രണ്ടുലക്ഷം രൂപയുടെ വസ്ത്രങ്ങളും സ്റ്റൈലൻ കൂളിംഗ് ഗ്ലാസുകളും- ലോകം ചുറ്റുന്ന ഇൻഫ്ളുവന്‍സർ ‘നായ’!
നായകൾ മനുഷ്യന് ഏറെ പ്രിയപ്പെട്ടവരാണ്. സ്വന്തം മക്കളെപ്പോലെ നായകളെ പരിപാലിക്കുന്ന കുടുംബങ്ങളെ കണ്ടിട്ടില്ലേ? എന്നാൽ, വളർത്തുനായയെ ഒരു സൂപ്പർ ഇൻഫ്ളുവന്‍സർ ആക്കിയിരിക്കുകയാണ് ഒരു ഉടമ.
മൂന്ന് വയസ്സുള്ള നായ ഒരു മികച്ച ജീവിതം നയിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രം. ലക്ഷകണക്കിന് വിലയുള്ള വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസ്സുമൊക്കെയായി ലോകം ചുറ്റുകയാണ് ഈ നായക്കുട്ടി. ടൊറൻ്റോയിൽ തൻ്റെ ഉടമയ്ക്കൊപ്പം താമസിക്കുന്ന ബാവോ എന്ന നായ, കഴിഞ്ഞ രണ്ട് വർഷമായി പാരീസ്, ഫ്രാൻസ്, മെക്സിക്കോ, ആൽബെർട്ട എന്നിവിടങ്ങളിൽ പോയിട്ടുണ്ട്. പോരാത്തതിന് യാത്രക്കിടെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുകയും ചെയ്യുന്നു.
37 കാരനായ ട്രാൻ ആണ് നായയുടെ ഉടമ. അയാൾ ധനകാര്യ വിഭാഗത്തിലെ ജീവനക്കാരനാണ്. കൊവിഡ് ശക്തമായ സമയത്ത് തനിക്ക് ബാവോയെ ലഭിച്ചു എന്നും 2022ലാണ് ഇരുവരും ചേർന്ന് യാത്ര ആരംഭിച്ചതെന്നും ഉടമ പറയുന്നു.
‘അവനില്ലാതെ യാത്ര ചെയ്യാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല, കാരണം അവൻ എൻ്റെ കുഞ്ഞാണ്’- ഉടമ പറയുന്നു. ആറ് പൗണ്ട് ഭാരമുള്ള നായയുടെ ആദ്യ യാത്ര ആൽബർട്ടയിലെ ലൂയിസ് തടാകത്തിലേക്കുള്ളതായിരുന്നു. ഇതിനായി നാല് മണിക്കൂർ വിമാന യാത്രയായിരുന്നു ആദ്യമായി നായ നടത്തിയത്. അന്നുമുതൽ, നായയും ഉടമയും യാത്രകൾ അനന്തമായി ആരംഭിച്ചു.
അങ്ങനെ വെറുതെയല്ല ബാവോയുടെ യാത്രകളൊന്നും. ചാനൽ സിൽക്ക് സ്കാർഫ്, സ്പാർക്ക്ലി ജാക്കറ്റുകൾ, ടർട്ടിൽനെക്ക് സ്വെറ്ററുകൾ എന്നിവ ഉൾപ്പെടെ രണ്ടുലക്ഷത്തോളം വിലമതിക്കുന്ന 75 പീസ് വാർഡ്രോബ് ബാവോ ഒക്കെയായാണ് സഞ്ചാരം. കാരണം, ഫോട്ടോഷൂട്ടുകൾ നിരവധി ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ താരമാണ് ഇപ്പോൾ ബാവോ.
Story highlights- influencer dog life