പ്രായം 124; ഇത് ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മുത്തച്ഛൻ

April 11, 2024

മനുഷ്യന്റെ ആയുർദൈർഘ്യം പരമാവധി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും പ്രായമേറിയ ആളുകൾ നമുക്ക് തീർച്ചയായും അത്ഭുതം സമ്മാനിക്കും. 1900-ൽ ജനിച്ച 124 വയസ്സുള്ള ഒരു വ്യക്തിയാണ് വാദങ്ങൾ ശെരിയാണെങ്കിൽ ലോകത്തിലെ ഏറ്റവും പ്രായമേറിയ ആൾ. പെറുവിലെ ആൻഡിയൻ പർവതനിരകളിൽ ജീവിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി മാർസെലിനോ അബാദ് ആണെന്നാണ് പെറു അവകാശപ്പെടുന്നത്.

ഹുവാനുകോയിലെ സെൻട്രൽ പെറുവിയൻ മേഖലയിൽ നിന്നുള്ള ഒരു പ്രാദേശിക നിവാസിയായ മാർസെലിനോ അബാദിന് 124 വയസ്സുണ്ടെന്ന് രാജ്യത്തെ സർക്കാർ അവകാശപ്പെടുന്നു. ഇത് അയാളെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാക്കുകയും സ്വതന്ത്രനായി ജീവിക്കുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനാക്കുകയും ചെയ്യും.

‘ഹുവാനുകോയിലെ സസ്യജന്തുജാലങ്ങളുടെ ശാന്തതയ്‌ക്കിടയിൽ, മാർസെലിനോ അബാദ് ടോലെൻ്റിനോ അല്ലെങ്കിൽ ‘മാഷിക്കോ’ ആരോഗ്യകരമായ ജീവിതരീതിയും ആന്തരിക സമാധാനവും വികസിപ്പിച്ചെടുത്തു, ഇത് അദ്ദേഹത്തിൻ്റെ നല്ല ആരോഗ്യത്തിലും സൗഹൃദപരമായ വ്യക്തിത്വത്തിലും പ്രതിഫലിക്കുന്നു,’ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ 5 ന് അദ്ദേഹം 124 വയസിലേക്ക് കടന്നിരിക്കുകയാണ്.

സ്വതന്ത്ര പരിശോധനയ്ക്കായി ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് അപേക്ഷിക്കാൻ അബാദിനെ സഹായിക്കുകയാണെന്ന് പെറുവിയൻ അധികൃതർ പറയുന്നു. പെറുവിലെ പട്ടണമായ ചഗല്ലയിൽ ജനിച്ച അബാദ്, 2019 ൽ പെറുവിയൻ സർക്കാർ ശ്രദ്ധിക്കുന്നതുവരെ ആരുടേയും ശ്രദ്ധയിൽപെടാതെ ജീവിക്കുകയായിരുന്നു. അതിനുശേഷം അദ്ദേഹത്തിന് സർക്കാർ, ഐഡിയും പെൻഷനും ഉറപ്പാക്കി.

Read also: പെരിയോനെ പാടി പാലക്കാട്ടെ കെട്ടിട നിര്‍മ്മാണ തൊഴിലാളി നരേൻ; ഗാനവും ഗായകനും ഹിറ്റ്

ഏപ്രിൽ 5 ന് തൻ്റെ 124-ാം ജന്മദിനം ആഘോഷിച്ച അബാദ്, തൻ്റെ ചൈതന്യദീർഘായുസിന്റെ രഹസ്യങ്ങളിൽ പഴങ്ങൾ അടങ്ങിയ ഭക്ഷണവും ആട്ടിൻ മാംസവും ഉൾപ്പെടുന്നുവെന്ന് പറഞ്ഞു. പെറുവിലെ ആൻഡിയൻ കമ്മ്യൂണിറ്റികളിലെ ഒരു പാരമ്പര്യമായ കൊക്ക ഇല ചവയ്ക്കുന്നതും ഇദ്ദേഹത്തിന് ശീലമാണ്.

Story highlights- world’s oldest human being