മുള്ളുകൊണ്ട് കവചം തീർത്ത എക്കിഡ്ന- ജന്തുലോകത്തെ വെറൈറ്റി ജീവി
നമുക്ക് അറിയാവുന്നതിനും അപ്പുറമാണ് ജൈവലോകം. ഒട്ടേറെ വൈവിധ്യങ്ങൾ നമുക്ക് അറിയാതെപോലും ലോകത്തുണ്ട്. അങ്ങനെ ആളുകളെ കൗതുകത്തിലാക്കിയ ഒരു ജീവിയാണ് എക്കിഡ്ന. പേരുപോലെ ആള് അത്ര കണ്ടുപരിചയമില്ലാത്ത രൂപത്തിലൊന്നുമല്ല. മുള്ളന്‍പന്നിയുടെ അപരൻ എന്ന് ഒറ്റനോട്ടത്തിൽ പറയാം. പക്ഷേ, ആള് മുള്ളൻ പന്നിയല്ല താനും..
ശരീരമാസകലം മുള്ളുകളാണ് എക്കിഡ്നയ്ക്ക്. എന്നാല്‍ മുള്ളന്‍പന്നിയില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തവുമാണ്. പഗിള്‍ എന്നാണ് എക്കിഡ്നയുടെ കുഞ്ഞുങ്ങളെ വിളിക്കുന്നത്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് എക്കിഡ്ന എന്ന ജീവിവര്‍ഗം. സസ്തനികളുടെ കൂട്ടത്തിലാണ് എക്കിഡ്ന ഉള്‍പ്പെടുന്നത്. എന്നാല്‍ ഇവ പ്രസവിക്കാറില്ല. മുട്ടയിട്ടാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. പെണ് എക്കിഡ്നകള്‍ ശരീരത്തിന്റെ അടിഭാഗത്തുള്ള പ്രത്യേക സഞ്ചിയിലാണ് മുട്ടകള്‍ സൂക്ഷിക്കുന്നത്.
ഏകദേശം പത്ത് ദിവസങ്ങള്‍ക്കൊണ്ട് മുട്ട വിരിയുകയും ചെയ്യും. കുഞ്ഞുങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ എക്കിഡ്ന അവയെ പാലൂട്ടി വളര്‍ത്തുകയും ചെയ്യുന്നു. ലോകത്തിലെ മുട്ടയിടുന്ന സസ്തനികളിലൊന്നൊണ് എക്കിഡ്നകള്‍.
Read also: ഡ്രൈവറില്ലാ വാഹനങ്ങളും, സ്മാർട്ട് ഹോമുകളും -ഭാവിയിലേക്ക് നെയ്തെടുത്ത നഗരവുമായി ജപ്പാൻ
സാധാരണ ഓസ്ട്രേലിയ, ന്യൂഗിനിയ എന്നിവിടങ്ങളിലാണ് എക്കിഡ്നകളെ കണ്ടുവരാറുള്ളത്. സ്പൈനി ആന്റ് ഈറ്റര്‍ എന്നും ഇവയ്ക്ക് പേരുണ്ട്. ഉറുമ്പുകളേയും ചിതലുകളേയുമൊക്കെയാണ് എക്കിഡ്നകള്‍ ഭക്ഷണമാക്കാറ്. ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ ഇവ ശരീരം പന്തുപോലെയാക്കാറുണ്ട്. ഭൂമി തുരന്നുണ്ടാക്കുന്ന മാളങ്ങളിലാണ് ഇവയുടെ താമസം.
Story highlights- specialities of Echidna