24 മണിക്കൂർ പൂർത്തിയാക്കില്ലെന്ന് വൈദ്യലോകം; സീൻ ജീവിച്ച് കാണിച്ചത് 40 വർഷങ്ങൾ!
മൂന്നടി പൊക്കമുള്ളൊരാൾ, ജനനസമയത്ത് 24 മണിക്കൂറിൽ കൂടുതൽ ആയുസുണ്ടാകില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരാൾ, അതാണ് സീൻ സ്റ്റെഫെൻസൺ. എന്നാൽ പ്രവചനകളെയും പരിമിതികളെയും തോൽപ്പിച്ച് അദ്ദേഹം ഭൂമിയിൽ ജീവിച്ചത് തീർത്തത് നീണ്ട 40 വർഷങ്ങളാണ്. ആ ആയുഷ്കാലം ചെയ്തു തീർത്ത കാര്യങ്ങളാകട്ടെ, സാധാരണക്കാരായ നമ്മൾ പലപ്പോഴും ചിന്തിക്കുക പോലും ചെയ്യാത്തവ. (Sean Stephenson’s Unstoppable Journey)
‘ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്റ്റ’ എന്ന അപൂർവ വൈകല്യം അദ്ദേഹത്തിൻ്റെ വളർച്ചയെ മുരടിപ്പിക്കുകയും അസ്ഥികൾ വളരെ ദുർബലമാവുകയും ചെയ്തു. 18 വയസ്സിനുള്ളിൽ ഇരുന്നൂറിലധികം തവണയാണ് ശരീരത്തിൽ ഒടിവുകളുണ്ടായത്. സ്വന്തമായി ഭക്ഷണം കഴിക്കാനോ, പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാനോ കഴിയാത്ത അദ്ദേഹം പ്രതികൂലമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ തുടങ്ങി. വെല്ലുവിളികൾക്കിടയിലും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ച സീൻ കാലങ്ങളോളം മരണമില്ലാത്ത നിലകൊള്ളുന്ന പ്രചോദനമാണ്.
സ്റ്റീഫൻസൺ 17-ാം വയസ്സിൽ പ്രചോദനാത്മകമായ പ്രസംഗങ്ങൾ നടത്താൻ തുടങ്ങി. പ്രസംഗങ്ങൾക്ക് ശേഷം, വ്യക്തിപരമായ പ്രശ്നങ്ങളിൽ ഉപദേശം തേടി ആളുകൾ സ്റ്റീഫൻസണെ സമീപിക്കാൻ തുടങ്ങി. ആളുകളെ സഹായിക്കാൻ കൂടുതൽ സജ്ജമാകാനായി അദ്ദേഹം ന്യൂറോ-ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗിലും ഹിപ്നോതെറാപ്പിയിലും വൈദഗ്ദ്ധ്യമുള്ള ഒരു സ്വകാര്യ സ്ഥാപനമായ ബെന്നറ്റ് സ്റ്റെല്ലാർ യൂണിവേഴ്സിറ്റിയിലും അമേരിക്കൻ പസഫിക് യൂണിവേഴ്സിറ്റിയിലും കോഴ്സുകൾക്ക് ചേർന്നു.
Read also: ‘മുംബൈ തെരുവുകളിൽ നിന്ന് മൈക്രോസോഫ്റ്റിലേക്ക്’; ഷഹീന തിരുത്തിയെഴുതിയ സ്വന്തം വിധി!
2004 മാർച്ചിൽ, സ്റ്റീഫൻസൺ അമേരിക്കൻ പസഫിക്കിൽ ക്ലിനിക്കൽ ഹിപ്നോതെറാപ്പിസ്റ്റായി ജോലി ആരംഭിച്ചു. ഇല്ലിനോയിയിലെ ഓക്ക്ബ്രൂക്ക് ടെറസിലെ ഓഫീസുകളിൽ നിന്ന് അദ്ദേഹം തെറാപ്പി പ്രാക്ടീസ് നടത്തി. മോട്ടിവേഷണൽ സ്പീക്കറായും അദ്ദേഹം സേവനം തുടർന്നു
25 വർഷങ്ങൾ നീണ്ട പ്രവർത്തനത്തിൽ, 48 സംസ്ഥാനങ്ങളിലും 16 രാജ്യങ്ങളിലും തത്സമയ പരിപാടികളിൽ അദ്ദേഹം ശക്തമായ സന്ദേശങ്ങൾ പങ്കുവെച്ചു. യുഎസ് പ്രസിഡൻ്റുമാർ, ശതകോടീശ്വരൻമാരായ വ്യവസായ പ്രമുഖർ, സെലിബ്രിറ്റികൾ, ദലൈലാമ 14-ാമൻ എന്നിവരുമായി അദ്ദേഹം വേദികൾ പങ്കിട്ടിട്ടുണ്ട്.
2012-ൽ സ്റ്റീഫൻസൺ മിൻഡി നിസിനെ വിവാഹം കഴിച്ചു. 2019 ഓഗസ്റ്റ് 28-ന് ഗുരുതരമായ മസ്തിഷ്കാഘാതത്തെ തുടർന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്.
നമ്മളെ ശാക്തീകരിക്കാത്ത ഒരു പ്രവചനത്തിൽ ഒരിക്കലും വിശ്വസിക്കരുത് എന്നതാണ് സീനിന് ലോകത്തോട് നൽകാനുള്ള ഏറ്റവും വലിയ സന്ദേശം. നമ്മുടെ ഊർജ്ജം നശിപ്പിക്കുന്ന വാക്കുകൾക്ക് ചെവി കൊടുത്താൽ ജീവിതത്തിന്റെ താളം തന്നെ തെറ്റി എവിടേക്കെന്നില്ലാതെ യാത്ര മറ്റൊരു ദിശയിലേക്ക് പോയേക്കാം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കനുസരിച്ച് ചലിക്കുന്ന ഒരു കളിപ്പാവയായി മാറാതെ സ്വന്തം വാക്കുകളിൽ വിശ്വസിച്ച് വിദൂരങ്ങൾ താണ്ടി സന്തുഷ്ടരായി ജീവിക്കാൻ ലോകത്തെ പഠിപ്പിച്ച അദ്ദേഹം എന്നും നന്മയുള്ള ലോകത്തിന്റെ പ്രകാശ കോണുകളിൽ ജീവനോടെ ശേഷിക്കും.
Story highlights: Sean Stephenson’s Unstoppable Journey