ഹാരി പോട്ടർ വില്ലന്റെ രൂപവും പേരും-‘വോൾഡ്‌മോർട്ട്’ എന്ന പേരുമായി പുതിയ ഉറുമ്പിനെ കണ്ടെത്തി

April 19, 2024

ശാസ്ത്രലോകത്തേക്ക് ഒരു പുത്തൻ അതിഥി എത്തിയിരിക്കുകയാണ്. പുതിയ ഉറുമ്പുകളെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ഈ ഉറുമ്പിന്റെ പ്രധാന പ്രത്യേകത അത് ഹാരി പോട്ടർ കഥയിലെ പ്രധാന വില്ലനായി നിരവധി സവിശേഷതകൾ പങ്കിടുന്നു എന്നതാണ്. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റിയിലെ ഡോ. മാർക്ക് വോങ് ആണ് മാർച്ച് ആദ്യം പുതിയ ഉറുമ്പ് വംശത്തെ കണ്ടെത്തിയത്. ‘ലെപ്റ്റാനില്ല വോൾഡ്‌മോർട്ട്’ എന്നാണ് ഉറുമ്പിന്റെ നാമം.

ഓസ്‌ട്രേലിയയിൽ വോങ്ങും ഗവേഷകരും ചേർന്ന് ഡ്രില്ലിംഗ് നടത്തുമ്പോഴാണ് ഈ വിഭാഗത്തിലുള്ള രണ്ട് ഉറുമ്പുകളെ കണ്ടെത്തിയത്. 80 അടി താഴ്ചയുള്ള ദ്വാരം തുരന്ന് വേർതിരിച്ചെടുത്തതിന് ശേഷമാണ് ഉറുമ്പുകളെ ഗവേഷകർ കണ്ടെത്തിയത്. 60 ഇനം മാത്രം ഉൾക്കൊള്ളുന്ന അപൂർവ ഇനം ഉറുമ്പായ ലെപ്റ്റാനില്ല ജനുസ്സിൽ പെട്ടതാണ് ഇപ്പോൾ കണ്ടെത്തിയ ‘ലെപ്റ്റാനില്ല വോൾഡ്‌മോർട്ട്’ ഉറുമ്പ്.

Read also: കലാകാരന്റെ വീട്ടിലെ വിചിത്ര ലോകം കണ്ടെടുത്തത് മരണശേഷം; ‘റോൺസ് പ്ലേസ്’ ഇന്ന് ചരിത്രത്തിന്റെ അംശം!

ഗവേഷകന്റെ അഭിപ്രായത്തിൽ, ഉറുമ്പ്, ഹാരി പോട്ടർ കഥയിലെ ലോർഡ് വോൾഡ്‌മോർട്ടുമായി നിരവധി സ്വഭാവസവിശേഷതകൾ പങ്കിടുന്നു. പരമ്പരയിൽ ഉടനീളം, ലോർഡ് വോൾഡ്‌മോർട്ട് ദുരൂഹ സ്വഭാവമുള്ള ആളാണ്. സിനിമകളിൽ, റാൽഫ് ഫിയന്നസ് അവതരിപ്പിച്ച ലോർഡ് വോൾഡ്‌മോർട്ടിന്റെ കഥാപാത്രത്തി വിളറിയ കൈകാലുകളും പ്രത്യേക വരകളുമൊക്കെ ഉണ്ട്.മാത്രമല്ല, ഭൂമിക്കുള്ളിൽ മാത്രം ജീവിക്കുകയാണ് ഈ വില്ലൻ. സമാനമായി പുതുതായി കണ്ടെത്തിയ ഉറുമ്പ് ഭൂഗർഭത്തിൽ മാത്രം ജീവിക്കുന്നു. അതുപോലെ വിളറിയ അവസ്ഥയിലുമാണ്.

റെയ്ഡ് ‘സങ്കടപ്പെട്ട് ഇനി ജോലിക്ക് പോകണ്ട’; പ്രതിവിധിയുമായി ചൈനീസ് കമ്പനി!‘സങ്കടപ്പെട്ട് ഇനി ജോലിക്ക് പോകണ്ട’; പ്രതിവിധിയുമായി ചൈനീസ് കമ്പനി!

ഉറുമ്പിൻ്റെ ശരീരം വിളറിയതും, അസാധാരണമാംവിധം മെലിഞ്ഞതും, കനം കുറഞ്ഞതും നീളമുള്ള കാലുകളുമായിരുന്നു. ഉറുമ്പിന് മൂർച്ചയുള്ള, നീളമുള്ള മാൻഡിബിളുകളും (താടിയെല്ലുകൾ) ഉണ്ടായിരുന്നു, അത് ഒരു ഉഗ്രമായ വേട്ടക്കാരനാകും’- ഗവേഷകൻ പറയുന്നു. ‘ഉറുമ്പിൻ്റെ രൂപവും കൊള്ളയടിക്കുന്ന സ്വഭാവവും അതിൻ്റെ ഇരുണ്ട, ഭൂഗർഭ ആവാസവ്യവസ്ഥയും, ചെറുപ്പത്തിൽ ഞാൻ വായിച്ച ഹാരി പോട്ടർ പുസ്തകങ്ങളിലെ മെലിഞ്ഞതും വിളറിയതുമായ വില്ലനായ വോൾഡ്മോർട്ട് പ്രഭുവിനെ ഓർമ്മിപ്പിച്ചു, അവൻ നിഴലുകളിൽ ജീവിച്ചു, ചിലപ്പോൾ ‘ഇരുണ്ട പ്രഭു’ എന്ന് വിളിക്കപ്പെട്ടു.’- അങ്ങനെയാണ് അദ്ദേഹം ഈ പേര് ഉറുമ്പിന് നൽകിയത്.

Story highlights- newly discovered ant species