12 ലക്ഷം മുടക്കി നായയായി ജീവിച്ച് മടുത്തു; ഇനി പാണ്ടയോ പൂച്ചയോ ആകണമെന്ന ആഗ്രഹവുമായി യുവാവ്
ടോക്കോ എന്ന യുവാവ് ആളുകൾക്കിടയിൽ സുപരിചതനായത് അയാളുടെ മുഖമോ ഐഡന്റിറ്റിയോ കൊണ്ടല്ല. മറിച്ച് നായയായി മാറിയ മനുഷ്യൻ എന്ന പേരിലാണ്. ജപ്പാനിലെ ഈ യുവാവ് 12 ലക്ഷം രൂപയാണ് നായയായി മാറാൻ മുടക്കിയത്. തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ, അദ്ദേഹം സെപ്പറ്റ് എന്ന പ്രൊഫഷണൽ ഏജൻസിയുടെ സഹായം തേടി. സിനിമകൾ, പരസ്യങ്ങൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവയുൾപ്പെടെ വിനോദ ആവശ്യങ്ങൾക്കായി വിവിധ ശിൽപങ്ങൾ മികവോടെ നിർമിച്ചുനൽകുന്ന ഏജൻസിയാണിത്. എന്നാൽ, ഇപ്പോൾ ഈ യുവാവിന് മറ്റൊരു ആഗ്രഹമാണ് ഉള്ളത്.
യഥാർത്ഥത്തിൽ നായയെപ്പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി. ഈ രൂപം നിലനിർത്താനുള്ള ബുദ്ധിമുട്ട് അനുഭവിച്ച് അറിഞ്ഞതിനു ശേഷമാണ് ടോക്കോ ഇങ്ങനൊരു തീരുമാനം എടുത്തത്. നാലുകാലിൽ നടക്കാൻ ബുദ്ധിമുട്ടാണ് എന്നതും ഇത്രയും വലിയ കോസ്‌റ്റും വൃത്തിയാക്കുന്നത് വലിയ പ്രയാസമാണെന്നും അയാൾ പറയുന്നു. പകരം, പാണ്ടയോ പൂച്ചയോ ആകാനാണ് ആഗ്രഹമെന്നും പറയുന്നു.
അതേസമയം, നായയായി മാറിയ ഇദ്ദേഹത്തിന്റെ കഥ സമൂഹമാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും വാർത്തയായിരുന്നു. ഒരു യഥാർത്ഥ നായയെപ്പോലെയാക്കാൻ കഴിയുന്ന ഒരു ലൈഫ്-സൈസ് ഡോഗ് കോസ്റ്റ്യൂം ഉണ്ടാക്കാൻ ഏജൻസിയോട് ആവശ്യപ്പെട്ടു.
ഏകദേശം 40 ദിവസം കൊണ്ട് ഇഷ്‌ടാനുസൃതമായി നിർമ്മിച്ച ഈ വസ്ത്രത്തിന് ഏകദേശം 12 ലക്ഷം രൂപ യുവാവ് മുടക്കി. ഇദ്ദേഹം നായയുടെ രൂപത്തിൽ നടക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
Read also: മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നാലുകാലിൽ നടക്കുന്ന മൃഗങ്ങളാണ് തനിക്ക് പ്രിയപ്പെട്ടതെന്നും അതുകൊണ്ട് നായയോട് വളരെ ഇഷ്ടമാണെന്നും രൂപം മാറിയ യുവാവ് പറഞ്ഞിരുന്നു. ഒരു വസ്ത്രംപോലെ ധരിക്കാനും അഴിച്ചുവയ്ക്കാനും സാധിക്കുന്ന രൂപമാണെങ്കിലും ഇപ്പോൾ യുവാവ് പൂർണമായും നായയുടെ രൂപത്തിലാണ് എന്ന് സമീപവാസികൾ പങ്കുവെച്ചിരുന്നു. ഇദ്ദേഹത്തെ പിന്നീട് മനുഷ്യരൂപത്തിൽ ആരുംതന്നെ കണ്ടിട്ടില്ല.
Story highlights- man living in a costume of dog now wants to be a panda