യു പി ബോർഡ് എക്സാമിൽ ഒന്നാം സ്ഥാനം നേടിയിട്ടും രൂപത്തിന്റെ പേരിൽ നേരിട്ടത് ക്രൂരമായ പരിഹാസം; രസകരമായ മറുപടിയുമായി പെൺകുട്ടി
യു പിയിലെ പത്താം ക്ലാസിലെ ബോർഡ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും രൂപഭാവത്തിന്റെ പേരിൽ ഏറെ പരിഹസിക്കപ്പെട്ട പെൺകുട്ടിയാണ് പ്രാചി നിഗം . അവളുടെ വിജയം എത്ര വലുതാണെങ്കിലും ക്രൂരമായി പരിഹസിക്കപ്പെടുകയായിരുന്നു. മുഖത്ത് വളർന്ന രോമം ആയിരുന്നു പ്രാചിയെ പരിഹസിക്കാൻ ആളുകൾ ആയുധമാക്കിയത്. ഇപ്പോഴിതാ, ആ പരിഹാസങ്ങൾ കേട്ട് ഒരുമാസം പിന്നിടുമ്പോൾ സ്ത്രീകൾക്ക് ശക്തമായ ഒരു സന്ദേശം രസകരമായി പങ്കുവയ്ക്കുകയാണ് ഈ മിടുക്കി.
പ്രാചി തൻ്റെ ഗ്ലോ-അപ്പ് വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഇൻഫ്ളുവൻസറായ അനീഷ് ഭഗത്തിന്റെ പിന്തുണയോടെ ഒരു ‘ഗ്ലോ-അപ്പ്’ വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ സീതാപൂരിലെ മഹ്മൂദാബാദിലുള്ള പ്രാചി നിഗത്തിൻ്റെ വീട്ടിലേക്ക് ഭഗത് എത്തിയതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. “ഇന്ന്, നമ്മൾ എല്ലാവരും അഭിമാനിക്കേണ്ട ഒരാളെ കാണാൻ ഞാൻ മഹ്മൂദാബാദിലേക്ക് പോകുന്നു. 55 ലക്ഷം വിദ്യാർത്ഥികൾക്കിടയിൽ നിന്നും അവൾ ഒന്നാമതെത്തി – പ്രാചി നിഗം’- ഭഗത് വിഡിയോയിൽ പറയുന്നു.
‘എന്നിരുന്നാലും, മിക്ക ആളുകൾക്കും അവൾ എങ്ങനെ കാണപ്പെടുന്നുവെന്നതിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ. പുകഴ്ത്തപ്പെടുന്നതിനുപകരം, രാഷ്ട്രം മുഴുവൻ അവളെ ഭീഷണിപ്പെടുത്തി. എന്തുകൊണ്ടാണ് മിക്ക സ്ത്രീകളും അവരുടെ ജീവിതത്തിൽ ഇത് അനുഭവിക്കേണ്ടി വരുന്നത്? അതിനാൽ, രാജ്യം മുഴുവൻ കാണാൻ അർഹമായ ഒരു തിളക്കം അവൾക്ക് നൽകാൻ ഞാൻ തീരുമാനിച്ചു. നമുക്ക് അവളെ അവളുടെ ഏറ്റവും മികച്ച വ്യക്തിയായി കാണാൻ അനുവദിക്കാം.’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഭഗത് മസ്കര, നെയിൽ പെയിൻ്റ്, പെർഫ്യൂം എന്നിവയൊക്കെഅണിയിക്കുകയും മുടി സ്റ്റൈൽ ചെയ്യുന്നുമുണ്ട്. നാമംളെല്ലാവരും ഒരു മേക്കോവർ പ്രതീക്ഷിക്കുമ്പോൾ, വിഡിയോയുടെ അവസാനത്തിൽ, നിഗം തൻ്റെ രൂപം വെളിപ്പെടുത്തുന്നു. “പ്രിയപ്പെട്ട സ്ത്രീകളേ, ഒരിക്കലും തകരാത്തത് പരിഹരിക്കാൻ ശ്രമിക്കരുത്’- രൂപത്തിൽ യാതൊരു മാറ്റവുമില്ലാതെയാണ് പ്രാചി വിഡിയോയിൽ അവസാനത്തിലും പ്രത്യക്ഷപ്പെടുന്നത്.
Read also: 5,300 വർഷം മുൻപ് കൊല്ലപ്പെട്ടു; ടാറ്റുവും മരണകാരണവും വ്യക്തം- ഇത് ഒറ്റ്സി എന്ന മഞ്ഞുമനുഷ്യൻ
ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കിട്ടുകൊണ്ട് ഭഗത് എഴുതി, “ഇത് ട്രോളുകളെ ഒരിക്കൽ കൂടി അവസാനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് അരക്ഷിതാവസ്ഥ നിറഞ്ഞതും ഒരു തിളക്കത്തിനായി കാത്തിരിക്കുന്നതുമായ ആർക്കും, എല്ലാവർക്കും വേണ്ടിയുള്ളതാണ്. നിങ്ങളോട് ആളുകൾ കുറച്ചുകൂടി നന്നായി പെരുമാറാൻ നിങ്ങൾ എല്ലാവരും അർഹരാണ്’ -ഭഗത് പറയുന്നു.
Story highlights- Prachi Nigam gets a glow up