്ഥികൾക്ക് വ്യക്തിഗതമായ ശ്രദ്ധയും കൃത്യമായ നിർദേശങ്ങളും നൽകുന്ന ഇലാൻസ് പ്രൈം പ്ലസ് എന്ന പ്രോഗ്രാമുകൾ ഡിസൈൻ ചെയ്യാൻ അവർക്ക് സാധിക്കുന്നു.
Read also: ‘ക്ളീനറിൽ നിന്നും പൈലറ്റിലേക്കുള്ള സ്വപ്നവിമാനം പറത്തിയ അബൂബക്കർ’; ഇത് 24 വർഷങ്ങളുടെ കഠിനാദ്ധ്വാനം!
കൂടാതെ AI ഇന്റഗ്രേറ്റടായ ഇലാൻസ് ലേർണിംഗ് ആപ്പ് ഇലാൻസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇതുവഴി പഠനം എത്രത്തോളം വേഗത്തിലാകുമെന്നത് ഇലാൻസിന്റെ വരുംകാല ഫലങ്ങളിൽ കാണാൻ സാധിക്കും.
24 രാജ്യങ്ങളിൽ 15000-ത്തിലധികം വിദ്യാർഥികളാണ് ഇതുവരെ ഇലാൻസിൽനിന്നും പഠിച്ചിറങ്ങിയിട്ടുള്ളത്. ഇതുവരെ ACCA-യിൽ 29 വേൾഡ് റാങ്കും 56 നാഷണൽ റാങ്കും ഇലാൻസിലെ വിദ്യാർത്ഥികൾ നേടിയെടുത്തിട്ടുണ്ട്. ഇന്ത്യ കൂടാതെ യുഎഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികളും ഇലാൻസിൽ നിന്നും പഠിച്ച് റാങ്കുകൾ നേടിയിട്ടുണ്ട്. 2022 ഡിസംബറിൽ, ACCA 9 വിഷയങ്ങളിൽ 5 എണ്ണത്തിൽ ഓൾ ഇന്ത്യ ഫസ്റ്റ് റാങ്കുകളും, 2023-ൽ 1100 പാസ്സ് റിസൾട്ടും ഇലാൻസിനുണ്ടായിട്ടുണ്ട്.
ACCA-യുടെ പ്ലാറ്റിനം അപ്രൂവ്ഡ് പാർട്ണറാണ് ഇലാൻസ്. അതുപോലെ സിൽവർ CMA കോഴ്സ് പ്രൊവൈഡറായി IMAയുടെ അംഗീകാരവും ഇലാൻസിനുണ്ട്. മാത്രമല്ല, ACCA അംഗീകരിച്ച CBE സെന്ററാണ് ഇലാൻസ്. ഹോക്ക് ഇന്റർനാഷണലിന്റേയും അപ്രൂവ്ഡ് പാർട്ണറാണ് ഇലാൻസ്.
പ്ലസ്ടു കഴിഞ്ഞ് ഒരു നല്ല കരിയർ നേടിയെടുക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമല്ലെന്നാണ് ഇലാൻസിന്റെ ഇതുവരെയുള്ള റിസൾട്ടുകൾ കാണിക്കുന്നത്. EY, PwC, Apple, Tata, KPMG, Deloitte, Accenture, Reliance, JP Morgan, BDO, Grant Thornton, Morgan Stanley, Scotiabank, Larsen & Toubro, Qatar Investment Authority തുടങ്ങിയിടങ്ങളിലെല്ലാം ഇലാൻസിലെ വിദ്യാർത്ഥികൾ നല്ല പാക്കേജിൽ പ്ലേസ്ഡ് ആയിട്ടുള്ളത് ഇതിന് തെളിവാണ്.
കോഴിക്കോട്, കൊച്ചി, മുംബൈ, ഹൈദരാബാദ്, ഡൽഹി, ദുബായ്, എന്നിവിടങ്ങളിലെല്ലാം ഇലാൻസ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
Story highlights: Elance Unlock Advanced Commerce Learning Experience