മൃഗശാലയിൽ മൃഗങ്ങൾക്കൊപ്പം പ്രദർശനവസ്തുവായി മാറിയ യുവാവ്; ഒടുവിൽ സ്വയം നിറയൊഴിച്ച് മരണം
1906 സെപ്തംബറിൽ ന്യൂയോർക്ക് സുവോളജിക്കൽ പാർക്ക് തുറന്നപ്പോൾ, പ്രൈമേറ്റ്സ് ഹൗസ് സന്ദർശിച്ച ആളുകൾക്ക് മുന്നിൽ ഒരു അമ്പരപ്പിക്കുന്ന ഒരു കാഴ്ച ഉണ്ടായിരുന്നു. ഇപ്പോൾ ബ്രോങ്ക്സ് മൃഗശാല എന്നറിയപ്പെടുന്ന പാർക്ക് ആണിത്. അവിടെ, വിദേശ മൃഗങ്ങൾ നിറഞ്ഞ കൂടുകൾക്കിടയിൽ ആളുകൾക്ക് മുന്നിൽ ഒരു മനുഷ്യനും ഉണ്ടായിരുന്നു. കോംഗോ ഫ്രീ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന എംബൂട്ടി പിഗ്മി ഗോത്രത്തിലെ അംഗമായ ഒട്ട ബെംഗ എന്ന യുവാവാവായിരുന്നു അത്. അന്ന് അദ്ദേഹത്തിന് 23 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അന്നാദ്യമായല്ല ബെംഗയെ ഒരു കൗതുകമായി പരസ്യമായി പ്രദർശിപ്പിക്കുന്നത്.
പര്യവേഷകനും മിഷനറിയുമായ സാമുവൽ ഫിലിപ്സ് വെർണറാണ് ബെംഗയെ അമേരിക്കയിലേക്ക് കൊണ്ടുവന്നത്. 1904-ലെ വേൾഡ് ഫെയറിലെ കുപ്രസിദ്ധമായ മനുഷ്യ മൃഗശാലകളിൽ അദ്ദേഹത്തെ ആദ്യമായി പ്രദർശിപ്പിച്ചു. മേളയ്ക്ക് മുമ്പുള്ള അദ്ദേഹത്തിൻ്റെ ജീവിതം ഏറെക്കുറെ ഒരു നിഗൂഢതയാണ്. എന്തായാലും അതൊരു വല്ലാത്ത കാഴ്ചയും ഞെട്ടലും തന്നെയായിരുന്നു.
1904-ലെ ഒരു റിപ്പോർട്ട് അനുസരിച്ച് വെർണർ ഒരു അടിമച്ചന്തയിൽ നിന്ന് ബെംഗയെ വാങ്ങുന്നതുവരെ ഒരു ഗോത്രം അയാളെ അടിമയായി തടവിലാക്കിയിരുന്നു. 1916-ലെ ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ വെർണർ, ബെംഗയെ ഒരു ബെൽജിയൻ ആർമി സ്റ്റേഷനിൽ വച്ച് കണ്ടുമുട്ടി. അവിടെനിന്നും ബെംഗയെ നരഭോജികളായ ഗോത്രത്തിൽ നിന്ന് രക്ഷിച്ചു. ബെംഗയ്ക്ക് ഒരു ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്നും കരുതപ്പെടുന്നു. അവരെ ഗോത്രം കൊന്നതായും പറയപ്പെടുന്നുണ്ട്.
1904-ൽ, വെർണർ ബെംഗയെ യു.എസിലേക്ക് കൊണ്ടുവന്നു, അവിടെ അദ്ദേഹം സെൻ്റ് ലൂയിസ് വേൾഡ് ഫെയറിൽ പ്രദർശിപ്പിച്ചു. മൂർച്ചയുള്ള മനോഹരമായ പല്ലുകളായിരുന്നു അന്ന് ബെംഗയുടെ പ്രധാന ആകർഷണം. പല്ല് മൂർച്ച കൂട്ടുന്നത് ബെംഗയുടെ ഗോത്രത്തിനുള്ളിലെ ശരീര പരിഷ്ക്കരണത്തിൻ്റെ ഒരു സാധാരണ രൂപമായിരുന്നു. ആ മേളയ്ക്ക് ശേഷം, ബെംഗ വെർണറിനൊപ്പം ആഫ്രിക്കയിലേക്ക് മടങ്ങി. അതിനുശേഷം പിന്നീട് മിഷനറിക്കൊപ്പം അമേരിക്കയിലേക്ക് എത്തി.
ആദ്യത്തെ ഏതാനും ആഴ്ചകളിൽ ബെംഗ മൃഗശാലയുടെ പരിസരത്ത് സ്വതന്ത്രമായി അലഞ്ഞു. എന്നാൽ താമസിയാതെ, ഹോർണാഡേ തൻ്റെ മൃഗശാലാപാലകർ ബെംഗയോട് ഒറാങ്ങുട്ടാനുമായി അടുത്തിടപഴകാൻ പ്രേരിപ്പിച്ചു. ഇത് കാണാനായി ജനക്കൂട്ടം തടിച്ചുകൂടി. അടുത്തതായി, മൃഗപാലകർ ബെംഗയെ അയാളുടെ വില്ലും അമ്പും ഉപയോഗിച്ച് അണ്ണാൻ അല്ലെങ്കിൽ എലി എന്നിവയെ ആക്രമിക്കാൻ പ്രേരിപ്പിച്ചു. ബെംഗ ഒരു നരഭോജിയാണെന്ന് കാഴ്ചക്കാരെ തെറ്റിദ്ധചരിപ്പിക്കാൻ അവർ അയാൾക്ക് ചുറ്റും അസ്ഥികൾ വിതറി.
എന്നാൽ ഇതിനിടെ പലതരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങി. ഇങ്ങനെ ഒരു മനുഷ്യനെ പ്രദർശന വസ്തുവാക്കരുതെന്നും അയാൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം മാതൃരാജ്യത്തിലെ വനങ്ങളാണെന്ന് ആളുകൾ നിഗമനം ചെയ്തു.
താമസിയാതെ, ഒരു കൂട്ടം കറുത്ത വർഗ്ഗക്കാരായ പുരോഹിതന്മാർ നഗരത്തിന് ചുറ്റും പ്രതിഷേധത്തിന് നേതൃത്വം നൽകി. നിയമനടപടിയെത്തുടർന്ന്, ബെംഗയെ കൂട്ടിൽ നിന്ന് പുറത്തിറക്കി, വീണ്ടും മൃഗശാലയുടെ പരിസരത്ത് സ്വതന്ത്രമായി കറങ്ങാൻ അനുവദിച്ചു. എന്നാൽ അപ്പോഴേക്കും അവൻ ഒരു സെലിബ്രിറ്റി ആയിരുന്നു. ഇയാളിലൂടെ മാത്രം മൃഗശാല ഒരു ദിവസം 40,000 സന്ദർശകരെ ആകർഷിക്കുന്നുണ്ടായിരുന്നു.
അവരിൽ പലരും ബെംഗയെ അവൻ പോകുന്നിടത്തെല്ലാം പിന്തുടരുകയും പരിഹസിക്കുകയും ചിരിക്കുകയും ചെയ്തു. ബെംഗയ്ക്ക് ഇംഗ്ലീഷിൽ പ്രാവീണ്യം കുറവായിരുന്നതിനാൽ ഈ പരിഹാസങ്ങളുടെ നിരാശ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. പകരം അയാൾ കയ്യിലുള്ള വില്ലും അമ്പും ഉപയോഗിച്ച് ഒരു സന്ദർശകനെ മുറിവേൽപ്പിക്കുകയും മൃഗശാലാ സൂക്ഷിപ്പുകാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Read also: രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ വളയങ്ങൾ- ജോർദാനിലെ ജിയോഗ്ലിഫ്സ്!
ഇതോടെ കൂടുതൽ പ്രതിഷേധങ്ങൾ ഉയർന്നു. ബെംഗായുടെ മോചനമായിരുന്നു എല്ലാവര്ക്കും ആവശ്യം. ഹോർണാഡേ വെർണറിന് കത്തെഴുതി. ബംഗയെ കൂട്ടിക്കൊണ്ടുപോകാനോ അനാഥാലയത്തിൽ പാർപ്പിക്കാനോ നിർദ്ദേശിച്ചു. 1906 സെപ്റ്റംബർ 28-ന് ബെംഗ, മൃഗശാലയിൽ നിന്ന് ഇറങ്ങി. ഹോവാർഡ് കളർഡ് അനാഥാലയം അയാളെ ഏറ്റെടുക്കുകയും ചെയ്തു.
അതിനുശേഷം ബെംഗ വിർജീനിയയിലെ ലിഞ്ച്ബർഗിലേക്ക് മാറി. കുറച്ച് ഇംഗ്ലീഷ് പഠിക്കാൻ പോയി, മറ്റ് ചെറിയ ജോലികൾക്കൊപ്പം ഒരു പുകയില ഫാക്ടറിയിൽ ജോലി കണ്ടെത്തി, പക്ഷേ വിഷാദവും നാടിനെകുറിച്ചുള്ള ചിന്തയും ആകുലതയായി വളർന്നു. 1916-ൽ അദ്ദേഹം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.
Story highlights- Bronx Zoo Put a Black Man on Display