കഴിഞ്ഞ 16 വർഷമായി ഭക്ഷണമോ വെള്ളമോ കുടിക്കാതെ ജീവിച്ചു; പൂർണ ആരോഗ്യമെന്ന് അവകാശവാദവുമായി യുവതി

May 27, 2024

വെള്ളം കുടിക്കാതെയും ഭക്ഷണം കഴിക്കാതെയും എത്രദിവസം ഒരാൾക്ക് കഴിയാൻ സാധിക്കും? 16 വർഷം ? ഞെട്ടലുളവാക്കുന്ന ഉത്തരം, അല്ലേ? എന്നാൽ, അങ്ങനെയൊരു അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഒരു എത്യോപ്യൻ സ്ത്രീ. വെള്ളമോ ഭക്ഷണമോ കഴിക്കാതെയാണ് ഈ യുവതി ജീവിക്കുന്നതെന്നാണ് പറയുന്നത്. 10 വയസ്സുള്ളപ്പോൾ ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിച്ചെന്നും സ്ത്രീ അവകാശപ്പെട്ടു. താൻ അവസാനമായി കഴിച്ച ഭക്ഷണവും അവൾ വ്യക്തമായി ഓർക്കുന്നുണ്ട്. ഒരു ചുവന്ന പയർ പായസമായിരുന്നു അവസാനമായി കുടിച്ചതെന്ന് പറയുന്നു.

26-കാരിയായ മുലുവർക്ക് അമ്പാവ് ആണ് ഈ യുവതി.ഭക്ഷണവും വെള്ളവുമൊന്നും കുടിക്കില്ലെങ്കിലും യുവതി പാചകം ഇഷ്ടപ്പെടുന്നു, പക്ഷേ അവർക്ക് ഒരിക്കലും കഴിക്കാൻ തോന്നുന്നില്ല. തൻ്റെ 16 വർഷത്തെ നിരാഹാരം പെട്ടെന്ന് ആരംഭിച്ചതാണെന്നാണ് യുവതി പറയുന്നത്. ‘ഞാൻ എൻ്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്, അവർ എന്നോട് പ്രഭാതഭക്ഷണം കഴിച്ച് സ്കൂളിൽ പോകാൻ ആവശ്യപ്പെട്ടു. ഞാൻ കഴിച്ചു എന്ന് പറഞ്ഞെങ്കിലും കഴിച്ചതായി അഭിനയിക്കുകയായിരുന്നു. പിന്നീട് വെള്ളത്തിനോ ഭക്ഷണത്തിനോ ഉള്ള എൻ്റെ വിശപ്പ് നഷ്ടപ്പെട്ടു’ -അവർ പറയുന്നു.

ഡോക്ടർമാരും യുവതിയുടെ അവകാശവാദത്തിന് ശേഷം പരിശോധനകൾ നടത്തി. വർഷങ്ങൾ നീണ്ട പരിശോധനയ്ക്ക് ശേഷം, അവൾ പൂർണ ആരോഗ്യവതിയാണെന്നും അവളുടെ ദഹനനാളത്തിൽ ഭക്ഷണത്തിൻ്റെയോ വെള്ളത്തിൻ്റെയോ മാലിന്യ ഉൽപ്പന്നങ്ങളുടെയോ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും അവർ നിഗമനം ചെയ്തു. യുവതിയുടെ വിചിത്രമായ ഉപവാസം കാരണം, മമലമൂത്രവിസർജ്ജനം നടത്തുകയോ ചെയ്യേണ്ടതില്ല.

Read also: നാൽപത് പ്രകാശവർഷങ്ങൾക്ക് അപ്പുറം; ഭൂമിയെക്കാൾ ചെറുതും ജീവൻ നിലനിർത്താൻ സാധ്യതയുള്ളതുമായ ഗ്രഹം കണ്ടെത്തി

ദുബായിലെയും ഖത്തറിലെയും ഡോക്ടർമാരും യുവതിയെ പരിശോധിച്ചെങ്കിലും സിസ്റ്റത്തിൽ പ്രശ്‌നമൊന്നും കണ്ടെത്തിയില്ല. ഇനി ഒരിക്കലും കഴിക്കില്ല എന്ന ആത്മവിശ്വാസവും യുവതി പ്രകടിപ്പിച്ചു. തൻ്റെ അവസ്ഥയിൽ സംശയം ഉന്നയിക്കുന്നവരെ തന്നോടൊപ്പം വന്ന് താമസിക്കാൻ അവർ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്.

Story highlights- Ethiopian woman hasnt eaten drunk anything for last 16 years