പട്ടാളക്കാരനാകാൻ കൊതിച്ച് ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ക്യാപ്റ്റനായി മാറിയ അജയ് കുമാർ റെഡ്ഢി!
ആന്ധ്രാപ്രദേശിലെ ഗുരസാലയിൽ ജനിച്ച ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന് നാലാമത്തെ വയസ്സിൽ ഉണ്ടായ ഒരു അപകടത്തിലാണ് ഇടത് കണ്ണ് നഷ്ടമായത്. ഒരു പട്ടാളക്കാരനായി രാജ്യത്തെ സേവിക്കുക എന്നതായിരുന്നു അജയ് കുമാർ റെഡ്ഡിയുടെ ഏറ്റവും വലിയ ആഗ്രഹം. (The Story of Indian Blind Cricket Team Captain)
എന്നാൽ കാഴ്ചയില്ലാത്തവർക്ക് സൈന്യത്തിൽ പ്രവേശിക്കാൻ സാധിക്കില്ല എന്നറിഞ്ഞതോടെ അജയ് കടുത്ത നിരാശയിലായി. ചെറുപ്രായത്തിൽ തന്നെ കാഴ്ചശക്തി കുറഞ്ഞ അജയ് രാജ്യത്തെ സേവിക്കാൻ മറ്റൊരു വഴി കണ്ടെത്തി. ക്രിക്കറ്റ് കളിക്കുക, അതിലൂടെ രാജ്യത്തെ പ്രശസ്തിയിലെത്തിക്കുക.
ഇടത് കണ്ണ് നഷ്ടപ്പെട്ടെങ്കിലും അജയ്യുടെ വലത് കണ്ണിന് നേരിയ കാഴ്ചയുണ്ടായിരുന്നു. പക്ഷെ 12 വയസ് തികയുമ്പോഴേക്കും സ്കൂൾ ബോർഡിലെ അക്ഷരങ്ങൾ കാണാൻ ബുദ്ധിമുട്ട് ഉണ്ടായി തുടങ്ങി. പൂർണമായി കാഴ്ച നഷ്ടപ്പെടാതിരിക്കാൻ അജയ്യെ അന്ധവിദ്യാലയത്തിൽ കൊണ്ടുപോകാൻ ഡോക്ടർമാർ മാതാപിതാക്കളോട് ഉപദേശിച്ചു.
Read also: അന്ധനായി ജനനം; ഇന്ന് ഏവരെയും അമ്പരപ്പിക്കുന്ന ബ്ലൈൻഡ് ഫോട്ടോഗ്രാഫർ!
2002-ൽ മകനെ ലൂഥറൻ അന്ധവിദ്യാലയത്തിൽ ചേർക്കാൻ അജയ്യുടെ മാതാപിതാക്കൾ നർസറപേട്ടിലേക്ക് താമസം മാറ്റി. അയാളുടെ ജീവിതമാകെ മാറ്റിമറിക്കുന്ന ഒരു അനുഭവമായി അത് മാറി. ബ്ലൈൻഡ് ക്രിക്കറ്റിനെ കുറിച്ച് ആ ചെറുപ്പക്കാരൻ അറിയുന്നത് അവിടെ നിന്നാണ്.
വിരസമായ ജീവിതത്തിൽ ആശ്വാസം കണ്ടെത്താൻ അവൻ ക്രിക്കറ്റ് കളിച്ചു തുടങ്ങി. രാത്രി മുഴുവൻ കളിക്കുകയും രാവിലെ ഉറങ്ങുകയും ഉച്ചയ്ക്ക് ഉണർന്ന് അവൻ വീണ്ടും കളിക്കാൻ തുടങ്ങി. 2010-ലാണ് അദ്ദേഹം ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ടി20 ലോകകപ്പ് നേടിയ ടീമിൻ്റെ ഭാഗമായിരുന്നു അജയ്. പക്ഷേ അതൊന്നും അദ്ദേഹത്തിന് വലിയ സന്തോഷം നൽകിയില്ല.
2014-ലെ ഏകദിന ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചതാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമെന്ന് അജയ് കരുതുന്നു. പരിക്കുമായി മല്ലിടുമ്പോൾ ടൈറ്റിൽ പോരാട്ടത്തിൽ പുറത്താകാതെ 74 റൺസ് നേടിയാണ് അജയ് കളിയിൽ മുന്നേറിയത്.
അതിനുശേഷം ഏകദിന ലോകകപ്പ് വിജയവും രണ്ട് ടി20 ലോകകപ്പ് വിജയങ്ങളും ഏഷ്യാ കപ്പ് കിരീടവും സ്വന്തമാക്കി അദ്ദേഹം ഇന്ത്യയുടെ നായക സ്ഥാനം അലങ്കരിച്ചു.
ബ്ലൈൻഡ് ക്രിക്കറ്റ് സമൂഹം ഏറെ നാളായി കാത്തിരിക്കുന്ന അംഗീകാരമായ അർജുന അവാർഡും ഈ വർഷം അദ്ദേഹത്തെ തേടിയെത്തി. അന്ധ ക്രിക്കറ്റിൽ നിന്ന് ഈ ബഹുമതി നേടുന്ന ആദ്യ വ്യക്തി കൂടെയാണ് അദ്ദേഹം.
Story highlights: The Story of Indian Blind Cricket Team Captain