മേക്കപ്പിന്റെ മാന്ത്രികത; ശരീരത്തിൽ ജീവൻ തുടിക്കുന്ന ലയൺ കിംഗ് പെയിന്റിംഗ് ഒരുക്കി യുവതി!

ചില ചിത്രങ്ങൾ ആളുകളിൽ അമ്പരപ്പ് നിറയ്ക്കുന്നത് അതിന്റെ ജീവൻ തുടിക്കുന്ന മികവ് കൊണ്ടാണ്. സ്വന്തം ശരീരം താനെന്ന ഒരു ക്യാൻവാസാക്കി മാറ്റി അമ്പരപ്പിക്കുന്ന ഈ യുവതിയുടെ കലാസൃഷ്ടികൾ കണ്ടാൽ ആ അമ്പരപ്പ് നിങ്ങൾക്ക് നേരിട്ട് അനുഭവിക്കാം. എല്ലാവർക്കും മുഖത്ത് ഒരു ഫൌണ്ടേഷൻ,അല്ലെങ്കിൽ ഐഷാഡോ ഒക്കെ കൊണ്ടുള്ള മേക്കപ്പ് മാത്രമേ അറിയൂ. എന്നാൽ, മേക്കപ്പ് കൊണ്ട് വിസ്മയം തീർക്കുകയാണ് സ്പാനിഷ് മേക്കപ്പ് ആർട്ടിസ്റ്റായ നോമി പെരസ് സാൻ്റാന.
നിങ്ങൾ ഒരു ഡിസ്നി ആരാധകനാണെങ്കിൽ, ദ ലയൺ കിംഗിന്റെ ഈ മേക്കപ്പ് വിഡിയോ തീർച്ചയായും വിസ്മയമാകും. നോമി പെരസ് സാൻ്റാന, ജീവൻ തുടിക്കുന്ന ലയൺ കിംഗ് പെയിന്റിംഗ് മാസ്റ്റർപീസായി സ്വയം ശരീരവും മുഖവും രൂപാന്തരപ്പെടുത്തിയ വിഡിയോയാണ് ശ്രദ്ധനേടുന്നത്. ഇൻസ്റ്റാഗ്രാമിൽ, ശരീരകലയെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. ശരീരം മുഴുവൻ സിംബ, ടിമോൺ, പുംബാ എന്നിവയുടെ ക്യാൻവാസാക്കി മാറ്റിയിരിക്കുന്നു.
Read also: 90-ാം വയസിൽ സംരംഭക; ലക്ഷ്മിയമ്മയുടെ സ്വപ്നലോകത്തിന് നൂറ് ഭംഗി!
ഒരു പെയിൻ്റിംഗ് ജീവൻ പ്രാപിക്കുന്നത് കാണുന്നത് പോലെയാണ് വിഡിയോ പുരോഗമിക്കുന്നത്. അവളുടെ മുഖത്തും ശരീരത്തിലും ഉള്ള വിശദാംശങ്ങൾ അവിശ്വസനീയമാണ്. ഇലകളും പൂക്കളും പോലുള്ളവയും യുവതി വരച്ചുചേർക്കുന്നു. വിഡിയോ സമൂഹമാധ്യങ്ങളിൽ ശ്രദ്ധേയമാകുകയാണ്.
Story highlights- lion king makeup art