പുറത്തിറങ്ങിയാൽ രാജസ്ഥാൻ, അകത്തെത്തിയാൽ ഹരിയാന; ഇത് അതിർത്തി ഭേദിച്ച അപൂർവ വീട്
വ്യത്യസ്തമായ കാരണങ്ങള് കൊണ്ട് പ്രശസ്തമായ വീടുകളും ബില്ഡിങ്ങുകളുമെല്ലാം വാര്ത്തകളില് നിറയാറുണ്ട്. അവയില് ചിലത് വ്യത്യസ്തമായ വാസ്തുവിദ്യ കൊണ്ട് ശ്രദ്ധ നേടുമ്പോള് മറ്റുള്ളവ അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്കൊണ്ടാണ് പ്രശസ്തമാകുന്നത്. എന്നാല് രണ്ട സംസ്ഥാനങ്ങളുടെ അതിര്ത്തിയില് സ്ഥിതി ചെയ്യുന്നു എന്ന അപൂര്വ്വമായ പ്രത്യേകതയുള്ള ഒരു വീടിനെക്കുറിച്ചാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ച. രണ്ട് സംസ്ഥാനങ്ങളുടെ അതിര്ത്തിയില് നിര്മിച്ച ഈ വീടിന്റെ ആറ് മുറികള് ഹരിയാനയിലും നാല് മുറികള് രാജസ്ഥാനിലുമാണ് സ്ഥിതി ചെയ്യുന്നു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ( Unique House located In Rajasthan Haryana )
രാജസ്ഥാനിലെ ഭിവാദി അല്വാര് ബൈപാസ് റോഡിലും ഹരിയാനയിലെ രേവാരിയിലെ ധരുഹേരയിലുമായാണ് ഈ വീട് നിലകൊള്ളുന്നത്. റിപ്പോര്ട്ടുകള് പ്രകാരം ഈ വീടിന് ആകെ പത്ത് മുറികളാണ് ഉള്ളത്. ഇതില് ആറ് മുറികള് രാജസ്ഥാനിലും നാലെണ്ണം ഹരിയാനയിലുമാണുള്ളത്. ഈ വസ്തുവിനെക്കുറിച്ചുള്ള കൗതുകകരമായ വസ്തുത ഇതല്ല. ഈ വീടിന് പുറത്ത് ആരെങ്കിലും നില്ക്കുന്നുണ്ടെങ്കില് അവര് രാജസ്ഥാനില് ആയിരിക്കും എന്നാല്, വീടിനകത്തേക്ക് പ്രവേശിച്ചാല് ഉടന് തന്നെ അവര് മറ്റൊരു സംസ്ഥാന അതിര്ത്തിക്കുള്ളിലാകും. അതായത്, ഹരിയാനയില് എത്തുമെന്നര്ത്ഥം. ബസോ ട്രെയിനോ ഒന്നും ഉപയോഗിക്കാതെ ഇവര്ക്ക് നിമിഷ നേരം കൊണ്ട് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പോകാന് സാധിക്കുമെന്ന് ഗ്രാമവാസികള് പറയുന്നു.
വര്ഷങ്ങള്ക്ക് മുമ്പ് ചൗധരി ടെക്രം ദയ്മയാ എന്ന വ്യക്തിയാണ് ഈ വീടിന്റെ തറക്കല്ലിട്ടത്. രണ്ട് സംസ്ഥാനങ്ങളുടെ അതിര്ത്തി ഭൂമിയില് നിര്മിച്ച ഈ വീട്ടില് ആഢംബരത്തിന് കുറവില്ലെന്നും റിപ്പോര്ട്ടുകള് പറയുന്നു. നിലവില് സഹോദരന്മാരായ രണ്ട് പേരാണ് ഇവിടെ താമസിക്കുന്നത്. അതിലുപരി മറ്റു കാര്യങ്ങളും കൗതുകമുണര്ത്തുന്നതാണ്. രണ്ടാളുകളുടെയും വീടിന്റെ രേഖകളും മറ്റും അവരവരുടെ മുറികള് സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളുടെ നിയമങ്ങള്ക്ക് അനുസരിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു സഹോദരന് വീടിന്റെ അഡ്രസ്സ് രാജസ്ഥാന് എന്ന് എഴുതുമ്പോള് മറ്റൊരു സഹോദരന് വിലാസത്തില് ഹരിയാന എന്നാണ് എഴുതുന്നത്. ഇവരുടെ വൈദ്യുതി, ജല കണക്ഷനുകളും രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളില് നിന്നാണ്.
നേരത്തെ ഇന്ഡോ-മ്യാന്മര് അതിര്ത്തിയില് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമത്തിലെ വീടിനെക്കുറിച്ചും വാര്ത്തകളില് നിറഞ്ഞിരുന്നു. നാഗാലാന്ഡിലെ മോണ് ജില്ലയിലെ ഏറ്റവും വലിയ ഗ്രാമങ്ങളിലൊന്നാണ് ലുങ്വ. ഈ ഗ്രാമത്തിലെ ആംഗ് എന്നറിയപ്പെടുന്ന ഗ്രാമത്തലവന്റെ വീടിലൂടെയാണ് കടന്നുപോകുന്നത്. ആംഗിന്റെ വീടിന്റെ ഒരു പകുതി ഇന്ത്യന് മേഖലയിലാണെങ്കില്, മറ്റേ പകുതി മ്യാന്മറിന്റെ നിയന്ത്രണത്തിലാണ്. എന്നിരുന്നാലും, ഈ ഗ്രാമം മുഴുവന് നിയന്ത്രിക്കുന്നത് അംഗ് ആണ്. അംഗിന്റെ വീട്ടിലെ കിടപ്പുമുറികള് ഇന്ത്യയിലാണെങ്കില് അടുക്കളയും മറ്റ് മുറികളും മ്യാന്മറിലാണ്. ഇന്ത്യന് ഭാഗവും മ്യാന്മര് ഭാഗവും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധം കാരണം ഗ്രാമത്തിലെ ചില താമസക്കാര്ക്ക് ഇന്ത്യന് സര്ക്കാര് ഇരട്ട പൗരത്വം നല്കിയിട്ടുണ്ട്.
Story highlights : Unique House located In Rajasthan Haryana