അപൂർവ്വങ്ങളിൽ അപൂർവ്വം; ഒരുമണിക്കൂറിൽ ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി
അപൂർവ്വങ്ങളിൽ അപൂർവ്വം എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. അങ്ങനെയൊരു സംഭവത്തിനാണ് റാവൽപിണ്ടിയിലെ ഒരു ആശുപത്രി സാക്ഷ്യം വഹിച്ചത്. 27 കാരിയായ പാകിസ്ഥാൻ യുവതി ആറ് കുഞ്ഞുങ്ങൾക്കാണ് ഒറ്റപ്രസവത്തിലൂടെ ജന്മം നൽകിയത്. ഏപ്രിൽ 19നാണ് ഈ അപൂർവ്വ ജനനം ശ്രദ്ധനേടിയത്. ഒരു മണിക്കൂറിനുള്ളിൽ സീനത്ത് വഹീദ് എന്ന യുവതി ആറുകുട്ടികൾക്ക് ജന്മം നൽകി. നാല് ആൺകുട്ടികളും രണ്ട് പെൺകുഞ്ഞുങ്ങളുമാണ് യുവതിക്ക് പിറന്നത്.
പ്രസവ വേദനയെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി ആറുകുട്ടികൾക്ക് ജന്മം നൽകി. അമ്മയും ആറ് കുട്ടികളും സങ്കീർണതകളൊന്നുമില്ലാതെ ആരോഗ്യത്തോടെയിരിക്കുന്നു എന്ന് ഡോക്ടർ പങ്കുവെച്ചു. സാധാരണ ഇത്തരം പ്രസങ്ങളിൽ കുഞ്ഞുങ്ങൾ ആരോഗ്യപ്രശ്നങ്ങളോ തൂക്കക്കുറവോ നേരിടാറുണ്ട്. എന്നാൽ, ആറു ശിശുക്കൾക്ക് നല്ല ആരോഗ്യവുമുണ്ട്, ഭാരം ഒരുപോലെയുമാണ്.
Read also: കാന്‍ഡിഡേറ്റ്സ് ചെസ് കിരീടം ചൂടി ഇന്ത്യൻ താരം ഡി ഗുകേഷ്; ലോക ചാമ്പ്യൻഷിപ്പിൽ ഡിംഗ് ലിറനെ നേരിടും
ഇത്രയധികം കുഞ്ഞുങ്ങളുടെ ജനനങ്ങൾ അപൂർവമാണ്. ഓരോ 4.5 ദശലക്ഷം ഗർഭധാരണത്തിലും ഒന്നിൽ മാത്രമാണ് ആറുകുട്ടികളുടെ ജനനം സംഭവിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. രണ്ടിലധികം കുഞ്ഞുങ്ങൾ ഒരു പ്രസവത്തിലുണ്ടാകുന്നത് തന്നെ അപൂർവ്വ സംഭവം തന്നെയാണ്.
Story highlights- woman gives birth to six children