ഉരഗവർഗ്ഗത്തിലെ ഇത്തിരിക്കുഞ്ഞൻ; പൊട്ടിനോളം മാത്രം വലുപ്പമുള്ള ഓന്ത്!

വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. മനുഷ്യന്റെ ചിന്തകള്‍ക്കും കാഴ്ചകള്‍ക്കും എല്ലാം അതീതമായ വിസ്മയങ്ങളും പ്രപഞ്ചത്തില്‍ ഏറെയാണ്. നിരവധി കണ്ടുപിടിത്തങ്ങൾ ദിനേന നടക്കുന്നുമുണ്ട്. കുറച്ചുനാൾ മുൻപാണ് ലോകത്തിലെ ഏറ്റവും ചെറിയ ഉരഗവര്‍ഗത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
ചെറിയ ഒരു പൊട്ടിന്റെ വലുപ്പമേയുള്ളൂ ഈ ഓന്തിന്. മനുഷ്യന്റെ വിരല്‍ത്തുമ്പില്‍ പോലും ഒതുങ്ങും. നോര്‍ത്തേണ്‍ മഡഗാസ്കറിലെ മലനിരകളില്‍ വെച്ചാണ് ഈ ഇത്തരിക്കുഞ്ഞന്‍ ഓന്തിനെ ഗവേഷകര്‍ കണ്ടെത്തിയത്. ബ്രൂക്കേഷ്യ നാന അഥവാ ബി നാന എന്നാണ് ഈ ഉരഗവര്‍ഗം അറിയപ്പെടുന്നത്.
Read also: ‘പെരുമാനി’യിലെ കലഹങ്ങൾ ഇവിടെ തുടങ്ങുന്നു; ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്!
നാനോ ഓന്തുകള്‍ എന്നും ഇവയെ വിളിയ്ക്കുന്നു. പതിമൂന്ന് മില്ലീമീറ്റര്‍ വരെയാണ് ഇവയിലെ ആണ്വര്ഗ്ഗങ്ങളുടെ വലുപ്പം. പെണ്വര്ഗങ്ങള്ക്കാകട്ടെ അല്പം കൂടി വലുപ്പക്കൂടുതലുണ്ട്. അതായത് മൂന്ന് സെന്റീമീറ്റര്‍ വരെയാണ് പെണ്‍വര്‍ഗങ്ങളുടെ വലുപ്പം. ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള 11500-ഓളം ഉരഗവര്‍ഗങ്ങളില്‍ ഏറ്റവും ചെറിയതാണ് ഇവ.
Story highlights- smallest reptile