90-ാം വയസിൽ സംരംഭക; ലക്ഷ്മിയമ്മയുടെ സ്വപ്നലോകത്തിന് നൂറ് ഭംഗി!
സ്വപ്നങ്ങൾ സഫലമാക്കാൻ കൃത്യമായ സമയ പരിധിയില്ല. അവസരങ്ങൾ അനന്തമാണ്, ഏത് പ്രായത്തിലും സ്വപ്നം കാണുന്നത് നേടാൻ ശ്രമിച്ചുകൊണ്ടേയിരിക്കാം. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ അമ്മയും മകളും. (Lakshmi Amma Who Became an Entrepreneur at 90)
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ലക്ഷ്മിയമ്മ സമൂഹത്തിന്റെ ചട്ടക്കൂടുകളിൽ തന്നെയായിരുന്നു വളർന്നു വന്നത്. എന്നാൽ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എന്നും അവരുടെ ഉള്ളിലുണ്ടായിരുന്നു. പല കാരണങ്ങളാലും മാറ്റി വെച്ച സ്വപ്നനത്തിലേക്ക് ഒടുവിൽ ലക്ഷ്മിയമ്മ യാത്ര ചെയ്ത് എത്തിയത് 89-ാം വയസിലായിരുന്നു.
സ്വപ്നത്തിലേക്കുള്ള ലക്ഷ്മിയമ്മയുടെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. തന്റേതായ ഒരു സംരംഭം എന്നും തുടങ്ങണമെന്ന് ആഗ്രഹിച്ച അവർ പല തൊഴിൽ മേഖലകളും പരീക്ഷിച്ചിരുന്നു. പൊടി മസാല നിർമാണം, പടക്കങ്ങൾ, മെഴുകുതിരി നിർമ്മാണം എന്നിവയെല്ലാം അവയിൽ ചിലതായിരുന്നു. നിർമിക്കുക മാത്രമല്ല വീടുകൾ തോറും അവ വില്പന നടത്താനും ലക്ഷ്മിയമ്മ കൂടിയിരുന്നു. എന്നാൽ പ്രായം കൂടും തോറും മനസിനൊപ്പം ശരീരത്തിന്റെ സഞ്ചാരത്തിന് വേഗത കുറഞ്ഞു. അതോടെ, ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.
പക്ഷെ, അവിടെയും ലക്ഷ്മിയമ്മ ശ്രമങ്ങൾ അവസാനിപ്പിച്ചില്ല. തൻ്റെ ശക്തികളിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കാൻ അവർ തീരുമാനിച്ചു. ഒരു ഫാം സ്റ്റേ ആരംഭിക്കുക എന്നതായിരുന്നു പദ്ധതി. താമസിയാതെ, മകൾ കസ്തൂരിയും ലക്ഷ്മിയമ്മയ്ക്കൊപ്പം കൂടി. ഹോസ്പിറ്റാലിറ്റി മേഖലയിൽ യാതൊരു മുൻപരിചയവും ഇല്ലാതെയാണ് വക്സന എന്ന് പേരിട്ട ഫാമിന് ഇരുവരും തിരി കൊളുത്തുന്നത്.
Read also: പ്രായം 124; ഇത് ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മുത്തച്ഛൻ
എന്നിരുന്നാലും, ചെറുമക്കളുടെ സാഹത്തോടെ വിജയകരമായ ഒരു തുടക്കമായി അതിനെ മാറ്റാൻ അവർക്ക് സാധിച്ചു. ചെറുമകൾ അവരുടെ മുത്തശ്ശിമാരെ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ, ഗൂഗിൾ അവലോകനങ്ങൾ എന്നിവയും മറ്റും പഠിപ്പിച്ചു.
വക്സന ഫാമുകളെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ ആളുകൾ അവരെ അന്വേഷിച്ച് എത്താൻ തുടങ്ങി. ഇപ്പോൾ, പ്രകൃതിയോടിണങ്ങിയ ഒരു താമസ സ്ഥലവും പുരാതനവും സ്വാദിഷ്ഠവുമായ നാടൻ ഭക്ഷണങ്ങളും അതിഥികൾക്കായി ഒരുക്കി വെച്ച് ലക്ഷ്മിയമ്മയും മകളും കാത്തിരിക്കും.
അവർക്ക് ദിവസേന മൂന്ന് തവണ പാചകം ചെയ്യുകയും അതിഥികളെ നോക്കുകയും സന്ദർശിക്കുകയും വേണം. ഒരു ഘട്ടത്തിനുശേഷം, ഈ ശാരീരിക അദ്ധ്വാനം ലക്ഷ്മിയുടെ ചുമലിൽ ഭാരമായി തുടങ്ങി. ഇപ്പോൾ കസ്തൂരി ഈ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ മുന്നിട്ടിറങ്ങുകയും അമ്മയുടെ മാർഗനിർദേശപ്രകാരം പ്രധാന പാചകക്കാരി കൂടിയാകുകയും ചെയ്തു.
പുതിയ സംരംഭത്തിലൂടെ തങ്ങളുടെ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും കണ്ടെത്താനായെന്നാണ് ലക്ഷ്മിയും കസ്തൂരിയും പറയുന്നത്. വീട്ടമ്മമാർ എന്ന തലക്കെട്ടിൽ നിന്ന് സ്വതന്ത്രരാകാൻ ഈ ഫാം സ്റ്റേ അവരെ അനുവദിച്ചു.
ഇപ്പോൾ അവർക്ക് സ്വന്തമായി പണം സമ്പാദിക്കാനും അവരുടെ മക്കൾക്കും കൊച്ചുമക്കൾക്കും സമ്മാനങ്ങൾ വാങ്ങാനും കഴിയും. മാത്രമല്ല, ഫാം സ്റ്റേയ്ക്കായി ആളുകളെ ജോലിക്ക് നിയമിക്കുന്നതിലൂടെ ഗ്രാമത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചതിൽ ഈ അമ്മയും മകളും ഏറെ അഭിമാനിക്കുകയും ചെയ്യുന്നു.
Story highlights: Lakshmi Amma Who Became an Entrepreneur at 90