ഡ്രൈവറില്ലാ വാഹനങ്ങളും, സ്മാർട്ട് ഹോമുകളും -ഭാവിയിലേക്ക് നെയ്തെടുത്ത നഗരവുമായി ജപ്പാൻ
പുരോഗതിയുടെ കാര്യത്തിൽ ജപ്പാൻ എല്ലാ രാജ്യങ്ങളെക്കാളും ഒരുപാട് ദൂരം മുൻപിലാണ്. അതുകൊണ്ടുതന്നെ നമുക്ക് വിസ്മയമായതെല്ലാം അവർക്ക് പ്രാപ്യമായ കാര്യങ്ങളാണ്. ഇനി 2024 അവസാനത്തോടെ നിങ്ങൾ ജപ്പാൻ സന്ദർശിക്കുകയാണെങ്കിൽ, ടൊയോട്ട വികസിപ്പിച്ചെടുത്ത ടോക്കിയോയ്ക്ക് സമീപമുള്ള ഫ്യൂച്ചറിസ്റ്റിക് നഗരമായ ‘വോവൻ സിറ്റി’യിൽ അത്യാധുനിക അനുഭവത്തിനായി കൂടി തയായറെടുക്കാം.
പേരുപോലെ നെയ്തെടുത്ത നഗരമാണിത്. ഏകദേശം 10 ബില്യൺ യുഎസ് ഡോളർ ചെലവ് കണക്കാക്കുന്ന ഈ സുസ്ഥിര നഗരം ഫ്യൂജി പർവതത്തിനടുത്തുള്ള ഹോൺഷു ദ്വീപിലെ അഗ്നിപർവ്വതത്തിൻ്റെ അടിത്തട്ടിലാണ് പണിതുയർന്നുകൊണ്ടിരിക്കുന്നത്. 2021-ൽ പ്രാരംഭമായി പ്രഖ്യാപിച്ച സിറ്റി ഏകദേശം പൂർത്തിയായിരിക്കുകയാണ്.
ഇ-പാലറ്റുകൾ എന്നറിയപ്പെടുന്ന ഡ്രൈവറില്ലാതെ സ്വയം ഓടിക്കുന്ന കാറുകളുടെ ഒരു കൂട്ടമാണ് വോവൻ സിറ്റിയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ടൊയോട്ടയുടെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ പരീക്ഷണങ്ങളുടെ കേന്ദ്രമായി വർത്തിക്കുന്ന ഈ ഫ്യൂച്ചറിസ്റ്റിക് വാഹനങ്ങൾ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമുള്ള പാതകളിൽ നിന്ന് വേറിട്ട് പ്രത്യേക പാതകളിലൂടെ ഓടും. പ്രാദേശിക ട്രാഫിക് പാറ്റേണുകൾ നന്നായി മനസ്സിലാക്കാൻ ഈ കാറുകളിൽ നിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്താൻ ടൊയോട്ട ഉദ്ദേശിക്കുന്നു.
Read also: ആഴങ്ങളിൽ കൃത്യമായ അളവുകളിൽ ഒളിച്ചിരുന്ന പിരമിഡുകൾ; രഹസ്യ തടാകം!
അതേസമയം പ്രത്യേക സെൻസറുകളാൽ സജ്ജീകരിച്ചിരിക്കുന്ന സ്മാർട്ട് ഹോമുകൾ താമസക്കാർക്കും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ഇടയിൽ തടസ്സമില്ലാത്ത ജീവിതവും സാധ്യമാക്കുന്നു.
Story highlights- woven city of japan