3,324.88 കോടി ബജറ്റ്; ഇത് ലോകത്തിലെ ഏറ്റവും ചിലവേറിയ സിനിമ

May 30, 2024

മിഷൻ; ഇമ്പോസിബിൾ ‘എട്ടാം ഭാഗം’ ഒരുങ്ങുകയാണ്. അന്തർവാഹിനിയുടെ ചിത്രീകരണത്തിനിടെയുണ്ടായ തകരാർ മൂലം സിനിമയുടെ നിർമ്മാണം വൈകിയതിനാൽ കാത്തിരിപ്പ് നീളുമെങ്കിലും റിപ്പോർട്ടുകൾ അനുസരിച്ച് വരാനിരിക്കുന്ന ചിത്രം ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയതായിരിക്കും എന്നാണ് സൂചന.

ചിത്രത്തിന്റെ ഭീമമായ ബജറ്റ് മുൻപ് തന്നെ ശ്രദ്ധനേടിയിരുന്നു. 3,324.88 കോടി രൂപ (400 ദശലക്ഷം ഡോളർ) ആണ് ഇതിന്റെ ബജറ്റ്. എന്നാൽ ഇതൊരു ഏകദേശ കണക്കാണെന്നും ഇനിയും ചിലവ് വർധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 207.8 കോടി രൂപയുടെ (25 മില്യൺ ഡോളർ) അന്തർവാഹിനിയുടെ ചിത്രീകരണത്തിനിടെയുണ്ടായ തകരാർ മൂലം സിനിമയുടെ നിർമ്മാണം വൈകിയതിനാൽ, ടോം ക്രൂയിസ് നായകനാകുന്ന ചിത്രം രണ്ടാഴ്ചയാണ് സ്തംഭിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതാണ് നിർമാണത്തിന് തടസ്സമായത്.

മിഷൻ; ഇമ്പോസിബിൾ- ഡെഡ് റെക്കണിംഗ് ഭാഗം ഒന്നിന്റെ തുടർച്ചയായാണ് എട്ടാം ഭാഗം ഒരുങ്ങുന്നത്. നായക കഥാപാത്രമായി ടോം ക്രൂയിസ് തിരികെവരുന്നതായി അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാണ് ഇത്. അതേസമയം, ചിത്രത്തിന്റെ ഷൂട്ടിംഗ് പല പ്രതിസന്ധികളെ തുടർന്ന് തടസപ്പെട്ടിരുന്നു. കഴിഞ്ഞവർഷം ഹോളിവുഡ് എഴുത്തുകാരുടെ സമരത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. അങ്ങനെ കഴിഞ്ഞ വർഷം ജൂലൈയിൽ ചിത്രീകരണം മുടങ്ങിയിരുന്നു.

Read also: സംസ്ഥാനത്ത് മഴ ശക്തം; 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത

ഈ വർഷം 2024 മാർച്ചിലായിരുന്നു വീണ്ടും ചിത്രീകരണം ആരംഭിച്ചത്. എങ്കിലും സമരത്തിന് മുൻപ് തന്നെ സിനിമയുടെ നാൽപത് ശതമാനം തന്നെ ചിത്രീകരണം കഴിഞ്ഞിരുന്നു. അതിനിടെയാണ് വീണ്ടും അന്തർവാഹിനിയുടെ തകരാർ മൂലം വീണ്ടും ‘മിഷൻ: ഇമ്പോസ്സിബിൾ, എട്ടാം ഭാഗം’ ചിത്രീകരണം പ്രതിസന്ധി നേരിടുന്നത്. എന്തായാലും ആരാധകർ ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

Story highlights- mission impossible part 8 budget