കേരളത്തിലെ അടുക്കളകളിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വര്ഷം!
മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിൽ പ്രധാനമാണ് ചപ്പാത്തി. ഏത് കോമ്പിനേഷനിലും ചപ്പാത്തിയുടെ രുചി മുൻപന്തിയിലാണ്. എന്നാൽ, സിഖുകാരുടെ പ്രധാന ഭക്ഷണമായ ചപ്പാത്തി മലയാളികളുടെ പ്രിയപ്പെട്ട വിഭവമായി മാറിയതാണെന്ന് എത്രപേർക്ക് അറിയാം? അതെ. ചപ്പാത്തി കേരളത്തിൽ എത്തിയിട്ട് 100 വർഷമായിരിക്കുകയാണ്.
വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ച് 1924 ഏപ്രിൽ 29-ന് അമൃത്സറിൽ നിന്ന് സർദാർ ലാൽ സിങ്ങിൻ്റെയും ബാബ കൃപാൽ സിംഗിൻ്റെയും നേതൃത്വത്തിൽ അകാലികൾ കേരളത്തിലെത്തി സൗജന്യ ചപ്പാത്തി ഉണ്ടാക്കി വിതരണം ചെയ്തു. അതോടെയാണ് ചപ്പാത്തി കേരളത്തിൽ എത്തിയത്. കോട്ടയം ജില്ലയിലാണ് അപ്പോൾ കേരളത്തിൽ ആദ്യമായി ചപ്പാത്തി ചുട്ടത് എന്നതാണ് സാരം.
19 മാസം നീണ്ടുനിന്ന വൈക്കം പ്രക്ഷോഭത്തിൽ പങ്കുചേരാനും ഭാവി രാഷ്ട്രത്തിന്റെ രൂപകല്പനയിൽ പങ്കുവഹിക്കാനും സ്വാതന്ത്ര്യത്തിനുമുമ്പ് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ വൈക്കത്തെത്തി. ശിരോമണി പ്രബന്ധക് കമ്മിറ്റിയുടെ കീഴിൽ പഞ്ചാബിൽ നിന്നുള്ള ഒരു കൂട്ടം സിഖ് പ്രക്ഷോഭകരും അങ്ങനെ എത്തുകയും ചപ്പാത്തിയെയും കേരളത്തിലേക്ക് എത്തിക്കുകയുമായിരുന്നു.
Read also: സ്ത്രീകൾ മാത്രമുള്ള ലോകത്തിലെ ഏക അടുക്കള; അസ്മ ഖാന്റെ ‘ഡാർജിലിങ്ങ് എക്സ്പ്രസ്’!
അവർ വൈക്കത്ത് ഒരു ലംഗാർ അതായത് കമ്മ്യൂണിറ്റി കിച്ചൺ സ്ഥാപിച്ചു. സിഖ് മതത്തിൻ്റെ ഗുരുക്കന്മാരാണ് ലംഗറുകൾ അവതരിപ്പിച്ചത്. ഗുരുദ്വാരകൾ സന്ദർശിക്കുന്ന എല്ലാവർക്കും ഭക്ഷണം വിളമ്പിക്കൊണ്ട് നൂറ്റാണ്ടുകളായി സമൂഹത്തിൻ്റെ ഭാഗമാണ് ലംഗറുകൾ. അങ്ങനെ അവരിലൂടെ ചപ്പാത്തി കേരളത്തിന്റെ അടുക്കളകളിലേക്കും എത്തുകയായിരുന്നു.
Story highlights- history of chappati in kerala