അതിരുകടന്ന ‘അതിര്’ തർക്കം; പരിഹാരമായി നേർപകുതിയായി മുറിച്ച മരം!

May 10, 2024

ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ ഒരു വൃക്ഷം ഇപ്പോൾ സഞ്ചാരികളെ ആകർഷിക്കുകയാണ്. 25 വർഷം പഴക്കമുള്ള മരത്തിന്റെ പുതിയ രൂപമാണ് സഞ്ചാരികൾക്ക് പ്രിയമേറുന്നത്. നേർപകുതിയിൽ മുറിച്ചുമാറ്റിയിരിക്കുകയാണ് മരം. ഒരു വശത്ത് മാത്രം ശിഖരങ്ങളും ഇലകളും. മറുപകുതി ശൂന്യം.. വളരെ രസകരമായ കാലങ്ങൾ നീണ്ട വഴക്കിന്റെ പരിണിത ഫലമാണ് ഇങ്ങനെ മരത്തിന്റെ പകുതി നഷ്ടമാകാൻ കാരണം.

രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഒരു വർഷത്തെ തർക്കത്തിന്റെ ഫലമാണിത്. മരത്തിൽ പ്രാവുകൾ വന്നിരുന്ന് ശബ്ദമുണ്ടാക്കുന്നെന്നും അവരുടെ ഡ്രൈവ് വേയിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ പ്രാവുകൾ കാഷ്ഠിക്കുന്നുവെന്നും പറഞ്ഞാണ് വഴക്കിന്റെ ആരംഭം. വർഷങ്ങളായി ഇരു വീട്ടുകാരും സംയുക്തമായി പരിപാലിച്ചിരുന്ന മരം അടുത്തിടെയാണ് ഒരു അയൽവാസിക്ക് പ്രശ്നമായി മാറിയത്.

Read also: കൂട്ടിനുള്ളിൽ അടയിരിക്കുന്ന പങ്കാളിക്ക് മാസങ്ങളായി ഭക്ഷണം നൽകുന്ന ആൺ വേഴാമ്പൽ- ഉള്ളുതൊട്ടൊരു കാഴ്ച

എന്തായാലും പ്രാവുകളെ തുരത്താൻ വേറെയും മാർഗങ്ങൾ ഉണ്ടെന്നിരിക്കെ ഈ പ്രവൃത്തി വിമർശനവും നേരിടുന്നുണ്ട്. മരത്തിന്റെ ബാക്കി പകുതിയുടെ ഒരു ഫോട്ടോ ഓൺ‌ലൈനിൽ വൈറലായതോടെയാണ് ഇങ്ങോട്ടേക്ക് സഞ്ചാരികളും എത്തിയത്.

Story highlights- Neighbor cuts tree in half