തൊഴിൽ നൈപുണ്യവും അടിസ്ഥാന വിദ്യാഭ്യാസവുമില്ല; ഈ മനുഷ്യന്റെ പ്രതിവർഷ വരുമാനം 1.3 കോടി രൂപ!
അടിസ്ഥാന വിദ്യാഭ്യാസവും പ്രത്യേക തൊഴിൽ നൈപുണ്യവുമൊക്കെ നേടിയാണ് എല്ലാവരും ജോലി നേടുന്നതും സമ്പാദിക്കുന്നതും. വിദ്യാഭ്യാസത്തിനനുസരിച്ചും കഴിവിനനുസരിച്ചും സമ്പാദ്യം വേറിട്ടിരിക്കാം. എന്നാൽ, അടിസ്ഥാന വിദ്യാഭ്യാസമോ തൊഴിൽ നൈപുണ്യമോ ഇല്ലാതെ 1.3 കോടി വാർഷിക വരുമാനമുള്ള ഒരു വ്യക്തി അമ്പരപ്പ് ഉളവാക്കുകയാണ്. 38 കാരനായ കോറി റോക്ക്വെല്ലിന് ജീവിതത്തിൽ പൊതുവെ ഒരു ദിശാബോധമില്ലാത്തയാളാണ്. ഒരു ഓഫീസ് ജോലി തനിക്കുള്ളതല്ല എന്നും അയാൾ തിരിച്ചറിഞ്ഞിരുന്നു.
ലോസ് ഏഞ്ചൽസിൽ കുടുങ്ങിപോയതാണ് ഇയാൾ. ആ സമയത്ത് അടിസ്ഥാന വിദ്യാഭ്യാസമോ, ജോലി ചെയ്യാനുള്ള കഴിവോ കുടുംബമോ ഒന്നും ഇല്ലായിരുന്നു. അവിടെ തന്നെ കുടുങ്ങികിടക്കും എന്നത് ഉറപ്പായതോടെയാണ് ഇയാളുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചത്.ഒരു ലോക്കൽ സൂപ്പർ മാർക്കറ്റിലാണ് കോറി ജോലി ചെയ്തുതുടങ്ങിയത്. എന്നാൽ, ആ ജോലി തനിക്ക് പറ്റില്ല എന്നും അയാൾ അധികം വൈകാതെ തിരിച്ചറിഞ്ഞു.
അതിനുശേഷം അയാൾ ഖനിതൊഴിലാളിയായി ജോലി ചെയ്യാൻ ആരംഭിച്ചു. മൈനിംഗ് ടെംപ് ഏജൻസിയായ ജിയോടെംപ്സിലാണ് കോറി ജോലിചെയ്യുന്നത്. നെവാഡയിലെ ഒറോവാഡയിൽ ആറ് മാസത്തെ ജോലിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഒരു വർഷത്തോളം അയാൾ ആ ജോലിയിൽ തുടർന്നു. നാല് വർഷത്തോളം ഖനികളിൽ പുറമെയുള്ള ജോലി ചെയ്ത ശേഷം, ഭൂമിക്കടിയിലേക്ക് മാറാൻ കോറി ആഗ്രഹിച്ചു.
ഇപ്പോൾ ഖനിക്കുള്ളിലാണ് കോറി ജോലി ചെയ്യുന്നത്. യെറിംഗ്ടൺ പട്ടണത്തിലെ നെവാഡ കോപ്പർ ചെമ്പ് ഖനിയിൽ ഭൂഗർഭ ഖനിത്തൊഴിലാളിയായി ജോലി ചെയ്യുന്നു. ഖനിയിലെ ഏറ്റവും കഠിനാധ്വാനിയാണ് ഇദ്ദേഹം.ഒരു വർഷത്തിനുള്ളിൽ 1.3 കോടി രൂപയാണ് കോറി സമ്പാദിച്ചത്. എന്നാൽ, നെവാഡ കോപ്പറിൽ, നിലത്തു തുരന്ന കുഴികളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്നതൊക്കെ കോറി ആണ്. അത്രയ്ക്ക് അപകടകരമാണ് അയാളുടെ ജോലി എന്നതാണ് ശ്രദ്ധേയം. രാവിലെ 6 മണിക്ക് ജോലി ആരംഭിക്കുന്ന അദ്ദേഹം വൈകുന്നേരം 6 മണി വരെ മണ്ണിനടിയിൽ തുടരും.
Story highlights- man with no skills and education earns 1 core per year