പെരിയോനെ പാടി പാലക്കാട്ടെ കെട്ടിട നിര്‍മ്മാണ തൊഴിലാളി നരേൻ; ഗാനവും ഗായകനും ഹിറ്റ്

April 10, 2024

സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് ആടുജീവിതം എന്ന ചിത്രത്തിലെ ഗാനങ്ങൾ. ഏറ്റവും ഹിറ്റായി മാറിയത് ‘പെരിയോനെ..’ എന്ന ഗാനമാണ്. ഈ ഗാനം പാടി നിരവധി ആളുകൾ രംഗത്ത് എത്തിയെങ്കിലും ഇപ്പോഴിതാ, ഈ ഗാനം പാടി ഒറ്റ ദിവസം കൊണ്ട് മില്യണ്‍ ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ് ഒരു പാലക്കാട്ടുകാരൻ.

പുലാപ്പറ്റ സ്വദേശിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ നരേന്‍ ആണ് ഈ ഹിറ്റ് ഗായകൻ. പാലക്കാടൻ ചൂടിനെ വെല്ലുവിളിച്ച് പാടുകയാണ് ഇദ്ദേഹം. ഒരു ദിവസം കൊണ്ട് 1.3 മില്യൺ ആളുകൾ കണ്ടു. വലിയൊരു സന്തോഷം തന്നെയാണ്. പാട്ട് എങ്ങനെയെന്ന് അറിയില്ല. പക്ഷെ കിട്ടിയ അംഗീകാരം വലുതാണെന്നും നരേൻ പറയുന്നു.സംഗീതമാണ് മറുമരുന്ന്. സുഹൃത്തുക്കളും അവരുടെ പിന്തുണയുമാണ് നരേന് പാടി മുന്നേറാനുള്ള കരുത്ത്. പാട്ട് തന്നെയാണ് സന്തോഷവും സങ്കടവുമെന്നും അദ്ദേഹം പറയുന്നു.

Read also: ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; ആടുജീവതത്തിന് ആശംസകളുമായി സുര്യ

ബ്ലെസി-പൃഥ്വിരാജ് ടീം ഒരുമിച്ച ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിച്ചു. പൃഥ്വിരാജിന്റെ നായികായി അമല പോളാണ് എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ.ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Story highlights- construction worker viral singing video