മലയാള സിനിമയിലേക്ക് തിരിച്ചു വന്ന മലയാളികൾ മിസ്സ് ചെയ്‌ത ‘ ആ വലിയ കുടുംബം’

May 20, 2024

മലയാള സിനിമയുടെ രീതികളും സമീപനങ്ങളുമെല്ലാം മാറി. കഥപറയുന്ന രീതി മാറിയപ്പോൾ തന്നെ സിനിമയുടെ ആസ്വാദനവും വേറൊരു തലത്തിലേക്ക് ചേക്കേറിയെങ്കിലും മലയാളികൾ ഇടയ്ക്കൊക്കെ കൊതിക്കാറുണ്ട്, ആ പഴയ സിനിമാക്കാലം. അങ്ങനെയൊന്നാണ് കുടുംബബന്ധങ്ങൾ നിറയുന്ന കഥകൾ. ആ നിരാശ മാറ്റിയിരിക്കുകയാണ് തിയേറ്ററുകളിൽ ഹിറ്റായി പ്രദർശനം തുടരുന്ന ‘ഗുരുവായൂരമ്പല നടയിൽ’.

‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ ഓൾ സ്റ്റാർ പോസ്റ്റർ പോലെ താരങ്ങളാൽ സമ്പൂർണ്ണമായ ഒരു റിച്ച് സിനിമ പോസ്റ്റർ ഈ ഇടക്കാലത്തൊന്നും മലയാള സിനിമയിൽ വന്നിട്ടില്ല. പൃഥ്വിരാജും ബേസിലും പൂണ്ട് വിളയാടിയ സിനിമയിൽ പക്ഷെ മലയാള സിനിമയിൽ ഇടക്കാലത്ത് അന്യം നിന്നു പോയ അച്ഛൻ, അമ്മ, പെങ്ങൾ, സഹോദരൻ,മാമൻ, മാമി, വല്യച്ഛൻ, വല്ല്യമ്മ തുടങ്ങി ബന്ധുക്കളും കുടുംബക്കാരും ഒത്തുചേർന്നൊരു സിനിമ കൂടി ആയി മാറി.

ഈ കാലഘട്ടത്തിലെ മലയാള സിനിമകളിലെ ബന്ധു ബലത്തിൻ്റെ മിസ്സിംഗിനെ കുറിച്ച് കുറച്ചു കാലങ്ങളായി പ്രത്യക്ഷമായും പരോക്ഷമായും വിമർശനം നേരിട്ടിരുന്നു. എന്നാൽ, ആ കുറവ് ‘ഗുരുവായൂരമ്പല നടയിൽ’ നികത്തി എന്നാണ് പ്രേക്ഷക പക്ഷം.

ഒരു ഫാമിലി കോമഡി എന്റർടെയിനർ ആയി ഈ സമയം കൊണ്ട് കാണികൾ ഏറ്റെടുത്ത ‘ഗുരുവായൂരമ്പല നടയിൽ’ ജഗദീഷ്, ബൈജു, പി. പി കുഞ്ഞികൃഷ്ണൻ എന്നിങ്ങനെ തുടങ്ങുന്ന അനുഗ്രഹീത സഹതാരങ്ങളുടെ എണ്ണം സിനിമയിൽ ചില്ലറയൊന്നുമല്ല. ബേസിലിൻ്റെ വിവാഹ ഒരുക്കത്തിനിടയിൽ കാണുന്ന അമ്മാവന്മാർ പോലും ചെറിയ സീനിൽ വന്ന് തിയേറ്ററിൽ ചിരി പടർത്തി പോകുകയാണ്.

കുടുംബങ്ങളെ തിയേറ്ററിലേക്ക് കൊണ്ട് വരാൻ ആനന്ദനും വിനുവും കുടുംബസമേതം കൈകോർത്തപ്പോൾ ആദ്യ ദിവസം തന്നെ തിയേറ്ററിൽ കോടികൾ കിലുങ്ങുകയാണ്. അനശ്വരയും നിഖിലയും അവരുടെ ഭാഗങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്‌തപ്പോൾ ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ഒരു ഫാമിലി കോമഡി എന്റർടെയിനർ ആണ് പിറന്നത്.

‘ജയ ജയ ജയ ജയ’ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ഗുരുവായൂരമ്പല നടയിലി’ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പൃഥ്വിരാജും ഇ 4 എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നാണ് ‘ഗുരുവായൂരമ്പല നടയിൽ’ നിർമ്മിച്ചിരിക്കുന്നത്.

Read also: മൃഗശാലയിൽ മൃഗങ്ങൾക്കൊപ്പം പ്രദർശനവസ്തുവായി മാറിയ യുവാവ്; ഒടുവിൽ സ്വയം നിറയൊഴിച്ച് മരണം

ഛായാഗ്രഹണം – നീരജ് രവി, എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി.

Story highlights- Guruvayoor AmbalaNatayl brings back nostalgic memories of old Malayalam cinema