നീളം 8.8 സെന്റീമീറ്റർ- ലോകത്തിലെ ഏറ്റവും നീളംകൂടിയ മൂക്കിന്റെ ഉടമയും വിട പറഞ്ഞപ്പോൾ..
ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നീളമേറിയ മൂക്കിനുടമയായിരുന്നു മെഹ്മത്ത് ഒസിയുറേക്ക്. 8.8 സെന്റീമീറ്റർ നീളമാണ് മൂക്കിനുണ്ടായിരുന്നത്. റോമിലെ ലോ ഷോ ഡീ റെക്കോർഡ് എന്ന ഇറ്റാലിയൻ ടിവി ഷോയിൽ ആയിരുന്നു ഏറ്റവും ഒടുവിൽ മെഹ്മത്തിന്റെ മൂക്കിന്റെ നീളം അളന്നത്. 2001, 2010, 2021 എന്നീ വര്ഷങ്ങളിലെല്ലാം അദ്ദേഹം തന്റെ റെക്കോർഡ് നിലനിർത്തി. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നീളം കൂടിയ മൂക്ക് എന്ന വിശേഷണത്തോടെയായിരുന്നു അദ്ദേഹം ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്. ടർക്കിഷ് സ്വദേശിയായിരുന്ന മെഹ്മത്ത് ഒസിയുറേക്ക് തന്റെ നേട്ടം ബാക്കിയാക്കി 2023ലാണ് മരണമടഞ്ഞത്.
അതേസമയം, ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിക്കാൻ മെഹ്മത്ത് ഒസിയുറേക്കിന് സാധിച്ചെങ്കിലും മൂക്കിന്റെ നീളം അളക്കാത്ത മറ്റ് ആളുകളുണ്ടാകാം. കാരണം, മെഹ്മത്ത് ഒസിയുറേക്കിന്റെ മൂക്കിനേക്കാൾ നീളമുള്ള ഒരാൾ 1770 കളിൽ ജീവിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇംഗ്ലീഷ് സർക്കസ് താരമായിരുന്ന തോമസ് വെഡേഴ്സിനായിരുന്നു ഈ നേട്ടം മുൻപ് സ്വന്തമായിരുന്നത്. 19 സെന്റീമീറ്റർ നീളമുള്ള മൂക്ക് ഉണ്ടായിരുന്നു ഇദ്ദേഹത്തിന്.
Read also: കൂട്ടിനുള്ളിൽ അടയിരിക്കുന്ന പങ്കാളിക്ക് മാസങ്ങളായി ഭക്ഷണം നൽകുന്ന ആൺ വേഴാമ്പൽ- ഉള്ളുതൊട്ടൊരു കാഴ്ച
അടുത്തിടെ, സ്പെയിനിൽ നിന്നുള്ള സാറ്റൂറിനോ ഡി ലാ ഫ്യുന്റെ ഗാർസിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി റെക്കോർഡിൽ ഇടം നേടിയിരുന്നു. 112 വയസ്സും 211 ദിവസവുമായിരുന്നു പ്രായം.
1019 ഫെബ്രുവരി 11ന് പ്യുന്റെ കാസ്ട്രോയിലാണ് സാറ്റൂറിനോ ജനിച്ചത്.
Story highlights- Man with the world’s longest nose dies of heart attack