യു എസിലെ മാനുകളെ ബാധിച്ച ‘സോംബി’ രോഗം, മനുഷ്യനിലേക്കും പടരാൻ സാധ്യത?
കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നെങ്കിലും ലോകം മുഴുവൻ അതിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചു. അതിനാൽ തന്നെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഒരു മാരക പകർച്ചവ്യാധി, അത് മൃഗങ്ങളെ ബാധിക്കുന്നതുപോലും ആയിക്കോട്ടെ വളരെ ആകാംക്ഷയും ആശങ്കയുമാണ് ഇവിടെ ഇരിക്കുന്നവർക്ക് പോലും സമ്മാനിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎസിലെ ‘സോംബി’ രോഗമാണ് ചർച്ചാവിഷയം.
മൃഗങ്ങളിൽ കഠിനമായ പെരുമാറ്റപരവും ശാരീരികവുമായ മാറ്റങ്ങൾക്ക് കാരണമാകുന്ന, മരണത്തിലേക്ക് പോലും നയിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ഇത്. ഇപ്പോൾ യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്സ് ഫെറി നാഷ്ണൽ ഹിസ്റ്റോറിക്കൽ പാർക്കിലെ രണ്ട് വൈറ്റ്-ടെിൽഡ് മാനുകൾക്കാണ് പോസിറ്റീവായത്. ആദ്യമായാണ് വെസ്റ്റ് വിർജീനിയയിലെ നാഷ്ണൽ പാർക്കിൽ രോഗം സ്ഥിരീകരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം, രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആന്റീറ്റാം, മോണോക്കസി ബാറ്റിൽഫീൽഡ് പാർക്ക് എന്നിവിടങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിൽ രോഗബാധിതരൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനെക്കുറിച്ചുള്ള അനുമാനത്തിലേക്ക് ശാസ്ത്രജ്ഞർ തിരിയുകയാണ്.
കഴിഞ്ഞ വർഷം നവംബറിൽ യെല്ലോ സ്റ്റോൺ നാഷ്ണൽ പാർക്കിലാണ് ആദ്യമായി സോംബി ഡിയർ ഡിസീസ് അഥവാ ക്രോണിക് വേസ്റ്റിംഗ് ഡിസീസ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മൃഗത്തിന് തലച്ചോറിൽ ആശയക്കുഴപ്പമുണ്ടാവുകയും വായിൽ നിന്ന് നുരയൊലിക്കുകയും ചെയ്യും. ക്ഷീണവും, തുറിച്ചുനോട്ടവും കൂടും.
Read also: മുള്ളുകൊണ്ട് കവചം തീർത്ത എക്കിഡ്ന- ജന്തുലോകത്തെ വെറൈറ്റി ജീവി
തെറ്റായി ലഭിക്കുന്ന പ്രോട്ടീനുകൾ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. പ്രോട്ടീനുകൾ ശരിയായ രൂപത്തിൽ അല്ലാത്തപ്പോഴാണ് ഈ അവസ്ഥ. പ്രിയോണുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ അണുബാധയ്ക്ക് ശേഷം, പ്രിയോണുകൾ കേന്ദ്ര നാഡീവ്യൂഹത്തിലുടനീളം സഞ്ചരിക്കുന്നു.
Story highlights- zombie deer disease